കൊല്ല വര്‍ഷം ആയിരത്തി ഒരുനൂറ്റി ......ആാ അര്‍ക്കറിയാം എത്രയോ....എന്തോ....അര്‍മ്മാദിക്കലുകളും സ്വപ്നത്തെ കസവണിയിക്കലും ഒക്കെ തുടങ്ങുന്നതിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് , അതെ 9ത് ക്ലാസ്സില്‍ പടിക്കുന്ന കാലം, പൊടി മീശകാരന്‍, വല്യ പോക്കിരിതരങ്ങളൊന്നും കയ്യിലില്ലാത ഒരു പാവം പയ്യന്‍ ( അതെ ഞാന്‍ പാവം തന്ന ഇപ്പൊഴും), എങ്ങനെ പോക്കിരിതരം കാണിക്കാനാ എന്തേലും കാണിച്ചാ അപ്പൊ വിളിക്കും തൊട്ടപ്പുറത്തെ വീട്ടിലോട്ട്, അങ്ങനെ ശ്വാസം മുട്ടി ജീവിക്കുന്ന കാലം, എന്തെങ്കിലുമൊക്കെ ഒന്ന് ചെയ്യണമെന്ന് മനസ്സ് വെമ്പി നില്‍ക്കുമ്പോഴാണ് ജീവപര്യന്ത തടവുകാരന് പരോള്‍ പോലെ സ്റ്റഡി ടൂര്‍ വന്നത്, സ്കൂളിന്ന് ടൂര്‍ പോകുന്നു, മലമ്പുഴ, ഊട്ടി, കൊടേക്കനാല്‍ ...... അന്ന് വീഗാലാന്റൊന്നുമില്ല അപ്പൊ പ്രധാനമായും എല്ലാരും ഊട്ടിയിലോട്ടാ...ക്ലാസ്സില്‍ നോട്ടീസ് വായിച്ചു, പോകുന്നവര്‍ ഈ ആഴ്ചയ്ക്കുള്ളില്‍ പേര് കൊടുക്കണം, ഫീസ് 900/-,
ഇലാഹുല്‍ ആലമീനായ തമ്പുരാനെ ആകെ കൂടി ജീവിതത്തില്‍ ആദ്യമായി അര്‍മ്മാദിക്കന്‍ കിട്ടുന്ന ചാന്‍സാ എനി ഇത് പോലെ ഒന്ന് കിട്ടണമെങ്കില്‍ ഒരു വര്‍ഷം കഴിയണം, അതും എസ് എസ് എല്‍ സി, അത് എതായാലും നടക്കൂല പബ്ലിക് പരീക്ഷയാണെന്ന് പറഞ്ഞ് വീട്ടീന്ന് വിടൂല, അപ്പൊ ഇപ്പൊ പോയാ പോയി അല്ലെങ്കില്‍ എനി ജീവിതത്തില്‍ സ്കൂളീന്ന് പോകാന്‍ പറ്റൂല, എന്ത് ചെയ്യും 900 രൂപപോയിട്ട് 9 പൈസ കയ്യിലില്ല, പോണെങ്കില്‍ രണ്ട് കടമ്പ കടക്കണം, ഒന്ന് ഫീസ് രണ്ടാമത്തേത് വീട്ടിന്ന് അനുവാദം,
പെട്ടെന്ന് കാര്യം സാധിക്കാന്‍ ഒരൊറ്റ വഴിയേയുള്ളു , നിരാഹാരം, തുടങ്ങി അന്ന് രാത്രിതന്നെ, ഉമ്മ സമ്മതിച്ചു പക്ഷെ അത് കൊണ്ട് കാര്യമില്ല ഹൈകമാന്റ് വാപ്പയല്ലെ അവിടുന്ന് അനുവാദം കിട്ടാനാ പാട്, അവസാനം എങ്ങനെയൊക്കെയോ ഉമ്മ വാപ്പാനെ പറഞ്ഞ് സമ്മതം വാങ്ങി, അങ്ങനെ പോകാനുള്ള അനുവാദവും ഫീസും വാപ്പ തരാമെന്നേറ്റു, ആവേശത്തോടെ പിറ്റേദിവസം സ്കൂളിലെത്തി പേര് കൊടുത്തു കൂടെ അഡ്വാന്‍സും, അടുത്തമാസമാണ് ടൂര്‍ ഈശ്വരാ അത് വരെ എങ്ങനെ കാത്തിരിക്കും, ദിവസാങ്ങള്‍ ഉന്തിയും തള്ളിയും നീക്കി നീക്കി ടൂര്‍ ദിനം വന്നെത്തി,
അങ്ങനെ ആവശ്യ സാധനങ്ങളും ബാഗിലാക്കി യാത്ര പുറപെട്ടു 40 പിള്ളാരും 5 ടിച്ചേര്‍സും, ആദ്യം ദിനം മലമ്പുഴ ഡാമും പാര്‍ക്കും ആകാശ തൊട്ടിലുമൊക്കെയായി അടിപൊളിയായി, പിറ്റേദിവസം കൊടെക്കനാലും അര്‍മ്മാദിച്ചു തീര്‍ത്തു, ഫോട്ടോ എടുക്കലും മറ്റു കലാപരിപാടികളുമായി, മൂന്നാം ദിവസം ഊട്ടിയിലേക്ക്..
കൊടും തണുപ്പ് നട്ടുച്ചയ്ക്ക് പോലും പുറത്തിറങ്ങാന്‍ പറ്റുന്നില്ല, ഉണ്ടായിരുന്ന സ്വെറ്ററും ടി ഷര്‍ടും ഒക്കെ എടുത്ത് ഇട്ട് എങ്ങനെയെങ്കിലും പുറത്തിറങ്ങി, സൂയിസൈഡ് പോയിന്റും പാര്‍ക്കുകളും ഒക്കെ കറങ്ങി അടിച്ച് പൊളിച്ച് വൈകുന്നേരമായപ്പോള്‍ തിരിചെത്തി, ഭക്ഷണം കഴിഞ്ഞ് എല്ലാരോടും നാളേ നാട്ടീലേക്ക് തിരിക്കുകയാണ്‍ എന്തെങ്കിലുമൊക്കെ ഷോപ്പിങ് ഉണ്ടെങ്കില്‍ ഇപ്പൊ ആയിക്കോന്ന് ഓര്‍ഡര്‍ കിട്ടി, അങ്ങനെ ഷോപ്പിങ്ങിനായി ഇറങ്ങി വസ്ത്രങ്ങളും ഫാന്‍സി സാധനങ്ങളുമൊക്കെ വില്‍കുന്ന മാര്‍കറ്റ്, സാമാന്യം നല്ല തിരക്കുണ്ട്, ചെറിയ ഷെഡുകളിലാണ്‍ കച്ചവടം നടത്തുന്നത് വിലയും തീരെ കുറവ്, അങ്ങനെ മാര്‍കറ്റ് കറങ്ങി നടന്ന് കൊറെ സാധനങ്ങളൊക്കെ വാങ്ങി, എനി എന്ത് വാങ്ങണമെന്ന് ആലോചിച്ച് നിക്കുമ്പോഴാണ്‍ തൊട്ടടുത്ത റെഡിമെയ്ഡ് കട ശ്രദ്ധിച്ചത്,
അങ്ങനെ ഞാനും 5-6 ഫ്രണ്ട്സും കൂടി അങ്ങോട്ട് കേറി, അവിടെയാണേല്‍ ഒടുകത്തെ തിരക്ക് ഒരാളെയുള്ളു അവിടെ കടക്കാരനായിട്ട്, അവന്‍ അകത്ത് നിക്കുവ പുറത്തൊക്കെ വസ്ത്രങ്ങള്‍ ഡിസ്പ്ലെ ചെയ്തിട്ടുണ്ട്, അവനോട് കൊറെ പ്രാവശ്യം വില ചോദിച്ച് ഇത് വേനമെന്നൊക്കെ പറഞു, എവിടെ നെവര്‍ മൈന്റ്, ലവന്‍ സാധനം തരുന്ന പോയിട്ട് ഒന്ന് നോക്കുക പോലും ചെയ്യുന്നില്ല, എനി എന്ത് ചെയ്യും, കട മുതലാളിയെ വിളിച്ചിട്ട് അവന്‍ നോക്കുക പോലും ചെയ്യുന്നില്ല, ഇവിടെയണേല്‍ നല്ല സെലക്ഷനുമുണ്ട്, എല്ലാരും മുഖത്തോട് മുഖം നോക്കി എനി എന്ത് ചെയ്യും,
ആലൊചിച്ച് ഇരിക്കുമ്പോ എന്റെ തലയില്‍ ഒരു ബുദ്ധി ഉദിച്ചു, (സത്യായിട്ടും), ഞന്‍ തൊട്ടടുത്ത് നിക്കുന്ന കൂട്ടുകാരനോട് കണ്ണ് കൊണ്ട് ആംഗ്യം കാണിച്ചു, വേണ്ട സാധനമെടുത്ത് ബാഗിലിടാന്‍, ഹേയ് വേണ്ട്രാ പാണ്ടികളാ കൊളമായാല്‍ പണികിട്ടും, നീ പേടികണ്ട്രാ ദെ അവനെ നോക്കിയെ അവന്‍ അവിടെ ഭയങ്കര ബിസിയാ നമ്മളെ കണ്ടിട്ട് പോലുമില്ല, എന്നാലും അത് വേണോ എനിക്കെന്തോ ഒരു പേടിപോലെ, നീ പേടികേണ്ട്രാ ഞാനില്ലെ കൂടെ, അത് തന്നെയാടാ എന്റെ പേടി, അവസാനം എല്ല ലവന്മാരും അവരവര്‍ക്ക് വേണ്ടത് എടുത്ത് ബാഗിലിട്ട് പതുക്കെ അവിടുന്ന് വലിഞ്ഞു, ഞങ്ങള്‍ പിന്നെ എന്ത് ചെയ്യാന്‍ അവനോട് ചോദിച്ചിട്ട കടക്കാരന്‍ മൈന്റുന്നില്ല, എന്ന് വെച്ച് വെറും കയ്യോടെ വരാന്‍ പറ്റോ, അല്ലെ നിങ്ങള്‍ പറ ഞങ്ങള്‍ ചെയ്തേല്‍ വല്ല തെറ്റുമുണ്ടോ?
എന്തായാലും പാണ്ടി കണ്ടില്ല ഭാഗ്യം, ഞങ്ങള്‍ തിരിച്ച് റൂമിലെത്തി ഭക്ഷണം കഴിഞ്ഞ് തിരിച്ച് പോകാന്‍ വേണ്ടി ബസ്സില്‍ കേറി, ഹാവൂ ആശ്വാസം ഇത് വരെ പാണ്ടികള്‍ ആരും അന്വേഷിച്ച് വന്നിട്ടീല്ല, എനി നാട്ടില്‍ എത്തിയിട്ട് അവന്മാര്‍ക്ക് അറിഞ്ഞാലും നോ പ്രൊബ്ലം, അങ്ങനെ ഊട്ടിയോട് ബൈ പറഞ്ഞ് പോകാന്‍ വേണ്ടി ഡ്രൈവര്‍ വണ്ടീ സ്റ്റാര്‍ട്ട് ചെയ്തു, ഒരു പത്ത് പതിനഞ്ജ് മീറ്റര്‍ മുന്നോട്ട് നീങ്ങി കാണും, പെട്ടെന്ന് കൊറേ പാണ്ടികള്‍ കയ്യില്‍ കുറെ വടിയും കുന്തവുമായിട്ട്, പടച്ചതമ്പുരാനേഏഏഏഏഏഏഏഏ , എന്റെ ശ്വാസവും വണ്ടിയും ഒന്നിച്ച് നിലച്ചു.
,,,,, എന്തൊക്കെയോ തമിഴില്‍ തെറി വിളിക്കുന്നു, തമിഴ് അറിയാത്ത ഭാഗ്യം , ആക്രോശം കേട്ടപ്പൊ ഒരു കാര്യം മനസ്സിലായി , ലിത് ലത് തന്നെ എല്ലാരോടും പുറത്തിറങ്ങാന്‍ ആവശ്യപെടുന്നു, ടീച്ചേര്‍സ് പുറത്തിറങ്ങി കാര്യങ്ങള്‍ അന്വേഷിച്ചു, ടൂര്‍ കണ്വീനറ് ജോളി സാറാ മുന്നില്‍, സാറ് ഒരു പാണ്ടിയുടെ അടുത്ത് ചെന്ന് കാര്യം അന്വേഷിച്ചു, കാര്യങ്ങളൊക്കെ മനസ്സിലാക്കിയ സാറ് നേരെ വണ്ടിയില്‍ വന്നിട്ട് പറഞ്ഞു, ചെയ്തവര്‍ക്കറിയാം എന്ത സംഭവിച്ചത് എന്നും എന്തിനാ വണ്ടി തടഞ്ഞതെന്നും , അത് കൊണ്ട് ഞാന്‍ വണ്ടിയുടെ ലൈറ്റ്സ് ഒക്കെ ഓഫ് ചെയ്യുകയാണ്‍, എടുത്തവരൊക്കെ സാധനങ്ങള്‍ ബഗിന്ന് എടുത്ത് പുറത്ത് ഇടണം, ആരും അറിയില്ല, അല്ലെങ്കില്‍ നമുക്ക് ഇവിടൂന്ന് പോകാന്‍ പറ്റൂല,
ഒരു പത്ത് മിനിറ്റ് ലൈറ്റ്സ് എല്ലാം ഓഫ് ചെയ്ത് വെച്ചു, എന്നിട്ട് ഓന്‍ ചെയ്തു ..... എവിടെ ഒരു നിക്കര്‍ പോലും ഇല്ല പുറത്ത് , ഞങ്ങളാരും ഒന്നും ചെയ്തിട്ടില്ല സാറെ എല്ലാരും ഒറ്റ സ്വരത്തില്‍ പറഞ്ഞു, സാറ് വീണ്ടും പോയി പാണ്ടിയുടെ അടുത്തേയ്ക്ക്, എന്നിട്ട് കുറെ പറഞ്ഞ് നോക്കി അവര്‍ ഒന്നും ചെയ്തിട്ടില്ലാന്ന്, എന്ത് പറഞ്ഞിട്ടും കാര്യമില്ല, എനി എടുത്തതൊക്കെ തിരിച്ച് കൊടുക്കാന്ന് പറഞാലും പോരാത്രേ 10000 രൂപ കൊടുക്കണമെന്ന്,
ങേ,,,,,,, ഞങള്‍ അഞ്ചുപേരും പരസ്പരം മുഖത്തോട് മുഖം നോക്കി, വെരും 5 ടി ഷര്‍ടിനും ബെര്‍മുടയ്ക്കും 10000 രൂപയോ? , പാണ്ടീ അവസരം മുതലേടുക്കുകയാ, പക്ഷെ എങ്ങനെ ചെന്ന് പറയും ഇത്രേ എടുത്തിട്ടൂള്ളൂ എന്ന്, അപ്പൊ കള്ളി വെളിച്ചത്താവൂലേ....ഹും വരുന്നടുത്ത് വെച്ച് കാണാം, സാറ് വന്ന് വീണ്ടൂം കുറേ പറഞ്ഞു ആരെങ്കിലും എടുത്തിട്ടുണ്ടെങ്കില്‍ കൊടുക്കാന്‍, നൊ റെസ്പോണ്‍സ് ,,,
അവസാനം പാണ്ടിയുടെ കാലും കയ്യും പിടിച്ച് ഒരു വിധത്തില്‍ ഒരു 2000 രൂപ കൊടുത്തു സംഗതി ഒതുക്കി, തിരിച്ച് വന്ന് സാറ് “ നിന്നെയൊക്കെ ടൂറ് കൊണ്ട് വന്ന എന്നെ വേണം,,,,,,,,,, അത് കിട്ടുകേം ചെയ്തു, നന്നിയുണ്ട്രാ നന്നി”
അപ്പൊഴാണ് മനസ്സിലായത് , ഊട്ടിയില്‍ 2000 രൂപയ്ക്ക് 5 ടി ഷര്‍ടും ബെര്‍മുടയും ബസ്സിന്റെ ഒരു സൈഡ് ഗ്ലാസ്സും കൂടെ കരണകുറ്റിക്ക് ഒരു അടിയും കിട്ടുമെന്ന്, ( പ്രശ്നം സോള്‍വാക്കാന്‍ പോയ സാറിന് ആദ്യം തന്നെ അവന്മാറ് ഒരെണ്ണം കൊടുത്തു) ,,,,
അതിന്ന് ശേഷം ഇന്നേ വരെ എന്റെ അറിവിൽ ആ സ്കൂളിൽ നിന്ന് ടൂർ പോയിട്ടില്ല
No comments:
Post a Comment