Saturday, January 16, 2010

ഇന്നീ സമരം സൂചന മാത്രം (താക്കോല്‍ ഹൈജാക്ക്)

പണ്‍ട് പണ്‍ട് അതായത് ലുടായിപ്പും അര്‍മ്മാദിക്കലും ഓണതല്ലും ഒക്കെ തുടങ്ങുന്നതിന് വര്‍ഷങ്ങള്‍ക്ക് മുമ്പ്, എസ് എസ് എല്‍ സിക്ക് കഷ്ട്ടിച്ച് പാസ്സ് മര്‍ക്ക് വാങ്ങി എങ്ങനെയെങ്കിലും ഒന്ന് കൊള്ളേജിലെത്തിയാ മതിയെന്ന് ദിവാ സ്വപ്നം കണ്ട് ദിവസങ്ങള്‍ തള്ളിയും ഉന്ദിയുമൊക്കെ നീക്കുന്ന കാലം, റയ്മൂ‍ എന്നൊന്ന് ഉമ്മ നീട്ടി വിളിച്ചാ കേക്കാവുന്ന ദൂരമേയുള്ളൂ സ്കൂളും എന്റെ വീടും തമ്മില്,അത് കൊണ്ട് തന്നെ ഒരു ലുടായിപ്പും നടക്കാതെ വീര്‍പ്പു മുട്ടിയും, സ്കൂളിന്റെ അടുത്ത് സ്തലം വാങ്ങി വീടു വെച്ച് എന്റെ അര്‍മ്മാദിക്കല് അപ്പീസ് പൂട്ടി താക്കോല്‍ കയ്യില്‍ തന്നതിന് വാപ്പയെയും ഇക്കയേയും മനസ്സാ വെറുത്ത് കൊണ്ട്, എങ്ങനെയെങ്കിലും ഈ വര്‍ഷമൊന്നു കഴിഞ്ഞ് കിട്ടേണമേ എന്ന് അഞ്ച് നേരം പ്രാര്‍തിച്ച് നടകുന്ന കാലം, അബദ്ധത്തിനെങ്ങാനും വല്ല കൊണഷ്ട്ടും ഒപ്പിച്ചാല്‍, സാര്‍ അല്ലെങ്കില് ട്ടീച്ചര്‍ നീട്ടി ഒന്ന് വിളിക്കും " ഉമ്മച്ചീ‍" ഇത് കേട്ട പാതി കേക്കാത്ത പാതി ഉമ്മ പറന്നെത്തും, അതോടെ പിന്നെ അന്ന് രാത്രി ഉപ്പാന്റെ കൈക്കും ചൂരലിനും വെറുതേ പണിയാവും,

അങ്ങനെ ജീവപര്യന്തം തടവു കാരനെ പൊലെ ദിവസങ്ങളെണ്ണി കഴിയുമ്പൊഴാണ്, ഇടിവെട്ടേറ്റവനെ പാമ്പ് കടിച്ചു എന്ന് പറയുന്ന പോലെ, നമ്മടെ പുന്നാര അയല്‍പക്ക സ്ക്കൂളില്‍ ഈ വര്‍ഷമ്മുതല്‍ +2 വരുന്നു എന്ന വാര്‍ത്ത എന്റെ കാതിലുമെത്തിയത്, ഞാന്‍ ഇത്രയും നാള്‍ നെയ്തും തുന്നിയും കൂട്ടിയ സ്വപ്നങ്ങളെല്ലാം ഒരു നിമിഷം കൊണ്ട് വേള്‍ട് ട്ട്രേട് സെന്റര്‍ തകര്‍ന്ന പോലെ തകര്‍ന്നടിഞ്ഞു, നാട്ടുക്കാരും വീട്ടുക്കാരും ഒന്നടങ്കം അഘോഷിക്കുമ്പൊ കേട്ടത് സത്യമാവല്ലെ പതിവു പോലെ ഇതും സര്‍ക്കാറിന്റെ വെറും വാക്കാവണേന്ന് പ്രാര്‍തിച്ചു ഞാന്‍ മാത്രം കൂട്ടം ബ്ലൊക്കായ ട്ടി ഡി ആറിനെ പോലെ നിരാശനായി നടന്നു,ഇത്രയും കാലം കാത്ത് സൂക്ഷിച്ചു വെച്ച അര്‍മ്മാദിക്കല്‍ സ്വപ്ങ്ങള്‍കൊക്കെ ഏക പോം വഴിയായിരുന്നു കോള്ളേജെന്ന ആ മഹാ സാമ്രാജ്യം,

അങ്ങനെ നെയ്യലും തുന്നലും തകര്‍ന്നടിയലുമൊക്കെയായി എസ് എസ് എല്‍ സി കഴിഞ്ഞു, റിസള്‍ട്ടും വന്നു, ഭാഗ്യത്തിന് കഷ്ട്ട്ടിച്ച് കടന്നു കൂടി, അത്രയും കാലം ഉണ്ടായിരുന്ന കുരുത്തക്കേടൊക്കെ നിര്‍ത്തി വീട്ടില്‍ നല്ല കുട്ടിയായി, എങ്ങനെയെങ്കിലും കോള്ളേജി പോകാനുള്ള അനുവാദം വാങ്ങണം, അതിന് വേണ്ടി നല്ല നടപ്പും, അതി രാവിലെ എണീറ്റ് ഉപ്പാടെ കൂടെ പള്ളീ പോക്കും ഒക്കെ തുടങ്ങി, ഇതൊക്കെ കണ്ട് ഉമ്മാക്ക് ആസ് യൂശുവല്‍ സംശയം തോന്നി, ഒരു കുടം വെള്ളം തലേ കൂടി ഒഴിച്ചാല്‍ കൂടി കിടക്കപായീന്ന് എണീക്കാത്താ ആളാ ഇപ്പൊ കൊച്ചു വെളുപ്പിന് എണീറ്റ് പള്ളീ പോണെ,,,,,, ഒന്നുല്ല ഉമ്മ, എസ് എസ് എല്‍ സി ഒക്കെ കഴിഞ്ഞു ഞാന്‍ വലുതായില്ലെ അത് കൊണ്ട് ഞാന്‍ നന്നായതാ ഉമ്മാന്നൊക്കെ പറഞ്ഞു ഒരു വിധം പിടിച്ചു നിന്നു,

അങ്ങനെ വാചക കസര്‍ത്തും നല്ലനടപ്പും ഒക്കെയായി എങ്ങനെയെങ്കിലും കോള്ളേജിലേക്കുള്ള അനുവാദ പത്രം ഒപ്പിട്ടു വാങ്ങാന്‍ കാത്ത് നിക്കുമ്പൊഴാണ്, ഇന്നേ വരെ ഒരു കര്യത്തിലും വാക്കു പാലിക്കുന്ന പോയിട്ട് പറഞ്ഞ വഴി തിരിഞ്ഞു നോക്കാത്ത സര്‍ക്കാര്, പറഞ്ഞു 2 മാസം തികയുന്നതിനു മുമ്പ് നമ്മടെ സ്വന്തം സ്കൂളിലേക്ക് +2 പസാക്കി തന്നത്,
ശുഭം,,,,, ഇത്രയും കാലത്തെ നല്ല നടപ്പു മൊത്തം മുറ്റത്ത് വന്ന +2 വിന് മുന്നില്‍ വീണ്ടും തകര്‍ന്നടിഞ്ഞു,

ഇവിടെ പടിച്ചാ മതി , ഉപ്പാന്റെ ഓര്‍ടര് വന്നു ,

അങ്ങനെ കന്നി ബാച്ചിലേക്ക് അഡ്മിഷ്ഷനായി, +1 ക്ലാസ്സ് അങ്ങേ അറ്റത്തുള്ള പുതിയ കെട്ടിടത്തിലായത് കൊണ്ട് ഉമ്മാന്റെ റയ്മൂ‍ൂ‍ൂ‍ൂ വിളി ദൂരത്തൂന്ന് കുറച്ച് രക്ഷപെട്ടു, പിന്നെ എല്ലാം പുതിയാതായി വന്ന ട്ടീച്ചേര്‍സായത് കൊണ്ട് ആര്‍ക്കും വീടു കാണിച്ചു കൊടുക്കാനും നിന്നില്ല, വെറുതേ നമ്മളായിട്ടെന്തിനാ ഉമ്മാനെ വിളിച്ച് ബുധ്ധിമുട്ടുണ്ടാക്കുന്നെ പാവം അവിടെ വല്ല വീട്ടു ജോലിയും ചെയ്ത് മിണ്ടാതിരിക്കട്ടെ,

ക്ലാസ്സൊക്കെ തുടങ്ങി പ്രതീക്ഷിച്ചതിലും ഉഷാറയിട്ട് പുറത്തൂന്ന് കിളിസൊക്കെ വന്നു, ഒന്ന് രണ്ടാഴ്ച്ച പരിജയപെടലും പുതു മോഡിയുമൊക്കെയായി കഴിച്ചു കൂട്ടി, പിന്നെ പതുക്കെ പതുക്കെ ക്ലസ്സ് തുടങ്ങി, അധികം വൈകാതെ കൂടെ ഉണ്ടായിരുന്ന കാണാന് കൊള്ളാവുന്ന ഒരെണ്ണത്തിനെ വളച്ച് പോക്കറ്റിലും ആക്കി ( എന്റെ സ്വപ്നത്തെ കസവ്ണിയിച്ച സുന്ദരീ​‍ീ​‍ീ​‍ീ​‍ീ​‍ീ​‍ീ"ആദ്യനുരാഗം)ചെറിയതോതില് അര്‍മ്മാദിക്കലുമൊക്കെയായി ഉള്ളത് കൊണ്ട് ഓണം പോലെ എന്നൊക്കെ അങ്ങനെ കഴിഞ്ഞു പോയി,

അങ്ങനെ ഒന്നു രണ്ടു മാസം കടന്നു പോയി, പതിവു വിറ്റടിക്കലും വാങ്ങിയടിക്കലും പഞ്ച്ചാരയുമല്ലാതെ ഒന്ന് കാര്യമായിട്ട് വെലസാന്‍ പറ്റിയ പരിപാടികളൊന്നുമില്ല, അങ്ങനെ മുട്ടി നിക്കുമ്പൊഴാണ്, ക്ലാസ്സ് തുടങ്ങിയിട്ട് ഇന്നേ വരെ തുടങ്ങാത്ത ഒരു വിഷയം കൂടിയുണ്ട് എന്നറിഞ്ഞത് , അതായത് കമ്പ്യൂട്ടര്‍, ഈ സാദനം പടിപ്പിക്കാന്‍ വെണ്ട സാറോ അതിനു വേണ്ട സാധന സാമഗിരികളോ ഇത് വരെ എത്തിയിട്ടില്ല, നമ്മുടെ പത്ത് വര്‍ഷത്തെ എക്സ്പീരിയന്‍സും നാട്ടുകാരനെന്ന പരിഗണനയും വെച്ച് എല്ല കാര്യങ്ങള്‍ക്കും മുമ്പില്‍ പിന്നെ ആരെന്ന ചൊദ്യം ആവഷ്യമില്ലല്ലോ, അത് കൊണ്ട് തന്നെ തല തിരിഞ്ഞ വേറെ കൊറെ എണ്ണം കൂടി എന്റെ അടുത്ത് വന്ന് ഒരു കാര്യം പറഞ്ഞു,

നമ്മുക്ക് നാളെ ഒരു സമരം നടത്തിയാലോ?

സംഗതി കൊള്ളാം, മൊത്തം പിള്ളാരെ ഇടയിലൊന്ന് വെലസാന്‍ പറ്റിയ അവസരം, പക്ഷെ വീട്ടിലറിഞ്്ല്‍,

എന്ത് വന്നാലും ശെരി, എങ്ങനെ ഒന്ന് അര്‍മ്മാദിക്കാമെന്ന് പടിച്ച പണി ഇരുപത്തിയെട്ടും പയറ്റി പരീക്ഷണം നടത്തി കൊണ്ടിരിക്കുമ്പൊ മുൢ വന്ന സമര ലക്ഷ്മിയെ പുറംകൣ കൊണ്ട് തട്ടി കളയണോ,,,,,,,,,, നെവര്‍,,,,,
സമരമെങ്കില്‍ സമരം,,,,,,,

പിറ്റെ ദിവസം രാവിലെ എത്തി എല്ലാരെയും വിളിച്ച് ക്ലാസ്സിന്ന് പുറത്തിറങ്ങി വിളി തുടങ്ങി,

വിദ്യാര്‍ത്ഥി ഐക്ക്യം സിന്ദാബാദ്,,,,,,!!!
ഇന്നീ സമരം സൂചന മത്രം,,,,,,,!!!
സൂചന കൊണ്ട് പടിച്ചില്ലെങ്കില്‍,,,,,,,!!!
നാളെ സമരം ആളി പടരും,,,,,,!!!

സമരം വിളിയൊക്കെ കഴിഞ്ഞു എല്ലാരും പിരിഞ്ഞ് പോയി, പിറ്റേ ദിവസവും അത് പോലെ തന്നെ സൂചന കൊണ്ട് നിര്‍ത്തി, എന്നിട്ടും ആരും ഒന്നും പടിച്ചില്ല, അതായത് മാനേജ്മെന്റിന്റെ ഭാഗത്തൂന്ന് ഒരു റെസ്പൊണ്‍സുമില്ല,

ഇങ്ങനെ രണ്ട് മൂന്നു ദിവസം സൂചിപിച്ച് സൂചിപിച്ച് പിള്ളാര്‍ക്കു മടുത്തു, കിളിസൊന്നും ക്ലാസ്സില്‍ വരാതായി, ഇടയ്ക്ക് ഒരു കൊമ്പ്രമയിസിന് വിളിച്ചെങ്കിലും കാര്യം നേടാതെ സമരത്തില്‍ നിന്ന് പിന്‍വാങ്ങിയാലുള്ള മാനകേടോര്‍ത്ത് മുദ്രാവാക്യ്ം മുഴക്കിക്കൊണ്ട് അവിടുന്നിറങ്ങി,

അങ്ങനെ വലിയ മാറ്റമൊന്നുമില്ലതെ സമരം അഞ്ചാം ദിവസത്തിലേക്ക് കടന്നു,ദിവസവും രാവിലെ വരും
എന്നിട്ട്
വിദ്യാര്‍ത്ഥി ഐക്ക്യം സിന്ദാബാദ്!!!
ഇന്നീ സമരം സൂചന മത്രം!!!
സൂചന കൊണ്ട് പടിച്ചില്ലെങ്കില്‍!!!
നാളെ സമരം ആളി പടരും!!!

ഈ വിളിയല്ലാതെ ഇതിപ്പൊ ആളിപടരുന്ന പോയിട്ട് ഒന്ന് പുകയുന്ന ലക്ഷണം പോലുമില്ല,

പിള്ളാര്‍ക്കൊക്കെ മടുത്തു തുടങ്ങി, മടുക്കാന്‍ പ്രതേക കാരണം പെണ്‍പിള്ളാരെ ഇടയില്‍ ഷൈന്‍ ചെയ്യാന്‍ എന്ന് പറഞ്ഞ് സമരം തുടങ്ങിയിട്ട് ഇത് ഇപ്പൊ പതിവ് പഞ്ജാര പോലും നടക്കുന്നില്ല, സമരം മൂലം കിളികള്‍ ക്ലാസ്സില്‍ വരതായി എന്നുള്ളതാണ്,

പണ്ടാറടങ്ങാന്‍ ഇത് ഇപ്പൊ തുടങ്ങാന്‍ തുടങ്ങുകയും ചെയ്ത് ഒരിടത്ത് എത്തിയുമില്ല ഈ കണക്കിന് പോയാല് നമ്മടെ ക്ലാസ്സും പഞ്ചാരയും മുടങ്ങുന്നല്ലാതെ ലവന്മാര് അനങ്ങൂന്ന് തോന്നുന്നില്ല,

അങ്ങനെ വൈകുന്നേരം സമര നേതാക്കളെല്ലാം സമ്മേളനം കൂടി , എങ്ങനെയും നാളയോട് കൂടി സമരം തീര്‍ക്കണം ഇല്ലെങ്കില്‍ ഉള്ള വില കൂടി പോകും, പക്ഷെ എങ്ങനെ തീര്‍ക്കും, തോറ്റു പിന്‍വാങ്ങി്ല്‍ പിന്നെ ക്ലാൢ കേറാന് പറ്റൂല അത്രക്ക് വീംബിളക്കി തുടങ്ങിയതാ, മാനേജ്മെന്റാണെങ്കൣ ഒരു നിലയ്ക്കും വഴങ്ങുന്ന ലക്ഷണവുമില്ല, എനി എന്താ ഒരു വഴി,
മണിക്കൂറുകള് നീണ്ട് ചര്‍ച്ചയ്ക്കൊടുവില്‍ ഒരുത്തന്റെ തലയില്‍ ഒരു ബുദ്ദി തെളിഞ്ഞു, ഈ സമരം ഏല്‍ക്കത്തതിന്റെ പ്രധാന കാരണം, ആകെ കൂടി ക്ലാസ്സ് മുടങ്ങുന്നത് രണ്ട് +1 ബാച്ചിന് മത്രമാണ് സ്കൂള് ക്ലാസ്സുകളൊക്കെ മുറക്കു നടക്കുന്നുണ്ട്, അതു ക്കൊണ്ടാണ് പി റ്റി എ, ഇതിനെ നെവര്‍ മൈന്റ് ആക്കി നടക്കുന്നത്, എന്ത് വില കൊടുത്തും നാളെ സ്കൂളു മുടക്കണം, അങ്ങിനെ അതിനുള്ള വഴിയും കണ്ടെത്തി ചര്‍ച്ച പിരിഞ്ഞു,

ആദ്യം നേരെ ചെന്ന് പിള്ളാരൊട് പറഞ്ഞു ഇന്ന് ആരും ക്ലാസ്സില്‍ കേറരുത് ഞ്ഞങ്ങടെ കൂടെ സമരത്തില്‍ ചേരണം,
പിന്നെ നമ്മള് ചെന്ന് പറഞ്ഞാ ഉടനെ ഇറങ്ങി പോരാന്‍ നമ്മടെ മചംബിമാരല്ലെ എല്ലാം ഒന്നു പോടാ അപ്പ.....
അത് ഏതായാലും നടക്കൂല,

സാധാരണ +1 ക്ലാസ്സ് രവിലെ 9 മണിക്ക് തുടങ്ങും സ്കൂള് ക്ലാസ്സൊക്കെ 10 മണിക്കും, രാവിലെ പ്യൂണ് വന്നു ഞങ്ങടെ ബാച്ചൊക്കെ തുറന്നു ഓഫീസും തുറന്ന് സ്റ്റാഫ് റൂം തുറക്കാന്‍ പോയി, ഈ സമയത്ത് ഞങ്ങള് രണ്ട് മൂന്നു പേര് ചേര്‍ന്ന് ഒഫീ്സില്‍ കേറി സ്കൂളിലെ എല്ലാ ക്ക്ലാസ്സിലെയും താക്കോല്‍ കൂട്ടം അടിച്ചു മാറ്റി,എന്നിട്ട് ഒന്നുമറിയാത്ത പോലെ പതിവു മുദ്രാവക്ക്യ്ം വിളി തുടങ്ങി ,

അര മണിക്കൂര് കഴിഞ്ഞു സ്കൂള്‍ കുട്ടികളൊക്കെ വന്നു തുടങ്ങി, പ്യൂണ് വന്നു ക്ലസ്സ് തുറക്കാന്‍ വേണ്ടി താക്കേല്‍ കൂട്ടം നോക്കിയപ്പൊ,,,,,,,,,,,,,, ബ്ലും തക്കോല്‍ കിടന്നട്ത്ത് കീ ചെയ്ന്‍ പോലുമില്ല, അങ്ങേര് തപ്പാവുന്നിടത്തൊക്കെ തപ്പി നോക്കിയെങ്കിലും... താക്കോല്‍ കൂട്ടം (രാക്കൂട്ടം,പകല്‍കൂട്ടം,മാക്കൂട്ടം,ഇത് പൊലുള്ള കൂട്ടം ഗ്രൂപ്പല്ല ഈ താക്കോല്‍ കൂട്ടം) ഗോവിന്ദ........

സമയം 10 ആയി 10.30 ആയി, പിള്ളാരൊക്കെ ബഹളം വെക്കാന്‍ തുടങ്ങി, ഹെഡ്മാഷും എത്തി കൂടെ പി റ്റി എ പ്രെസിഡന്റും, ആദ്യം പ്യൂണിനെ ചോദ്യം ചെയ്തു,

കുറച്ചു കഴിഞ്ഞ് ഒരു സാറു വന്ന് ഞ്ഞങ്ങളെ ഒഫീസിലോട്ട് വിളിച്ചു,

ഹെ മാ: എവിടെ താക്കോല്‍?

ഞ്ഞ: അറിയില്ല സാര്‍

ഹെ മാ: ഡാ വെളച്ചിലെടുക്കാതെ സത്യം പറഞ്ഞോണം, മര്യാദയ്ക്ക് തക്കോല്‍ തരുന്നാതാണ് നല്ലത്, ഞാന്‍ പോലീസിനെ വിളിക്കും,

ഞ്ഞ: സത്യമായിട്ടും ഞ്ഞങ്ങള്‍ക്കറിയില്ല സാര്‍,

ഹെ മാ: നിങ്ങളെ ഡിമാന്റൊകെ അങ്ങീകരിക്കാന്‍ പി റ്റി എ തയ്യാറാണ്, വെറുതെ കുട്ടികളുടെ പടിപ്പ് മുടക്കരുത്,

( പിന്നേ ഒരു കോപ്പിലെ പടിപ്പ്, നമ്മളിവിടെ ഒരാഴ്ചയായി മുടക്കുവ അതിലാര്‍ക്കും ഒരു പ്രശ്നവുമില്ല അപ്പൊഴാ പീറ പിള്ളാരെ ഒരു പടിപ്പ്)

ഞ്ഞ: ശെരി, സമ്മതിച്ചു ഞ്ഞങ്ങള്‍ സമരം നിര്‍ത്താം, താക്കോലും തിരിച്ച് തരാം, പക്ഷെ സാര്‍ ഈ പറഞ്ഞ വാക്ക് നമ്മക്ക് അങ്ങട് വിശ്വസിക്കാന്‍ പറ്റൂല, കാരണം കാര്യം കഴിയുമ്പൊ സാര്‍ നമ്മളൊന്നുമറിയില്ലെ ഞാന്‍ സ്കൂള്‍ ഹെഡ് മാഷ് ആണെന്ന് പറഞ്ഞു കൈ കഴുകും, പിന്നെ ഞ്ഞങ്ങല്‍ വീണ്ടും സൂചനയും കൊണ്ടിറങ്ങേണ്ടി വരും, അത് കൊണ്ട് ഈ പി റ്റി എ സാര്‍ പറയട്ടെ,

പി റ്റി എ പ്ര: ശെരി, നാളെ തന്നെ നിങ്ങള്‍ക്ക് വേണ്ട് കമ്പ്യുട്ടറും അതിന്‍ വേണ്ട് ട്ടീച്ചേര്‍സും വരുന്നതായിരിക്കും,

അത് പോരല്ലോ സാറെ, എന്ന് ഇവിടെ ഈ പറഞ്ഞ സാധനങ്ങള്‍ എത്തുന്നൊ, അന്ന് എനി പടിപ്പ് നടക്കൂ, ( എല്ലാരും ഒറ്റ സ്വരത്തില്‍ പറഞ്ഞു) ഒഹ്ഹ് എന്തൊരു മനപൊരുത്തം എന്തൊരു ഐക്ക്യം, ഇങ്ങനെ വേണം പിള്ളേരായാല്‍,

പി റ്റി എ പ്ര: ശെരി നിങ്ങല്‍ മുടക്കിക്കോ, ഇതൊക്കെ വന്നിട്ട് പടിച്ചാ മതി,പക്ഷെ സ്കൂള്‍ കുട്ടികളെ പടിക്കാന്‍ വിട്,

(ഹമ്പട പ്രസീ​‍ീ, അണ്ണനു ഒടുക്കതെ പുത്തിയാ, എന്നിട്ട് വെണം ഞങ്ങള്‍ക്ക് നാളെ വീണ്ടും കുത്തിയിരുന്ന്‍ സൂചിപ്പിക്കാന്‍,)
നടക്കൂല സാറെ, ഈ താക്കോല്‍ കൂട്ടം ഹൈജാക്കാന്‍ പെട്ട പാട് ഞ്ഞങ്ങള്‍ക്കേ അറിയൂ, എനി ഇതെങ്ങാനും വിട്ട് കൊടുത്താല്‍ ജന്മത്തില്‍ കമ്പ്യുട്ടറും കിട്ടൂല, ക്ലാസ്സും തുടങ്ങൂല,

അങ്ങനെ ചാര്‍ജ് വര്‍ദ്ധിപ്പിക്കില്ലാന്ന് മന്ത്രിയും വര്‍ദ്ധിപ്പിക്കതെ എനി ബസ്സ് റോട്ടിലിറക്കൂലാന്ന് ഓണേര്‍സ്സും കട്ടക്ക് കട്ടക്കായതോടെ ചര്‍ച്ച വീണ്ടും അലസി പിരിഞ്ഞു, ഞങ്ങള്‍ ഒഫീസിന്‍ മുന്നിലിരുന്ന് വിളി തുടങ്ങി, ഇപ്പൊ എല്ലാറ്റിനും ചോര്‍ന്നു പോയ ആവേഷമൊക്കെ തിരിച്ച് കിട്ടി,

പി റ്റി എ നീതി പാലിക്കുക.....
സ്കൂള്‍ ഭരിക്കും ഹെഡ്മാഷെ.....
+1 കുട്ടികളെ തൊട്ടു കളിച്ചാല്‍.....
അക്കളി തീക്കളി സൂക്ഷിച്ചോ.....

കുറച്ചു കഴിഞ്ഞപ്പൊ, ഒരു 10-25 സ്കൂള്‍ കുട്ടികള്‍ ഞങ്ങടെ അടുത്തേക്ക് വന്നു,

പി: ഞങ്ങക്ക് താക്കോല്‍ വേണം, ഞങ്ങള്‍ക്ക് പടിക്കണം,

ഞ: എന്തോ, പിന്നേ കുറെ പടിത്തക്കാര്‍ വന്നിരിക്കുന്നു, അണ്ണന്മാര്‍ പടിച്ചിട്ട് മതി മക്കളെ പടിത്തം കേട്ടോഡ്രാ​‍ാ​‍ാ---------- മക്കളേ
പി: മര്യാദക്ക് താക്കോല്‍ തരുന്നാതാ നല്ലത്,

ഞ: ഇല്ലെങ്കില്‍....

പി: ഇല്ലെങ്കില്‍ ഞങ്ങള്‍ക്കറിയാം വാങ്ങാന്‍

ഞ: അയ്യോ അണ്ണന്മാരെ പേടിപ്പിക്കല്ലെ, ഞ്ഞങ്ങള്‍ പേടിച്ചു പോകും,

പി:വാടാ​‍ാ​‍ാ, ഇവന്മാര്‍ തരുമോ ഇല്ലയൊന്ന് നമുക്കൊന്ന് നോക്കാം,(ലവന്മാരെല്ലം കൂടു മുന്നോട്ട് വന്നു ഞങ്ങള്‍ ആണേല്‍ ആകെ കൂടി 10-15 പേരേയുള്ളൂ,ലവന്മാര്‍ക്ക് പിന്നാലെ സ്കൂള്‍ മൊത്തമുണ്ട്, മുട്ടാന്‍ നിന്നാല്‍ എപ്പൊ ചവിട്ടി പീത്തീന്ന് ചോദിച്ചാ മതി)

ഞ: നിക്ക് നിക്ക് നിക്ക്, നിങ്ങല്‍ക്ക് താക്കോല്‍ വേണം അത്രയല്ലെയുള്ളൂ, അതങ്ങു ചോദിച്ചാ പോരെ അണ്ണന്മാര്‍ തരൂല്ലെ,
( ഇശ്വരാ​‍ാ​‍ാ ചുറ്റിനും പിള്ളാരാ, മാനം കപ്പലല്ല എയറൊ പ്ലയിന്‍ കേറി പോകും തോറ്റു കൊടുക്കേണ്ടി വന്നാല്‍)

ഞ: ശെരി മക്കള്‍ വാ, അണ്ണന്‍ തരാം

പിള്ളാരെയും വിളിച്ചോണ്ട് മുറ്റത്തേയ്ക്കിറങ്ങി, പോക്കറ്റീന്ന് തക്കോല്‍ കൂട്ടം എടുത്ത് പൊക്കി കാണിച്ചു, പയ്യന്മാരൊക്കെ സന്തോഷായി, കൂ​‍ൂ​‍ൂ​‍ൂ​‍ൂ​‍ൂ​‍ൂ​‍ൂ
പി: കൊട്രാ​‍ാ​‍ാ കയ്യ്, +1 അല്ല ലവന്മാരെ അപ്പൂപ്പന്മാരോട് വങ്ങൂലെ നമ്മള്‍, സ്കൂള്‍ പിള്ളാരോടാ ലവന്മാരെ കളി,

( അത് പറഞ്ഞവന്റെ കരണകുറ്റി അടിച്ച് പൊട്ടിക്കണമെന്നൊക്കെ തോന്നി, പിന്നെ നമ്മളായിട്ടെന്തിനാ പിന്നാലെയുള്ള പത്ത് അഞ്ഞൂറു പിള്ളാരെ കൈക്ക് പണിയുണ്ടാക്കുന്നെ)

ഞ: ഇന്നാ മക്കളേ പിടിച്ചോ,നിങ്ങടെ അമ്മൂമേടെ ഭണ്ടാര പെട്ടിയുടെ താക്കോല്‍, എന്ന പറഞ്ഞ് താക്കോല്‍ കൂട്ടം വായിവില്‍ കറക്കി ഒന്നു പറത്തി വിട്ടു................. നേരെ ചെന്ന് വീണു ക്രുത്യം....ബ്ലും,,,,,,,

320 അടി താഴ്ച്ചയുള്ള സ്കൂള്‍ കിണറില്‍, പോയി വാങ്ങീകിനേടാ നിന്റെയൊക്കെ _______ താക്കോല്‍, നീയൊക്കെ അണ്‍ന്മാരെ പ്യാടിപ്പിക്കുമല്ലെടാ, മക്കള്‍ പോയി കിണറ്റിലിരുന്ന് പടിക്ക്

ടിം ടിം ടിം ടിം ടിം ടിം ടിം ടിം ടിം ടിം (ലോങ് ബെല്‍, സ്കൂള്‍ അവധി)

അപ്പോഴേക്കും എങ്ങനെയൊക്കെയോ, കുറെ കമ്പ്യൂട്ടറും സങ്കടിപിച്ച് പി റ്റി എ സാറുമെത്തി, ഞങ്ങളെ വീണ്ടും വിളിപ്പിച്ചു,
പി റ്റി എ പ്ര: കമ്പ്യുട്ടര്‍ റെഡി, താക്കോല്‍ എവിടെ?
ഞ: ദെ ഇപ്പൊ കൊണ്ട് വരാം സാറെ, എന്ന്‍ പറഞ്ഞു എല്ലാം കൂടി അവിടുന്ന്‍ മുങ്ങി,

ബ്ലും.....

പിന്നെ ഒരാഴ്ച്ച കഴിഞ്ഞാ സ്കൂളില്‍ തിരിച്ച് പൊങ്ങിയത്,അപ്പോഴേക്കും കിണറ്റില്‍ ആളെയിറക്കി താക്കോല്‍ എടുപിച്ച് ക്ലാസ്സൊക്കെ തുടങ്ങിയുരുന്നു,,,,

,,,,ബാക്കി നിങ്ങള്‍ ഊഹിച്ചെടുത്ത് പൂരിപിച്ചൊ

No comments:

Post a Comment