+1 അഡ്മിഷനു വേണ്ടി ആദ്യമായി സ്കൂളില്‍ ചെന്ന ദിവസം, അന്നാണ് ആദ്യമായി അവളെ കാണുന്നത്, മെലിഞ്ഞ ശരീരം, വെള്ളാരം കണ്ണുകള്‍, അലക്ഷ്യ്മായിട്ടിരിക്കുന്ന നീണ്ട മുടി, ഒറ്റ നോട്ടത്തില്‍ തന്നെ ആരെയും ആകര്‍ഷിക്കുന്ന മുഖം, ഞാനും ഉമ്മയും ഒഫീസിന്റെ പുറത്ത് നിക്കുന്നു അവളും അവളെ വാപ്പയും കൂടി പുറത്തൂന്ന് നടന്ന് വരുന്നു,
ഒഫീസെവിടെയാ, അവളെ വാപ്പ ചോദിച്ചു ലവളെ കണ്ട് ബ്ലിങസ്ക്കിയാന്ന് നിന്നിരുന്ന ഞാന്‍ പെട്ടെന്ന് പരിസരബോധം വീണ്ടെടുത്ത് ഒഫീസ് കാണിച്ച് കൊടുത്തു, വാപ്പ മുന്നില്‍ നടന്നു പിന്നലെ അവളും എന്റെ അടുത്തെത്തി,
ന്യൂ അഡ്മിഷനാ?
അതെ എന്ന് പറഞ്ഞു അവള്‍ ഒഫീസില്‍ കേറിപോയി,
ഡാാാ നിന്നെ ഇവിടെ അഡ്മിഷന്‍ ആക്കാന്‍ വന്നിട്ട് വീട്ടിലേക്ക് പുതിയ അഡ്മിഷന്‍ എടുക്കേണ്ടി വരോ?? (ഉമ്മ)
മിക്കവാറും...............
ആ എങ്കില്‍ നിന്റെ പടിത്തം ഇന്നത്തോടെ ഞാന്‍ നിര്‍ത്തും,
അയ്യോ ഉമ്മാ ചതിക്കല്ലേ ഞാന്‍ ഒരു തമാശ പറഞ്ഞതല്ലെ...ഞാന്‍ ഉമ്മാടെ മോനല്ലെ , ഉമ്മാക്ക് എന്നെ അത്രക്ക് വിഷ്വാസമില്ലെ..അയ്യേ ഉമ്മ എന്നെ പറ്റി എന്താ വിജാരിച്ചെ നമ്മുക്കൊക്കെ ഒരു നിലയും വിലയുമില്ലെ ഇതൊക്കെ ചീളു പിള്ളാര്‍
ഉം മര്യാദക്ക് നിന്നാ നിനക്ക് ക്കൊള്ളാം അല്ലേല്‍ നീ ക്കൊള്ളും, വാ പോകാം,
ഉമ്മാടെ കൂടെ നടന്നു നീങ്ങുമ്പോഴും എന്റെ കണ്ണുകള്‍ അവളില്‍ തന്നെയായിരുന്നു, ഒഫീസ് മുറിയുടെ ജനാലയില്‍ കൂടെ, ഇശ്വരാ അവളൊന്ന് തിരിഞ്ഞ് നോക്കിയിരുന്നെങ്കില്‍........ മനസ്സില്‍ പറഞ്ഞു തീര്‍ന്നില്ല, തേ ലവളെന്നെ നോക്കുന്നു, ഒരു ചെറു പുഞ്ചിരി പാസ്സാക്കി അവള്‍ തിരിച്ചും,
ഒഹ്ഹ് ഞാനാകെ എന്തൊക്കെയോ കോരി, മനസ്സിലൊരായിരം സ്വപ്നങ്ങള്‍ ചിറകടിച്ചും കയ്യടിച്ചുമൊക്കെ പറന്നു പോയി, ഈശ്വരാ പോയ കിനാക്കളൊക്കെ തിരിച് തല കറങ്ങി വീഴാതിരുന്നാ മതിയായിരുന്നു
ഇന്ന് തന്നെ ലവളെ വളക്കണം നാളേക്ക് വെച്ചാല്‍ ചിലപ്പൊ വല്ല ആമ്പിള്ളാരും വളച്ചോണ്ട് പോകും,
ഉമ്മാ ഉമ്മ പൊയ്ക്കോ ഞാന്‍ പിന്നലെ വരാം , എനിക്ക് ഒന്ന് രണ്ട് കൂട്ടുകാരെ കാണാനുണ്ട്, (ഒരു നമ്പറിട്ടു നോക്കി)
ഉമ്മ എന്നെ അടിമുടിയൊന്ന് നോക്കി, ഡാ കുരുത്തംകെട്ടവനെ മര്യാദക്ക് വീട്ടിലേക്ക് നടന്നോ, ഇല്ലേല്‍ ഞാന്‍ വാപ്പാനോട് പറയും,
പിന്നെ നിര്‍ബന്ദിക്കാന്‍ നിന്നില്ല ലവള്‍ക്കൊരു റ്റാറ്റായും കാണിച്ച് അനുസരണയോടെ ഉമ്മാടെ കൂടെ നടന്നു,
വാപ്പാനെ പേടിചിട്ടൊന്നുമല്ല ഉമ്മാനെ ധിക്കരിക്കാന്‍ പാടില്ലല്ലോ എന്നോര്‍ത്തിട്ടാ.....
അങ്ങനെ പറന്നുയര്‍ന്ന സ്വപ്ങ്ങളൊക്കെ കരിഞ്ഞ് വീഴുമോ അതോ ചിറകടിച്ചുയരുമോ എന്നറിയാതെ കാത്തിരുന്നു,
എനി ക്ലാസ്സ് തുടങ്ങാന്‍ ഒരാഴ്ച്ച കൂടിയുണ്ട് അത് വരെ എങ്ങനെ സഹിക്കും, ശോ വീട് എവിടാന്നെങ്കിലും ചോദിക്കാമായിരുന്നു അതിന് എങ്ങാനാ ഒന്ന് അനങ്ങാന്‍ വിട്ടിട്ട് വേണ്ടേ,
ആ ഒരാഴ്ച്ച കഴിച്ചു കൂട്ടാന്‍ പെട്ട പാട് എനിക്കും എന്റെ ഒടയതമ്പുരാനും മാത്രേ അറിയൂ, എഴു ദിവസമെന്നുള്ളത് എഴുന്നൂര്‍ വര്‍ഷം പോലെ ഉന്തിയും തള്ളിയും നീക്കി,
ഒടുവില്‍ ആ ദിവസം വന്നെത്തി, 9 മണിക്കാ ക്ലാസ്സ് 8.30 തന്നെ സ്കൂളിലെത്തി, നോക്കെത്താ ദൂരത്ത് കണ്ണും നട്ടിരുന്നു വരുന്ന ഓരോ കുട്ടികളെയും കിലോമീറ്റര്‍ അപ്പുറത്ത് വെച്ച് തന്നെ സ്കാന്‍ ചെയ്തു നോക്കി അവളാണോന്ന്,
സമയം പോയികൊണ്ടിരുന്നു അതിനിടയില്‍ കൊറേ പിള്ളാര്‍ വരുന്നു പരിചയ പെടുന്നു, എല്ലാരോടും സംസാരിക്കുമ്പോഴും ചിരിക്കുമ്പോഴും എന്റെ മനസ്സ് നിറയെ അവളായിരുന്നു, അവളെവിടെ, എനി വേറെ വല്ല സ്കൂളിലും ചേര്‍ന്നോ, റബ്ബേ അങ്ങനെയൊന്നും സംഭവിക്കല്ലേ.......
9 മണിവരെ വഴി വക്കത്ത് കാത്തിരുന്നിട്ടും ലവളെ കാണാനില്ല, നിരാശനായി ക്ലാസ്സില്‍ പോയിരുന്നു, ട്ടീച്ചര്‍ വന്നു എല്ലാരെയും പേരു ചോദിക്കുന്നു പരിചയ പെടുന്നു, എല്ലാരും ബയങ്കര ത്രില്ലിലാ, പുതിയ കൂട്ടുകാര്‍, പുതിയ സ്കൂള്‍,എനിക്ക് മത്രം അതൊന്നും അത്ര ത്രില്ലായി തോന്നിയില്ല, മിണ്ടാതെ ഒരു മൂലയ്ക്കിരുന്നു,
മേ ഐ കമിന്‍ ട്ടീച്ചര്‍...........
വാതില്‍ക്കല്‍ ഒരു കിളി നാദം, ഒന്നു തിരിഞ്ഞ് നോക്കി, അവള്‍,............... എന്റെ സ്വപ്ന സുന്ദരി,
ഒന്നു കൂടെ തല കുടഞ്ഞ് ഉറപ്പു വരുത്തി, അതെ അവള്‍ തന്നെ,
സകല ദൈവങ്ങളോടും ഒറ്റ വാക്കില്‍ നന്നി പറഞ്ഞു കൊണ്ട് ഒന്ന് ഉഷാറായി,
അവള്‍ ക്ലാസ്സില്‍ കേറി അവസാന ബെഞ്ചിലിരുന്നു, വലതു വഷത്ത് രണ്ടാമത്തെ ബെഞ്ചിലിരിക്കുന്ന ഞാന്‍ തിരിഞ്ഞ് നോക്കിയാല്‍ നെരെ അവളെ മുഖം കാണാം, അങ്ങോട്ട് തന്നെ നോക്കിയിരുന്നു എനി അവള്‍ എങ്ങാനും ഇങ്ങോട്ട് നൊക്കുവാണേല്‍ മിസ്സാവരുതല്ലോ,
കുറച്ചു നേരത്തെ കാത്തിരിപ്പിനു ശേഷം ഞാന്‍ കത്തിരുന്ന നിമിഷം വന്നെത്തി, ഞാന്‍ ഒന്ന് കൈ കാണിച്ചു, അത് കണ്ട് അറിയാമെന്ന മട്ടില്‍ ലവളൊന്നു ചിരിച്ചു, മതി എനി എനിക്ക് ചത്താലും വേണ്ടില്ല ( പിന്നെ കോപ്പ് ഇത്രയും കഷ്ട്ടപെട്ട് കത്തിരുന്ന് ഒരു കരക്കെത്തിചപ്പോ ചാവാനോ) മനസ്സില്‍ ഒരായിരം മധുര സ്വപ്നങ്ങള്‍ വീണ്ടും അലയടിച്ചു( ഇതും നേരത്തെ അടിച്ചതും കൂടി 2000 ആയി ഒര്‍മ്മ വെച്ചോണെ),
അര മണിക്കൂര്‍ നേരത്തെ പരിചയപെടലിന് ശേഷം ട്ടീച്ചര്‍ എനി നിങ്ങള്‍ പരസ്പരം ആയിക്കോന്ന് പറഞ്ഞു സ്ഥലം വിട്ടു,
കേട്ട ഹാഫ് കേക്കാത്ത് ഹാഫ്, ഡെസ്ക്കിന്റെ മുകളില്‍ കൂടി ഒറ്റ ചാട്ടം, അവളെ ബെഞ്ചിന്റെ അടുത്തേയ്ക്ക്,
എന്താ പേര്......
$$$$$$,,,,,,,( ക്ഷമിക്കണം അവളെ യതാര്‍ഥ പേരും വീടും ഇവിടെ വെളിപെടുത്തുന്നില്ല)
വീട്.......
$$$$$,,,,,,
എവിടെയാ പടിച്ചേ.....
ജി എച്ച് എസ് $$$$$,,,,,,
എന്നോടൊന്നും ചോദിക്കാനില്ലെ,
പേര്,,,,,
റഹിം.......ഇവിടെ തന്നെയാ പടിച്ചെ, വീട് തേ തൊട്ടപ്പുറത്ത്, ഒരോറ്റ ചോദ്യത്തിന്‍ മൂന്നുത്തരം ഒന്നിച്ച് കൊടുത്തു ( എന്തിനാ അവളെ കൊണ്ട് വീണ്ടും വീണ്ടും ചോദിപിച്ച് ബുധ്ദിമുട്ടിപ്പിക്കുന്നെ,)
അങ്ങനെ ചെറിയ തോതില്‍ ഒന്ന് പരിചയപെട്ട് പിരിഞ്ഞു, പിന്നെ പിന്നെ പരിചയ പെടല്‍ നീണ്ടു നീണ്ടു പോയി, അങ്ങനെ മുടിഞ്ഞ പ്രേമവുമായി, 9 മണിക്ക് തുടങ്ങുന്ന ക്ലാസ്സിന് 8 മണിക്ക് ചെല്ലാന്‍ തുടങ്ങി ഞാന്‍ മത്രമല്ല അവളും, പ്രഭാതങ്ങളിലെ സ്കൂള്‍ വരാന്തകളില്‍ ഞങ്ങള്‍ സ്വര്‍ഗ്ഗം തീര്‍ത്തു,
ദിവസങ്ങളും ആഴ്ച്ചകളും മാസങ്ങളും പ്രേമിച്ച് പണ്ടാറടങ്ങി, ക്ലസ്സില്‍ ഇരുന്നാല്‍ ഡെസ്ക്കില്‍ കയ്യും കൊടുത്ത് ലവളെ മുഖത്ത് നോക്കി ഒറ്റയിരിപ്പ്,അങ്ങനെ നോക്കിയിരുന്ന് നോക്കിയിരുന്ന് ഒരു പാട് സ്വപ്നങ്ങള്‍ നെയ്ത് കൂട്ടി,
സ്കൂളില്‍ പടികുന്ന കാലത്ത് എങ്ങനെ ക്ലാസ്സ് കട്ട് ചെയ്യാമെന്ന് ഗവേഷണം നടത്തിയിരുന്ന ഞാന്‍, ഇപ്പൊ ഗവേഷണം എങ്ങനെ വീട്ടില്‍ കള്ളം പറഞ്ഞ് കൂടുതല്‍ നേരം ക്ലാസ്സിലിരിക്കാമെന്നായി, ഒന്ന് ഉറക്കെ വിളിച്ചാ കേക്കാവുന്ന വീട്ടിലേക്ക് ചോറുണ്ണാന്‍ പോലും പോകാതായി, പോയാ തന്നെ കഴിച്ചുന്ന് വരുത്തി തിരിച്ചോടും സ്പെഷിയല്‍ ക്ക്ലാസ്സുണ്ടെന്നും പറഞ്ഞ്, ചുരുക്കി പറഞാല്‍ പ്രേമം അങ്ങട് തലയ്ക്ക് പിടിച്ചു, അവധി ദിവസങ്ങളും രാത്രികളും ഫോണിന്റെ ചുവട്ടില്‍ ഇരുന്ന് തീര്‍ത്തു, ഇതിന്‍ വേണ്ടി മാത്രം, അവധി ദിവസങ്ങള്‍ ഞാന്‍ ചേചിടെ വീട്ടിലും അവള്‍ അമ്മാവന്റെ വീട്ടിലും താമസമാക്കി,
അങ്ങനെ +1 എന്ന ഒരു വര്‍ഷം ഒരു ദിവസം പോലെ കടന്നു പോയി, എക്സാം കഴിഞ്ഞു, വിട പറഞ്ഞു പിരിഞ്ഞു, വീണ്ടും കാത്തിരിപിന്റെ നാളുകള്‍, എനി രണ്ട് മാസം അവളെ കാണാതെ, ഓര്‍ക്കാന്‍ കൂടി വയ്യ,
കിട്ടുന്ന അവസരങ്ങളിലൊക്കെ നേരില്‍ കണ്ടും ഫോണിലൂടെയും അവധി കാലം കഴിച്ചു കൂട്ടി,
***********************************************************
നാളെ , വീണ്ടും ക്ലാസ്സ് തുടങ്ങാന്‍ പോകുന്നു, അതെ വീണ്ടും എന്റെ കാമിനിയോടൊത്തുള്ള നാളുകള്‍, എങ്ങനെയെങ്കിലും ഈ രാത്രിയൊന്ന് കഴിഞ്ഞിരുന്നെങ്കില്‍ എന്ന് വിജാരിച്ചോണ്ട് കിടക്കാന്‍ പോയി,
കുറച്ച് കഴിഞ്ഞപ്പൊ ഫോണ്‍ റിംഗ് ചെയ്തു, അനിയനാ ഫോണെടുത്തെ , റയ്മൂച്ചാാ നിങ്ങക്കാാ
ഓടി ചെന്ന് ഫോണെടുത്തു, മറുതലയ്ക്കല്‍ എന്റെ പ്രണയിനി,
എന്താടി, ഈ രാത്രിയില്‍........
ചുമ്മാ ഒരു കാര്യം പറയാന്‍ വിളിച്ചാതാ,,,,,,
എന്താ കാര്യം........
പിന്നേ,,,,
എന്താടി വേഗം പറ, നീ വെറുതെ റ്റെന്ഷന്‍ അടിപ്പിക്കാതെ......
അതെ ഞാന്‍ നാളെ ക്ലാസ്സില്‍ വരില്ല,,,,,,,,,
എന്തേ എന്തു പറ്റി..
എന്റെ കല്യാണം ഉറപിച്ചു,,,,,,,,,,
നന്നായി ആരാ ചെക്കന്‍.....( എന്ന് ചോദിക്കണമെന്ന് വിജാരിച്ചെങ്കിലും എന്റെ നാക്ക് അനങ്ങിയില്ല,കൈ കാലുകള്‍ തളരുന്ന പോലെ തോന്നി,ഞാന്‍ പതുക്കെ കസേരയില്‍ പിടിച്ചിരുന്നു)
എനിക്കൊന്നുമറിയില്ലായിരുന്നു, ഇന്നാണ്‍ ഉമ്മ എന്നോട് കാര്യം പറയുന്നെ, എന്നെ ഒരു ആത്മാര്‍ത സുഹുര്‍ത്തായി കണ്ട് അനുഗ്രഹിക്കണം,,,,,,,,,,,,,,,
ഒന്നും പറയാതെ ഞാന്‍ ഫോണ്‍ കട്ട് ചെയ്തു ബെഡ്റൂമില്‍ പോയി കിടന്നു, ഉറക്കം വരാതെ ആ രത്രി മുഴുവന്‍ ഞാന്‍ തള്ളി നീക്കി, കണ്ണടച്ചാലും തുറന്നാലും അവളാണു മുന്നില്‍, എത്ര ശ്രമിച്ചിട്ടും അവളെ മുഖം മനസ്സീന്ന് മായുന്നില്ല,
**************************************************
അണ്ടി കളഞ്ഞു പോയ അണ്ണാനെ പോലെ, ട്ടി ഡി ആര്‍ ഇല്ലാത്ത കൂട്ടം പോലെ, മഴയില്ലാത്ത മനുവിനെ പോലെ, ചെമ്മീനിലെ കൊച്ചു മുതലാളിയെ പോലെ, റേഷന്‍ കടയില്ലാത്ത ആഷിയെ പോലെ, ഫാക്റ്ററിയില്ലാത്ത് സിറുനെ പോലെ, കാന്റീനില്ലാത്ത റപ്പു(സുചി)നെ പോലെ, ഞാന്‍ തേരാാ പാാരാാാ അലഞ്ഞു തിരിഞ്ഞു നടന്നു, സ്കൂള്‍ പരിസത്തു കൂടി പാടി പാടി നടന്നു,,,,,,,,,,,,, എന്നൊക്കെയാണ്‍ നിങ്ങള്‍ വിജാരിച്ചതെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി,
അതി രാവിലെ എണീറ്റ് കുളിച്ച്( സത്യായിട്ടും)റെഡിയായി, സ്കൂളില്‍ പോയി, പുതിയ +1 അഡ്മിഷനായി വരുന്ന കിളിസിനെയൊക്കെ ഒന്ന് നിരീക്ഷണം നടത്തി, കൊള്ളാം കഴിഞ്ഞ വര്‍ഷത്തേക്കാളും മെച്ചമുണ്ട്, എല്ലാം കിടിലന്‍ പീസുകള്‍, ഒന്ന് പോയാല്‍ ഒന്‍പത് വരും അല്ല പിന്നെ, ലവള്‍ക്ക് സുഹുര്‍ത്തെങ്കില്‍ നമ്മക്ക് ക്കോപ്പ്,
നമ്മളാരാ മൊതല്
No comments:
Post a Comment