Saturday, January 16, 2010

ഓണ തല്ല് ......

അടിമത്ത്വത്തിന്റെ ഒന്നാം വര്‍ഷവും (ആദ്യ വര്‍ഷം ഏത് കോളേജായാലും സീനിയേര്‍സിന്റെ അടിമകളായിരിക്കും പുതുതായി വന്ന പിള്ളേര്), ജനാധിപത്യത്തിന്റെ രണ്ടാം വര്‍ഷവും(രണ്‍ടാം വര്‍ഷം ആകുംബൊ അല്‍പ്പം സ്വതന്ത്രമൊക്കെയാവും പുതിയ പിള്ളാരൊക്കെ വരുന്നത് കൊണ്ട് സീനിയേര്‍സൊക്കെ അതിങ്ങടെ പിന്നാലെ പൊയിക്കൊളും)കഴിഞ്ഞ് സ്വെചാതിപത്യവും മുതലാളിത്ത്വവും കൊടി കുത്തി വാഴുന്ന മൂന്നാം വര്‍ഷത്തിലേക്ക് കടന്നു (ഫയ്നല്‍ ഇയര്‍)

അല്‍പ്പം സ്വതന്ത്രം കിട്ടിയ രണ്ടാം കൊല്ലകാരും പുതിയാതായി വന്ന ഒന്നാം കൊല്ലാക്കാരും കണടാല്‍ എണീറ്റ് നിന്ന് സല്യ്ഊട്ട് ചെയ്യുന്ന കാലം,

ആഹാ​‍ാ​‍ാ​‍ാ ഒര്‍ക്കുമ്പൊ തന്നെ എന്തൊക്കെയോ കോരുന്നു

എങ്ങനെയൊക്കെ ഷൈന്‍ ചെയ്യാമോ അങ്ങനെയൊക്കെ മാക്സിമം ഷൈന്‍ ചെയ്തും പീടിപിച്ചും റാഗ്ഗിയും പഞ്ചാരയുമായി ( നമ്മുടെ കയ്യിലിരിപ്പും മുഖത്തിരിപ്പും വെച്ച് നൊക്കിയാല്‍ ഒരു പൂ​‍ൂ മോളും പഞ്ചാരിക്കന്‍ വരില്ലെങ്കിലും ഉള്ള സീനിയോറിറ്റിയും അധികാരവും വെച്ച് പേടിപിച്ചും പീടിപിച്ചും എങ്ങനെയെങ്കിലും പഞ്ചാരിക്കും) സസുഖം വാണിരുന്ന പ്രതാപകാലം,

പാവങ്ങള്‍ ഒരോന്നിന്റെ മുഖം കണ്ടാലറിയാം നമ്മളെ കടിച്ചു കീറാനുള്ള ദേഷ്യം ഉണ്ട് എന്ത് ചെയ്യാന്‍ സീനിയറല്ലെ സഹിച്ചല്ലെ പറ്റു ( ഞാനും ഒരു നാള്‍ സീനിയറാവുമെട ------ മോനെ) ഇത് പണ്ട് നമ്മളും കൊറെ മനസ്സില്‍ പറഞു നടന്നതാ, കൊറെ പല്ലുകളും കടിച്ച് പൊട്ടിചതാ, അയാലെന്ത് ഇല്ലേലെന്ത് അവന്റെ പിന്നലെ വരുന്നവന്റെ കഷ്ട്ടകാലം, അല്ലാതെ നമുക്ക് എന്ത് പറ്റാന്‍,

ആ ആ ബൈ തെ ബൈ , നമ്മുക്ക് കര്യത്തിലേക്ക് കടക്കാം, ഇല്ലേല്‍ ബോറാകും,

ഈങ്ങനെ മുടി ചൂടാ മന്നനായി വിലസുന്ന കാലത്താണ്‍ മുതലാളിത്ത്വ വ്യ്‌വസ്തയെ അപ്പാടെ തകിടം മറിച്ച സോഷ്യലിസവും തൊഴിലാളി വിപ്ലവവും പൊലെ ഓണം വന്നെത്തിയത്,


കലാ പരിപാടികളൊക്കെ തയ്യാറായി , കൂടെ മുറ തെറ്റാതെ പ്പുട്ടുകച്ചോടവും(പഞ്ചാരടി), എല്ലാ ഇനങ്ങളിലും മുന്നില്‍ എത്തണം എന്ന വാശിയോടെ പ്രവര്‍ത്തനം ത്തുടങ്ങി, സീനിയേര്‍സ്സല്ലെ പിള്ളാരെ മുമ്പില്‍ തോല്‍ക്കാന്‍ പാടില്ലല്ലൊ,
പ്പൂക്കളം മുതല്‍ ഓണ സദ്യ വരെ എല്ലാം ഗംഭീരമായി നടന്നു, പയ്യാന്മാരെ ഭീഷണിപെടുത്തിയും പ്പൂക്കള്‍ അടിച്ചു മാറ്റിയുമൊക്കെ എല്ലാ ഇനങ്ങളിലും നമ്മുടേതായ ആധിപത്യം ഉറപിച്ചു, അങ്ങനെ അവസാന ഇനമായ വടം വലി വന്നെത്തി,
മേലെ പറഞ്ഞ രണ്ടാം കൊല്ലക്കാരെയൊക്കെ സീനിയൊറിറ്റിയുടെ പേരില്‍ അടക്കി വാണിരുന്നെങ്കിലും, സൈസിന്റെ കര്യത്തിലും കൈകരുത്തിലും അവന്മാരൊക്കെ നമ്മടെയൊക്കെ അപ്പന്‍ അപ്പൂപന്മാരുടെ സീനിയെര്‍സായിട്ട് വരും,
ഈശോയേ, മല്‍സരിക്കതിരുന്നാല്‍ നാണക്കേട്, എനി അതവാ മല്‍സരിച്ചാല്‍ ഈ അര്‍ണോള്‍ട് മാരൊക്കെ കൂടി ഞങ്ങളെ എങ്ങാനും വലിച്ച് തോല്‍പ്പിച്ചാല്‍?????? , ഒരു ചൊദ്യ ച്ചിന്നവും വേണ്ട അത് ഉറപ്പാ അവന്മാര്‍ മലര്‍ത്തിയടിക്കും, ലാ ഷക്ക ഫീ ( ഒരു സംശയവും ഇല്ല),
വടമൊക്കെ തയ്യാറായി, ടീമുകളുടെ ലിസ്റ്റുമായി റഫറീ സാറുമെത്തി, വേഗം ലിസ്റ്റ് വാങ്ങി നൊക്കി, ഒഹ്ഹ് ഭാഗ്യ്ം ആദ്യം മുട്ടേണ്ടത് ഫൈനല്‍ യിയര്‍ ബി ബാച്ച് , ആശ്വാസായി ആദ്യ റൌണ്ട് എങ്ങനെയെങ്കിലും കടന്ന് കൂടാം,
അങ്ങനെ വലി തുടങ്ങി, പ്രതീക്ഷിച്ച പോലെ തന്നെ, വല്യ പ്രയാസമൊന്നും കൂടാതെ ലവന്മാരെ വലിച്ചിട്ട് വിജയത്തിന്റെ അദ്യ പടി വലിച്ചു കേറി, രണ്ടാം റൗണ്ടില്‍ കിട്ടിയത് നമ്മടെ പുതുതായി വന്ന അടിമകളെ, അത്പിന്നെ ചോദിക്കാനുണ്ടൊ, നമ്മാളെ മറുവഷത്ത് കണ്ടപ്പൊ തന്നെ ലവന്മാര്‍ വടം വച്ച് കീഴടങ്ങി, അങ്ങനെ പരിക്കൊന്നും കൂടാതെ രണ്ട് റൌണ്ടും ജയിച്ചു ലാസ്റ്റ് റൌണ്ടില്‍ എത്തി, എനി മറ്റേ ഗ്രൂപ്പിലെ വലി ഒക്കെ കഴിഞ്ഞിട്ട് ഫൈനല്‍,
അപ്പൊഴെക്കും അല്‍പ്പം പുട്ടു കച്ചവടം നടത്തി വരാന്നു കരുതി അവിടുന്ന് മുങ്ങി, വിജയ ശ്രീലാളിതരായി വരികയല്ലെ ഇതു പൊലൊരു അവസരം എനി ജന്മത്തി കിട്ടോ പെണ്‍‍പിള്ളാരെ ഇടയില്‍ ശൈന്‍ ചെയ്യാന്‍, അങ്ങനെ ഇല്ലാത്ത നെഞ്ചും മസ്സ്സിലും വീര്‍ച്ച് കൊറെ നേര്‍ം പുട്ടു കച്ചോടം നടത്തി തിരിച്ച് വന്നു, അപ്പൊഴെക്കും ഫൈനലിനുള്ള ട്ടീം റെഡി,
ബോര്ഡി‍ലോട്ടൊന്ന് നോക്കി,
ഫൈനല്‍ മല്‍സരം 3rd yearA V/S 2nd YearA,
എല്ലാ മച്ചാനമാരും പരസ്പരം നൊക്കി, അടിച്ച പഞ്ച്ചാരയൊക്കെ കാറ്റഴിച്ച് വിട്ടാ പോലെ നിമിഷം കൊണ്ട് അലിഞ്ഞില്ലാതായി,
എന്തിരായാലും ശെരി മുമ്പോട്ട് വെച്ച കാല്‍ പിന്നോട്ടില്ല, വരുന്നടത്ത് വെച്ച് കാണാം എന്ന ദ്രുട നിഷ്ച്ചയത്തോടെ ഗോദായിലേക്കിറങ്ങി, കോള്ളേജിലെ സകലമാന കിളികളും കിളന്മാരും നിരന്ന് നിക്കുന്നുണ്ട് അപ്പുറവും ഇപ്പുറവും, ഒരൊറ്റ എണ്ണവും മീസ്സാവാതെ എല്ലാം ഹാജെര്‍, ഒഹ്ഹ് എന്തൊരു ആത്മാര്‍ത്തത ഇതു പൊലെ ഒരിക്കലെങ്കിലും ക്ലാസ്സില്‍ ക്രുത്യാമായി വന്നിരുനെങ്കില്‍ ഈ കോള്ളേജ് എന്നേ നന്നായേനെ,
മറുവശത്ത് ട്ടീമെത്തി, പടച്ച തമ്പുരാനെ ആരാ ഇതൊക്കെ, ഭീമന്‍ രഘു, സ്ഫടികം ജോര്‍ജ്, ക്കീരിക്കാടന്‍ ജോസ്, അബു സലിം, റാവുത്തറണ്ണന്‍, ഇരുമ്പ്, സ്രാങ്ക്, ഇവനമാരൊക്കെ നമ്മടെ കോള്ളീജിലാ പടിച്ചിരുന്നേന്ന് ഇപ്പൊഴാ മനസ്സിലായെ,
പിന്‍വാങ്ങണോ വേണ്ടെ? , പിന്‍വാങ്ങിയാല്‍ മാനം പൊകും പിന്നെ കോള്ളേജിന്റെ അകത്ത് കേറാന്‍ പറ്റൂല, പക്ഷെ പിന്‍വാങ്ങിയില്ലെങ്കില്‍, തടിയും മാനവും രണ്‍ടും കപ്പല് കേറി പൊകും, പിന്നെ കോള്ളേജില്‍ എന്നല്ല വീട്ടില്‍ പൊലും കേറാന്‍ പറ്റൂല( ശരീരം ഇതു പോലെ ബാക്കിയായാലല്ലെ എവിടെയെങ്കിലും കേറാന്‍ പറ്റു,
റഫറീ സാര്‍ വന്നു, ഞങ്ങളോടായി.... റെഡിയല്ലെ ??
എല്ലാ മച്ചാന്മാരും പരസ്പരം നൊക്കി, ഒഹ്ഹ് എന്തൊരു ദയനീയത, അവസാനം, എങ്ങനെയിങ്കിലും പറഞ്ഞൊപ്പിച്ചു,

യെസ് സാര്‍,

അതെ പോലെ അപ്പുറത്തും നൊക്കി ചൊദിച്ചു, റെഡിയല്ലെ,,,,?

ഒഹ്ഹ് കേട്ട പാതി കേക്കാത്ത പാതി, യെസ്സ്സ്സ്സ്സ് സാ​‍ാര്‍ ര്‍ ര്‍ റ്ര്, എന്തൊരു ആത്മവിശ്വാസം, ഇവന്മാരെന്തോന്നാ ഉത്തേജകം വല്ലതും കഴിചിട്ടുണ്ടോ,

ആകംശയോടെ ആയിരങ്ങള്‍ മാത്രം നോക്കികൊണ്ട് ചുറ്റിനും നിക്കുന്നു, ആ കൂട്ടത്തില്‍ കുറച്ച് മുമ്പ് വിജയ ഭേരി മുഴക്കി പുട്ടു കച്ചോടം നടത്താന്‍ ചെന്ന കിളികളും, ഷൂ ഉണ്‍ടാക്കിയ ഇമേജൊക്കെ ഒരൊറ്റ നിമിഷം കൊണ്ട് ഇല്ലണ്ടാവന്‍ പൊവുകയാണൊ ഈശ്വരന്മാരേ...., ലവളുമാര്‍ക്കൊന്നും വേറേ പണിയില്ലെ, വെരുതെ മനുഷ്യന്റെ ഉള്ള ധൈര്യവും ച്ചോര്‍ത്തി കളയാനായിട്ട്,

ആകാംശബരിധമായ നിമിഷങ്ങള്‍ക്കൊടുവില്‍ ഒരു വിസ്സില്‍ മുഴങ്ങി,

പീ​‍ീ​‍ീ​‍ീ​‍ീ​‍ീ​‍ീ​‍ീ​‍ീ​‍ീ​‍ീ​‍ീ​‍ീ

,
,
,
,
,
,
,
,
,
ഒന്നും സംഭവിച്ചില്ല, ഇക്കരെ നിക്കുന്ന പെണ്‍കിളിയെ അക്കരെ നിക്കുന്ന ആണ്‍കിളി പാലം കടക്കാന്‍ കൈ പിടിച്ച് കടത്തുന്ന പോലെ , ലവന്മ്മാര്‍ ഞങ്ങളെ പുഷ്പ്പ്ം പോലെ അപ്പുറത്തോട്ട് വലിച്ചിട്ടു, നമ്മള്‍ പിന്നെ അധികം മസ്സില്‍ പിടിക്കാനൊന്നും നിന്നില്ല(പോയാല്‍ ഉള്ള തടിയും ചീത്തായാവും)അങ്ങു വഴങ്ങി കൊടുത്തു,

കൂ​‍ൂ​‍ൂ​‍ൂ​‍ൂ​‍ൂ​‍ൂ​‍ൂ​‍ൂ​‍ൂ​‍ൂ​‍ൂ​‍ൂ​‍ൂ​‍ൂ​‍ൂ​‍ൂ​‍ൂ​‍ൂ
കൂ​‍ൂ​‍ൂ​‍ൂ​‍ൂ​‍ൂ​‍ൂ​‍ൂ​‍ൂ​‍ൂ​‍ൂ​‍ൂ​‍ൂ​‍ൂ​‍ൂ​‍ൂ​‍ൂ​‍ൂ​‍ൂ​‍ൂയ്
കൂ​‍ൂ​‍ൂ​‍ൂ​‍ൂ​‍ൂ​‍ൂ​‍ൂ​‍ൂ​‍ൂ​‍ൂ​‍ൂ​‍ൂ​‍ൂയ്
(കൂട്ടം ച്ചര്‍ച്ചകളിലേക്ക് മാങ്ങാണ്ടിപിള്ളാര്‍ കേറി വന്നതല്ല) ഈ ------ മക്കളൊക്കെ കുറുക്കന്റെ ജന്മങ്ങളാണൊ,
ലവളുമാരെയൊക്കെ പടിക്കാന്‍ വിട്ട നേരത്ത് വല്ല തീ വണ്ടിയിലും കൂവാന്‍ വിട്ടാ മതിയായിരുന്നു, ഒഹ്ഹ്ഹ് ഇങ്ങനെയുമുണ്ടോ കൂവല് അതും പെണ്‍പിള്ളാര്‍, എനി എങ്ങനെ കോള്ളേജില്‍ തല ഉയര്‍ത്തി നടക്കും,
മൂന്നു റൌണ്ട് മല്‍സരത്തില്‍ ഒരെണ്ണം പൊട്ടി, എനി ബാക്കി ഉള്ളതില്‍ കൂടി എപ്പൊ പൊട്ടിപ്പാളീസയീന്ന് ചൊദിച്ചാ മതി,

എന്തു വില കൊടുത്തും ജയിച്ചേ പറ്റൂ, എന്താണൊരു വഴി, എല്ലാ അണ്ണാന്മാരും തല പുണ്ണാക്കി, നൊ രക്ഷ, ഈ തലയ്ക്കയ്കത്തൊക്കെ ഉള്ള പിണ്ണാക്ക് പുണ്ണായി എന്നല്ലാതെ , അവസാനം ഒരു മച്ചാന്‍ എല്ലാ ഫൈനല്‍ യിയര്‍ പിള്ളാരെയും വിലിച്ചു എന്തൊക്കെയൊ പറഞ്ഞു, എന്നിട്ട് ഞ്ഞങ്ങളോട് റെഡിയാവാന്‍ പറഞ്ഞു,

വിസ്സില്‍ അടിച്ചു , പീ​‍ീ​‍ീ​‍ീ​‍ീ​‍ീ​‍ീ​‍ീ​‍ീ​‍ീ​‍ീ​‍ീ​‍ീ​‍ീ​‍ീ​‍ീ​‍ീ​‍ീ​‍ീ

ലവനമാരൊന്നാഞ്ഞു വലിച്ചും , ഹ്മ്മ്മ്മ്മ്മ്ം , നമ്മളുണ്ടോ അനങ്ങുന്നു, വീണ്ടും വലിചു, ഹ്മ്മ്മ്മ്മ്മ് നൊ അനങ്ങല്‍സ്, ഒട്ടും അനങ്ങിയില്ല, പിന്നേ നമ്മളോടാ കളി, ഇന്നലെ കേറി വന്ന ചീളു പിള്ളാര്‍, നമ്മള്‍ കൊറെ വര്‍ഷായി ഇവിടെ കിടന്ന് വലിക്കാന്‍ തുടങ്ങിയിട്ട്,ലവനമാര്‍ ഒന്നു രണ്ട് തവണ വീണ്ടും വലിച്ചു, പിന്നെ ഒന്നു റിലാക്സായി, തക്ക സമയം നോക്കി സര്‍വ്വശക്തിയുമെടുത്ത് ആഞ്ഞു വലിചു,

പൂ​‍ൂ​‍ൂ​‍ൂ​‍ൂ​‍ൂ​‍ൂ​‍ൂ​‍ൂ​‍ൂ​‍ൂ​‍ൂയ്,

വീണു എല്ലാ​‍ാ അണ്ണന്മാരും മൂക്കും കുത്തി വീണു,

----------------
----------------
----------------
---------------- മക്കളേ കൂവിനെടാ , ആര്‍ക്കാട ഇവിടെ കൂവേണ്‍ടെ????

നിമിഷ നേരം കൊണ്ട് ഗ്രൌണ്ട് മൊത്തം സൂജി വീണാ കേക്കാവുന്നത്ര നിശഭ്ദമായി,
ഒഹ്ഹ്ഹ് ലവന്മാരൊക്കെ തന്നെയായിരുന്നു നെരത്തെ കൂവിയത്, ഇപ്പൊ എന്തണ്‍ട്രാ​‍ാ നാക്കിറങ്ങി പൊയോ?

വരിനെടാ​‍ാ , അപ്പനു പിറന്ന മക്കാളാണേല്‍ വന്നു വലി, സാറെ വിളി സാറെ വിസ്സില്‍,

പീ​‍ീ​‍ീ​‍ീ​‍ീ​‍ീ​‍ീ​‍ീ​‍ീ​‍ീ​‍ീ​‍ീ​‍ീ

വലി തുടങ്ങി ഫൈനല്‍ വലി, ഇപ്പൊ ഒരൊ വലി ജയിച്ച് തുല്യമായി നില്‍ക്കുവാ രണ്ട് കൂട്ടരും,

വലിയോട് വലി, കട്ടയ്ക്ക് കട്ടയ്ക്ക് അങ്ങോട്ടുമില്ല ഇങ്ങോട്ടുമില്ല,

വലിയെടാ​‍ാ​‍ാ​‍ാ​‍ാ​‍ാ​‍ാ​‍ാ​‍ാ വലിയെടാ​‍ാ​‍ാ​‍ാ​‍ാ​‍ാ​‍ാ​‍ാ

പീ​‍ീ​‍ീ​‍ീ​‍ീ​‍ീ​‍ീ​‍ീ​‍ീ​‍ീ​‍ീ​‍ീ​‍ീ​‍ീ ഫ്ഫ്ഫ്ഫ്ഫൌള്ള്ള്ളള്ള്‍

റഫറി സാര്‍ ആഞ്ഞു വിളിച്ചു, ഫ്ഫ്ഫ്ഫ്ഫൌള്ള്ള്ളള്ള്‍ ഫ്ഫ്ഫ്ഫ്ഫൌള്ള്ള്ളള്ള്‍

( ഇതിനിടയില്‍ ഒരു സാര്‍ ഞങ്ങടെ ട്ടീമിന്റെ പിന്നില്‍ വന്നു നൊക്കി, അപ്പൊ താണ്ടെ നിക്കുന്നു, പത്ത് അറുപത് പിള്ളാര്‍ വടത്തിന്റെ അറ്റം ചവിട്ടി പിടിച്ചേക്കുന്നു)പിന്നെ എവിടുന്ന് ഭീമന്‍ രഘുവല്ല അവന്റപ്പന്‍ വന്നു വലിച്ചാലും അനങ്ങോ)

രണ്‍ടാം റൌണ്ടില്‍ നാക്കിറങ്ങി മിണ്ടാതായ ജൂനിയറും സീനിയറുമൊക്കെ മുമ്പത്തെക്കാള്‍ ശക്തമായി കൂവാന്‍ തുടങ്ങി,

കൂവല്‍ മാത്രമായിരുന്നേല്‍ സഹിക്കാമയിരുന്നു, ഇത് മുദ്രാവക്ക്യം വിളിയും തുടങ്ങി,

" പൊട്ടിച്ചേ പൊട്ടിച്ചേ, സീനിയേര്‍സിനെ പൊട്ടിച്ചേ"
" പൊട്ടിച്ചേ പൊട്ടിച്ചേ, സീനിയേര്‍സിനെ പൊട്ടിച്ചേ"

അവന്മാര്‍ അര്‍മ്മാദിക്കാന്‍ തുടങ്ങി, ആദ്യ റൌണ്‍ടില്‍ തൊറ്റതും, കൂവലും, എങ്ങനെയെങ്കിലും ഒന്ന് ജയിക്കാന്‍ നൊക്കിയപ്പൊ ആ സാറിന്റെ ഫൌളും എല്ലാം കൂടി, രക്തം ഇങ്ങനെ തിളയ്ക്കുംബൊഴ അവ്ന്റെ മുദ്രാവാക്ക്യ്ം,
(ലവന്മാര്‍ മുദ്രവാക്യം വിളിച്ചോണ്ട് പൊയി, പിന്നാലെ ബാക്കി പിള്ളാരും)

ആകെ മുങ്ങി എനി എന്തൂട്ട് ആലോജിക്കാന്‍, വരിനെടാ, കയ്യില്‍ കിട്ടിയ ഹോക്കി സ്റ്റിക്കും, വിക്കറ്റും, ബാറ്റുമായി ഓടി, അപ്പൊഴേക്കും ലവന്മാര്‍ മുദ്രാവക്യം മുഴക്കി ജൂനിയെര്‍സ് ബ്ലൊക്കിലെ ഹാളില്‍ എത്തിയിരുന്നു, ആഘോഷിക്കുവ ------- മക്കള്‍,
നീയൊക്കെ സീനിയേര്‍സിനെതിരെ മുദ്രാവാക്യ്ം വിളിക്കുമല്ലെട ------ മക്കളേ, ഒന്നൂടെ വിലിക്കിനെടാ ------- ഉള്ള മക്കളാണെങ്കില്‍,
തുടങ്ങി ഒരറ്റത്തുന്ന് വെടികെട്ട്, കണ്ണില്‍ കണ്ടവനെയൊക്കെ തല്ലി,അങ്ങനെ അടിയുടെ പൂരം നടന്നുകൊണ്ടിരിക്കുമ്പോഴാണ്‍, നമ്മടെ കള്ള കളി പിടിച്ച സാര്‍ അങ്ങോട്ട് കേറി വരുന്നെ,

ഡോ നിര്‍ത്തിനെഡൊ, നമ്മുക്ക് മല്‍സരം വീണ്ടും വെക്കാം, ( പിന്നെ ക്കോപ്പ്, ഒരുമല്‍സരം വെച്ചത് എങ്ങനെയെങ്കിലും പൊളിച്ചടക്കുമ്പൊഴാ അങ്ങേരുടെ ഒരു പുത്തി) , സാര്‍ പറഞ്ഞു തീര്‍ന്നില്ല .... ടപ്പേ...... അമ്മേ... എന്ന് രണ്ട് ശ്ബ്ദം കേട്ടു, പിന്നെ സാര്‍ മിണ്‍ടിയില്ല, എങ്ങനെ മിണ്ടാന്‍, അണപല്ല് ഒരെണ്ണമല്ലെ ഒറ്റയടിക്ക് കയ്യില്‍ കിട്ടിയെ,

അരാ എന്തന്നൊന്നും അറിയില്ല, സത്യായിട്ടും ഞാനല്ലാട്ടൊ,,,,,

10-15 മിനുറ്റ് പൊരിഞ്ഞ അടി, എല്ലാം കഴിഞ്ഞു നോക്കിയപ്പൊ, കൊറെ എണ്ണം നിലത്ത് വീണു കിടക്കുന്നു, ബാക്കിയുല്ലതൊക്കെ ജീവനും കോണ്ടോടി,

എത്ര അലോചിച്ചിട്ടും മനസ്സിലാവത്തത് അതല്ല, ഈ ഭീമന്‍ രഘുവും കൂട്ടരുമൊക്കെ കൂടിയെന്തെ ഞങ്ങളെയെന്തെ തിരിച്ച് തല്ലാഞ്ഞെ? തിരിച്ച് എങ്ങാനും ലവന്മാര്‍ തല്ലിയിരുന്നേല്‍ അതൊരു മൊര്‍ച്ചറിയായെനെ, തല്ലാത്തത് അവന്മാരെ ഭാഗ്യ്ം, അതൊ ഞങ്ങളുടെയോ????? ആ​‍ാ​‍ാ​‍ാ​‍ാ​‍ാ​‍ാ​‍ാ​‍ാ​‍ാ​‍ാ

എന്തായാലും ഓണതല്ല് സൂപ്പര്‍ ഹിറ്റ്,
(15 ദിവസം സസ്പെന്‍ഷനും, വീട്ടിന്ന് പാരെന്റ്സിനെ കൊണ്ട് വരാനും ഉത്തരവായി, വകുപ്പു നിരത്തി പ്രിന്‍സി പ്രക്യാപിച്ചു, കള്ള കളി, അസഭ്ഭ്യ്ം പറയല്‍, സാറിനെ തല്ലിയത്, ജുനിയേര്‍സിനെ തല്ലിയത്)

അങ്ങനെ ജീവിതത്തില്‍ ഒരിക്കലും മറക്കാവനാത്ത ഒരു ഓണാഘോഷമായി മാറി അത്

No comments:

Post a Comment