Saturday, January 16, 2010

ലക്ഷ്മിയും കമ്മലും പിന്നെ ഞങളും

ലക്ഷ്മിയും കമ്മലും പിന്നെ ഞങളും


സംഭവ ബഹുലമായ അര്‍മ്മാദിക്കലുകള്‍ക്ക് ഒടുവില്‍ എക്സാം എന്ന വില്ലന്‍ വന്നെത്തി, കൊഴിക്കോട് മെടിക്കല്‍ കൊള്ളേജിലാണ്‍ പരൂഷ, അവിടെ പൊയി താമസിച്ച് പരൂഷ എഴുതണം ഇച്ചിരി ചെലവുള്ള പരിപാടിയ, വീട്ടീന്ന് വലിക്കാവുന്നതിന്റെ മക്സിമം വലിച്ചു എക്സാം ഫീസും വഴി ചെലവും വട്ട ചിലവും എല്ലാം ആവണ്ടെ, കൂടെ അര്‍മ്മാദിക്കലും,

അങ്ങനെ നമ്മടെ പഴയ മചാന്മാരും ഞാനും പിന്നെ മൂന്ന് പെണ്‍പിള്ളാരും സ്റ്റെല്ല, മോളി, ലക്ഷ്മി, മൊത്തം ഒന്‍പത് പേര്‍ അടങ്ങുന്ന സങ്കം,മൂന്നു പെണ്‍പിള്ളാരെ കെയര്‍ ട്ടേക്കരായിട്ട് ഞങളും( വെണ്ട ഒന്നും പറയണ്‍ട എനിക്കറിയാം നിങ്ങള്‍ എന്താ പറയാന്‍ പൊണേന്ന്),അവസാനം അവളുമാര്‍ കയര്‍ എടുകേണ്ടി വരുമൊ ആ, എന്തയാലും അവളുമാരെ അപ്പനും അമ്മയ്ക്കും നമ്മളെ പെരുത്ത് വിഷ്വാസമാ,

അങ്ങനെ കൊഴികോടെത്തി, റൂം എടുത്തു, മച്ചാന്മാര്‍ക്കും എനിക്കും കൂടി രണ്ടു റൂം, മൂന്നു പെണ്പിള്ളാര്‍ക്ക് വേണ്ടി ഒരു റൂം,

ലവളുമാര്‍ മനുഷ്യനേയും അതിന്റെ സ്പെയര്‍ പര്‍ട്ട്സുകളെയും കുറിച് പടിക്കാനും, ഞങ്ങള്‍ പതിവു തെറ്റിക്കാതെ കൊഴിക്കേടിനെ കുറിച്ച് ഗവേഷണം നടത്താനും ഇറങ്ങി, ഇശോയേ വല്ല ഗവെഷകനും ആയാ മതിയായിരുന്നു,,,,,,,
പറഞിട്ടെന്ത് കാര്യം വരാനുള്ളത് വഴിയില്‍ തങ്ങൂലല്ലൊ, ബി ഫാമിന്റെ കോലത്തില്‍ ആയാലും വരും

എക്സാം തുടങ്ങി, നമ്മള്‍ പിന്നെ എല്ലാം അറിയാവുന്നത് കൊണ്ട് പെട്ടെന്ന് എഴുതി തീര്‍ത്ത് ഗവേഷണത്തിനിറങ്ങും, എല്ലാം അറിയുന്നവനും ഒന്നും അറിയാത്തവനും സംശയം ഒന്നും ഉണ്ടാവൂലല്ലോ,

എക്സാം ഒക്കെ മുറക്ക് നടക്കുന്നു, അല്‍പ്പം സൊല്‍പ്പം അര്‍മ്മാദിക്കലുകളും,

അങ്ങനെ അവസാന എക്സാം ദിവസം എനിക്കും രണ്ട് മചാന്‍ മര്‍ക്കും എക്സാമില്ല, ബാക്കി മച്ചാന്മാരും മച്ചാത്തികളും എകസാമിന് പൊയി, എല്ലാ മച്ചാന്മര്‍ക്കും എന്നെ നല്ല വിഷ്വാസമായതുകൊണ്‍ട് കാഷ് മൊതം സുനിലിന്റെ കയ്യിലായിരുന്നു സൂക്ഷിച്ചിരുന്നെ, അവന്‍ എക്സാം എഴുതാന്‍ പൊയി, പൊകുന്ന വഴി ഒന്നു ചോദിച്ചു നൊക്കി അപ്പന്റെ മുന്‍പില്‍ തല ച്ചൊറിഞ് നിക്കണ പൊലെ നിന്നിട്ട്, ടാ എനിക്കൊന്ന് പുറത്ത് പോണം കാഷ് വല്ലതും ഇരിപ്പുണ്ടോന്ന്, അവ്നെന്നെ തന്തക്ക് വിളിച്ചില്ലന്നെയുള്ളു ആ നോട്ടത്തില്‍തന്നെ ഒരു ആയിരം തന്തക്ക് വിളിയുണ്‍ടായിരുന്നു,

ടാ മോനെ, എനി ആകെ കൂടി എന്റെ കയ്യില്‍ തിരിച്ച് വീട്ടിലെത്തനുള്ള വണ്ടി കാഷുണ്ട് അതു കൂടി നിനക്ക് കുടികാന്‍ തരാ, നീയൊക്കെ ഇവിടെ കിടന്ന് ചത്താലും വെണ്ടില്ലായിരുന്നു പക്ഷെ ആ മൂന്ന് പെണ്‍കൊച്ചുങ്ങളെ അതുങ്ങളെ വീട്ടില്‍ എത്തിക്കണം അതിനുള്ള കഷാ, മര്യാദക്ക് റൂമില്‍ അടങ്ങി ഒതുങ്ങി ഇരുന്നൊ, ഞങ്ങള്‍ എക്സാം കഴിഞു വരുന്നത് വരെ,
ഒഹ്ഹ് അവന്റെ ഒരു അഹങ്കാരം കണ്ടില്ലെ , എന്ത് ചെയ്യാന്‍ അവനായിപൊയില്ലെ കജാഞ്ജി,
കിട്ടേണ്‍ടത് കിട്ടി സമാദാനായി , എന്തോ കളഞു പൊയാ...... പോലെ തിരിച്ച് റൂമില്‍ പോയിരുന്നു,
എനി എന്തു ചെയ്യും നാട്ടില്‍ അയിരുന്നേല്‍ പഴയ പൊലെ വല്ല റ്റിക്കെറ്റ് കചവടമോ കറക്കി കുത്ത് പരിപാടിയൊ ഒപ്പിക്കാമായിരുന്നു, ഇത് ഇപ്പൊ അന്യനാടല്ലെ വെറുതെ എന്തിനാ ഇവിടെയും ഫാമസ് അകാന്‍ നിക്കുന്നെ,

ലവനമാറ്ക്ക് എക്സാം കഴിയുന്നത് വരെ ഇങ്ങനെ പചയ്ക്ക് ഇരിക്കണം, എന്ത് കഷ്ട്ടകാലത്തിനാണാവോ ആ കാലമാടനെ പിടിച്ച് കജാഞ്ജിയാക്കിയെ,
വിധി അല്ലാണ്‍ടെന്ത് പറയാന്‍ എന്ന് സമാദാനിച് സമയം കൊല്ലാന്‍ അടുത്ത് ക്ണ്‍ട ബൂക്ക് എടുത്തു വെറുതേ മറിചൊണ്ടിരുന്നു, ഒഹ്ഹ് എന്തൊരു ക്കനം,ജീവിതത്തില്‍ ആദ്യായിട്ടാ ഈ സാദനം ഒന്ന് കയ്യ് കൊണ്ടെടുക്കുന്നെ,

പെട്ടെന്ന് ലയിസന്‍സ് ഇല്ലാത്തവന്‍ വണ്ടിയോടിക്കുന്‍പൊ ഹയ്‌വേയ് പോലീസിനെ കണ്ട പൊലെ സടന്‍ ബ്രെക്കിട്ടു പുസ്തകം മറിക്കല്‍ നിര്‍ത്തി,

എന്റെ പാറമേക്കാവിലമ്മേ ഞാനെന്താണീ കാണുന്നെ 1000 തിന്റെ ഒരു പൊളപ്പന്‍ നോട്ട്, പൊട്ടി കരയണമെന്നോ പൊട്ടി ചിരിക്കണമെന്നൊക്കെ തോന്നി, പക്ഷെ അപുറത്ത് മറ്റ് രണ്ട് മചാന്മാര്‍ കിടന്നുറങ്ങുവാ അവന്മാര്‍ കേട്ടാല്‍ അവരും കൂടെ കൂടും, അത് വേണ്ട അത് കൊണ്ട് സന്തോഷവും ഉള്ളില്‍ ഒതുക്കി ആ എടുത്താ പൊങ്ങാത്ത പുസ്തകമെഴുതിയ മഹാന് ഒരായിരം നന്നി പറഞ് പുറത്തോട്ടിറങ്ങി,

ത്തീറ്റയും കുടിയും എല്ലം കഴിഞു തിരിച്ച് റൂമിലെത്തി, അപ്പോഴേക്കും മചാന്മാരും മച്ചാത്തികളും പരൂഷ കഴിഞെത്തി,
ബാഗും പുസ്തകങ്ങളും പെറുക്കി കെട്ടി പൊകാനൊരുങ്ങി, ഞ്ഞാനും ബാഗൊക്കെ എടുത്ത് റെഡിയായി,

ഞാന്‍: ടാ നമ്മള്‍ എതായലും ഇന്നത്തോടെ പിരിയുവല്ലെ, നമുക്ക് വല്ല ഹൊട്ടെലിലും കേറി നന്നായി ഭക്ഷണം കഴിചേച്ച് പൊവാട (ഞാന്‍ പരഞ്ഞു),
ഇത് കേട്ട നമ്മുടെ കജാഞ്ജ്ജി ചൂടായി അതിനെവിട്രാ കാഷ്, എന്റെ കയ്യില്‍ തിരിച് നാട്ടിലെത്താനുള്ള വണ്ടി കാഷ് മത്രെയുള്ളു,

ഞാന്‍: അളിയാ വിടളിയാ ഞനുള്ളപ്പൊ നിനക്കെന്തിന്ന്‍ കാഷിന്‍ ടെന്‍ഷന്‍,

കജ്: ടാ നിനക്കെവിടുന്നടാ ഇപ്പൊ കാഷ് കിട്ടിയെ, നീയല്ലെ രവിലെ എന്നൊട് കാഷ് ചൊദിചെ? ( ഒരു പുളിച്ച നൊട്ടം കൂടി നൊക്കി)

ഞാന്‍: അതൊക്കെ വന്നു ഞനാരാ മോന്‍, നിങ്ങള്‍ വാ നമുക്ക് കഴിച്ചിട്ട് വന്നിട്ട് ബാഗൊക്കെ എടുക്കാം,

ശെരി എല്ലാരും സമ്മതമ്മൂളി, റെസ്റ്റോറന്റില്‍ പൊയി മൂക്കു മുട്ടെ ശാപ്പാടും കഴിചു തിരിച് വന്നു,
എന്നിട്ട് ബഗൊക്കെ എടുത്ത് പൊകന്‍ ഇരങ്ങുംബൊ നമ്മടെ കജാഞ്ജ്ജ്ജി നമ്മടെ എടുത്താ പൊങ്ങാത്ത് പുസ്തകം എടുത്ത് നൊകുന്നു, അവിടെ ഇവിടൊക്കെ തിരയുന്നു,

ഞാന്‍ പതുക്കെ അടുത്ത് ചെന്ന് കാര്യം തിരക്കി
എന്താടാ തിരയുന്നെ ,

ഇല്ലെട ഞാന്‍ നമ്മുടെ തിരിച് പൊകാനുള്ള വണ്ടി കാഷ് ഇതില്‍ വെചിരുന്നു, കയ്യില്‍ വെച്ച ചിലവായി പൊകുമെന്ന് കരുതി,

*********
എണ്ണാവുന്ന നക്ഷ്ത്രങ്ങളൊക്കെ ഒരു നിമിഷം കൊണ്ട് ഞാന്‍ ഏണ്ണി തീര്‍ത്തു, എന്റെ ബഗവതീ​‍ീ

ആ കാഷ് കൊണ്ടാണല്ലൊ, ഞാന്‍ ഇന്ന് മൊത്തം അര്‍മ്മാദിച്ചതും ലവനമാര്‍ക്ക് മൂക്കു മുട്ടെ തീറ്റിച്ചതും,

നീ ഒന്നീങ്ങ് വന്നെ കജുനെ ഞാന്‍ അപ്പുറത്തോട്ട് വിളിച്ചൊണ്‍ട് പോയി, ടാ നിന്റെ കയ്യില്‍ വെറെ കാഷൊന്നുമില്ലെ?

ഇല്ലടാ അതല്ലെ ഞാന്‍ രവിലെ നിന്നൊട് പറഞ്ഞെ,,,, എന്താ?

ടാ നീ എന്നോട് ഷെമി, ഞാന്‍ ഇന്ന് രവിലെ അബദ്ദത്തില്‍ ആ ബൂക്ക് ഒന്ന് മറിച്ചു നൊക്കി, ഞാന്‍ കരുതി നീ മുമ്പ് എപ്പൊഴെങ്കിലും വെച്ച് മറന്നതായിരിക്കുമെന്ന് കരുതി ആ കാഷ് കൊണ്‍ടാടാ ഇന്ന് മൊത്തം അര്‍മ്മദിച്ചതും, നിങ്ങക്കൊക്കെ ഭക്ഷണം വാങ്ങി തന്നതും,

ടാ ______ മോനെ ______ മോനെ , നിന്നെ എനിക്ക് നന്നായി അറിയവുന്നത് കൊണ്ടും നീ ജീവിതത്തില്‍ ആ പുസ്തകം കയ്യ് കൊണ്ട് തൊടൂലന്നുള്ള വിഷ്വാസത്തിലാ ഞാന്‍ അതിനകത്ത് വെച്ചിട്ട് പൊയത്, ഈശ്വരന്മാരെ എനി ഈ പെണ്‍കൊച്ചുങ്ങളെ ഞാന്‍ എങ്ങനെ നാട്ടിലെത്തിക്കും,

അപ്പൊഴെക്കും ബഹളം കേട്ട് മറ്റു മച്ചാന്മരും മച്ചാത്തികളും എത്തി, പിന്നെ അവിടെ ഞാന്‍ കേട്ട വാക്കുകളൊന്നും ലൊകത്ത് ഇത് വരെ ഒരു ഡിക്ഷനറിയിലും ഇല്ലാത്തതായിരുന്നു, പണ്ട് എമാന്‍ വിളിച്ചതൊക്കെ എത്ര്യ്യൊ ഭേദം, ഒന്നുമില്ലെങ്കിലും ആ പെണ്പിള്ളാര്‍ ഉണ്‍ടെന്നുള്ള വിജാരമെങ്കിലും അവാമായിരുന്നു, കുറച്ച് മുമ്പ് ആ റെസ്റ്റോറെന്റില്‍ വെച്ച് എന്തു സ്നെഹമായിരുന്നു,

*********

എനി എന്ത് ചെയ്യും നേരം ഇരുട്ടി തുടങ്ങി, അവസാനം ലക്ഷ്മിടെ കാതിലെ കമ്മല്‍ ഊരി വിറ്റ്, വണ്ടി കാഷൊപ്പിച്ചു,
പെണ്ണുങ്ങള്‍ എങ്ങാനും സ്വര്‍ണ്ണം അണിയുന്ന ഏര്‍പ്പടില്ലയിരുന്നെകില്‍ തെണ്‍ടി പൊയേനെ,,,,,,


അതോടെ ഒരു കാര്യം മനസ്സിലായി , അബദ്ദത്തില്‍ പൊലും ഇമ്മാതിരി പുസ്തകങ്ങള്‍ തുറന്ന് നൊക്കരുത് എന്ന്

No comments:

Post a Comment