Saturday, January 16, 2010

അവള്‍...അഗ്നി

പ്രവാസത്തിലെ പതിവ് സായാഹ്നം

അയാള്‍ ജോലി കഴിഞ് റൂമില് എത്തി, കുളിയും ദിന്നെരും കഴിഞ് അല്പ്പ നേരം TV കണ്ടിരുന്നു,

അസഹ്യമായ ചൂടും, ഒരു മാസം മുംബ് തനിച്ചാക്കി വന്ന ഈറനണിഞ്ഞ തന്റെ പ്രിയതമയുടെ ദയനീയമായ മുഖവും അയാളെ വല്ലാതെ തളര്‍്ത്തിയിരുന്നു

അല്പ്പ നേരം TV കണ്ടതിന് ശേഷം പതിവ് പോലെ ബ്ലാന്കെറ്റിന് ഉള്ളില് ചുരുണ്ടു …….

കണ്പോളകള് അടഞ്ഞു തുടങ്ങി പതിയെ പതിയെ നിദ്രയിലേക് , പിന്നെ പതിവ് പോലേ പ്രവാസിയുടെ ഏക മുതല്കൂട്ടായ സ്വപ്നങ്ങളിലേക്ക് വഴുതി വീണു,

**** ****** *******
അവള്‍ തന്റെ പ്രിയതമ…… തന്നോടൊപ്പം ഒരേ കട്ടിലില്‍ തന്റെ കണ്ണുകളില്‍ നോകി തന്റെ തൊട്ടു മുന്നില് …….സന്തോഷം കൊണ്ട് അയാളുടെ കണ്ണുകള് നിറഞ്ഞു ….അയാള്‍ അവളെ തന്റെ മാറോടണച്ചു ചുംബനങ്ങള് കൊണ്ട് മൂടി,

തന്റെ പ്രിയതമനെ അവള് തന്നിലേക്ക് ചേര്ത്ത്, അവള്‍ അയാളുടെ മാറിലേക്ക് ച്ച്ചാഞ്ഞു ….

*** *** *** ***

ഒരുവേള അവളുടെ ശരീരം ച്ചുട്ട്ടു പൊള്ളുന്ന പോലെ തോന്നി അയാള്ക്ക്,
അതെ തോനല് അല്ല സത്യമാണ്
അവളുടെ പൊള്ളുന്ന കരങ്ങള്‍ തലോടികൊണ്ട് അയാളുടെ ശരീരം മുഴുവനും വിരിഞ് മുറുകി,
അയാള്ക്ക് ശ്വസിക്കാന് പറ്റുന്നില്ല,
കുതറി മാറാന് ശ്രമിച്ചു, ഇല്ല
അതിന് കഴിയും മുംബ് അവളുടെ നീണ്ട കരങ്ങള് അയാളെ തന്നിലേക്ക് ആവാഹിച്ച് കഴിഞ്ഞിരുന്നു,
ഒന്ന് പിടയാന്‍ പോലും ആവാതെ അയാള്‍ അവള്‍ക്ക്‌ കീഴടങ്ങി,
നിമിഷ നേരം കൊണ്ട് അയാളെ ഒരുപിടി ചാരമാക്കി മാറ്റി അവള്‍ …………..




സമര്‍പ്പണം:…..മാസംങ്ങള്ക്ക് മുംബ് ഞങ്ങളുടെ തൊട്ട് അപ്പുറത്തെ ഫ്ലാറ്റില് ഉറങ്ങി കിടക്കുമ്പോ തീ പിടിച്ചു മരണപെട്ട പ്രിയ പ്രവാസിക്ക്

No comments:

Post a Comment