Saturday, January 16, 2010

ഇവിടെ ഇങ്ങനെയും ചില മനുഷ്യര്‍....

ഇവിടെ ഇങ്ങനെയും ചില മനുഷ്യര്‍..............
ഉച്ച നിസ്കാരത്തിന് പള്ളിയില്‍ കേറിയപ്പോ ഒരു ശങ്ക, എന്നാ ആയി കളയാന്ന് വിചാരിച്ചു ശ്വേച്ചാലയത്തിന്റെ അടുത്തോട്ട് നീങ്ങി, നാട്ടിലെ ബീവറേജസ് കോര്പറേഷന്‍റെ ക്യൂ വിനെ വെല്ലുന്ന നീണ്ട നിര, ............... വിരസമായ നില്‍പ്പില്‍ അടുത്ത് നിക്കുന്ന പച്ചയുടെ (പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ കാരന്‍)) കയ്യിലെ മോബൈലിലെക് ചുമ്മാ നോകി, അയാള്‍ കഷ്ടപ്പെട്ട് അതിനെ സൈലന്റ് ആകാന്‍ ശ്രമികുകയാണ് എന്ന തോനുന്നു, നോ രക്ഷ, അവസാനം എന്റെ കയ്യില്‍ തന്നിട്ട് പറഞ്ഞു " ഇസ്സ്ക ആവാസ് ബാന്‍ഡ് കരോ ഭായ് ", അങ്ങനെ ആവാസ് ബാന്‍ഡ് കരാന്‍ വേണ്ടി മൊബൈല്‍ വാങ്ങി, സൈലന്റ് മോഡ് ചെയ്ത് തിരിച്ച് കൊടുക്കാന്‍ നേരത്ത് ചുമ്മാ അതിലെ ഫോട്ടൊകളിലെക് ഒന്ന് കണ്ണോടിച്ചു, കൌതുകം തോന്നി എല്ലാം തുറന്ന്‍ നോകി, കൊറേ പീരന്കി കളും, തോക്കുകളും, രോകറ്റ് ലോന്ച്ചരുകളും, യുദ്ധ വിമാനങ്ങളും, ഇടിഞ്ഞ് വീഴാറായ വീട് കളും കെട്ടിടങ്ങളും, അഭയാര്‍ത്തി ക്യംപുകളുടെയം ചിത്രം,,,,,,,,,,,,,,,,,,

മനസ്സില്‍ ഒരായിരം ചോദ്യങ്ങള്‍ ഉയര്‍ന്നു, എന്തിനാണ് ഇയാള്‍ ഇതൊകെ മൊബൈലില്‍ കൊണ്ട് നടകുന്നെ, എങ്ങനെ ചോദിക്കും, ഇഷ്ടപെട്ടിലെങ്കില്‍ പിന്നെ .......................ആലോചിക്കാന്‍ വയ്യ,

എന്ത് വന്നാലും വേണ്ടില്ല ഒന്നും ഇല്ലേലും മൊബൈല്‍ സൈലന്റ് ആകി കൊടുത്തതിന്റെ നന്ദി എങ്ങിലും കാണാതെ ഇരികില്ല, പിന്നെ പള്ളിയില്‍ അല്ലെ അത് കൊണ്ട് ദേഹോപദ്രവം എല്പികില്ല, ആ ഒരു സമാധാനത്തില്‍ ചോദിച്ചു, യേ ക്യാ ഹെഇ ഭായ്, ക്യൂം ഐസ പിക്ചര്‍ രക ആപ്പ്ക മൊബൈല്‍ മേ, മറുപടിയായി ഒന്ന് ചിരിച്ചു, ഓ സമാധാനമായി ജീവിതത്തില്‍ ആദ്യം ആയിട്ടാ ഈ വര്‍ഗം ഒന്ന് ചിരികണ കാണുന്നെ,

കൂടെ മറുപടിയും വന്നു, " എ അമാര ഗാവുന്ക്ക പിക്ചര്‍ ഹെഇ ഭായ് " ഇസ്സ്കോ ദേക്കേഗാ ഹുംക്കോ ഗവുന്ക്ക യാദ് ആത്താ ഹെ " ( ഇത് എന്റെ നാടിന്‍റെ ഫോട്ടൊയാന്‍ ഇത് കാണുമ്പോ എനിക്ക് എന്റെ നാടിനെ ഓര്‍മ്മ വരും) പൂക്കളും, പാടങ്ങളും, തെങ്ങിന്‍ കൂട്ടങ്ങളും, തേന്‍ അരുവികളും, പക്ഷികളും, നമുക്ക് ഗൃഹാതുരത്തം ഉണര്‍ത്തുന്ന ഓര്‍മ്മകള്‍ ആണെങ്കില്‍ ഇവിടെ ഇവര്‍ക്ക് തോക്കുകളും പീരങ്കികളും യുദ്ധ വിമാനങ്ങളും ഗൃഹാതുരത്തതിന്റെ ഓര്മ്മകളാവുന്നു ...

അവള്‍...അഗ്നി

പ്രവാസത്തിലെ പതിവ് സായാഹ്നം

അയാള്‍ ജോലി കഴിഞ് റൂമില് എത്തി, കുളിയും ദിന്നെരും കഴിഞ് അല്പ്പ നേരം TV കണ്ടിരുന്നു,

അസഹ്യമായ ചൂടും, ഒരു മാസം മുംബ് തനിച്ചാക്കി വന്ന ഈറനണിഞ്ഞ തന്റെ പ്രിയതമയുടെ ദയനീയമായ മുഖവും അയാളെ വല്ലാതെ തളര്‍്ത്തിയിരുന്നു

അല്പ്പ നേരം TV കണ്ടതിന് ശേഷം പതിവ് പോലെ ബ്ലാന്കെറ്റിന് ഉള്ളില് ചുരുണ്ടു …….

കണ്പോളകള് അടഞ്ഞു തുടങ്ങി പതിയെ പതിയെ നിദ്രയിലേക് , പിന്നെ പതിവ് പോലേ പ്രവാസിയുടെ ഏക മുതല്കൂട്ടായ സ്വപ്നങ്ങളിലേക്ക് വഴുതി വീണു,

**** ****** *******
അവള്‍ തന്റെ പ്രിയതമ…… തന്നോടൊപ്പം ഒരേ കട്ടിലില്‍ തന്റെ കണ്ണുകളില്‍ നോകി തന്റെ തൊട്ടു മുന്നില് …….സന്തോഷം കൊണ്ട് അയാളുടെ കണ്ണുകള് നിറഞ്ഞു ….അയാള്‍ അവളെ തന്റെ മാറോടണച്ചു ചുംബനങ്ങള് കൊണ്ട് മൂടി,

തന്റെ പ്രിയതമനെ അവള് തന്നിലേക്ക് ചേര്ത്ത്, അവള്‍ അയാളുടെ മാറിലേക്ക് ച്ച്ചാഞ്ഞു ….

*** *** *** ***

ഒരുവേള അവളുടെ ശരീരം ച്ചുട്ട്ടു പൊള്ളുന്ന പോലെ തോന്നി അയാള്ക്ക്,
അതെ തോനല് അല്ല സത്യമാണ്
അവളുടെ പൊള്ളുന്ന കരങ്ങള്‍ തലോടികൊണ്ട് അയാളുടെ ശരീരം മുഴുവനും വിരിഞ് മുറുകി,
അയാള്ക്ക് ശ്വസിക്കാന് പറ്റുന്നില്ല,
കുതറി മാറാന് ശ്രമിച്ചു, ഇല്ല
അതിന് കഴിയും മുംബ് അവളുടെ നീണ്ട കരങ്ങള് അയാളെ തന്നിലേക്ക് ആവാഹിച്ച് കഴിഞ്ഞിരുന്നു,
ഒന്ന് പിടയാന്‍ പോലും ആവാതെ അയാള്‍ അവള്‍ക്ക്‌ കീഴടങ്ങി,
നിമിഷ നേരം കൊണ്ട് അയാളെ ഒരുപിടി ചാരമാക്കി മാറ്റി അവള്‍ …………..




സമര്‍പ്പണം:…..മാസംങ്ങള്ക്ക് മുംബ് ഞങ്ങളുടെ തൊട്ട് അപ്പുറത്തെ ഫ്ലാറ്റില് ഉറങ്ങി കിടക്കുമ്പോ തീ പിടിച്ചു മരണപെട്ട പ്രിയ പ്രവാസിക്ക്

വെയ്യ് രാജാ വെയ്യ് ഒന്ന് വെച്ചാ രണ്ട് രണ്ട് വെച്ചാ നാല്

വെയ്യ് രാജാ വെയ്യ് ഒന്ന് വെച്ചാ രണ്ട് രണ്ട് വെച്ചാ നാല്

ഒരു പുരുഷ നേഴ്സ് ആയി ആ ജീവാനന്ത കാലം നാട്ടു കാരെ മൊത്തം സേവിചോളം എന്ന് കരുതിയിട്ട് ഒന്നും അല്ല, നമ്മുടെ മാര്‍ക്ക്‌ അത്രക്ക് കൂടുതല്‍ ആയത് കൊണ്ട് ഒരു മാതിരി പെട്ട കൊളേജില് ഒന്നും അട്മിഷന് കിട്ടൂലാന്ന് ഉറപ്പുള്ളത് കൊണ്ടാണ് ബി- ഫാം ന് ചേര്‍ന്നത്

നമ്മുക്ക് പൊതുവേ താല്പര്യം ഇല്ലാത്ത വിഷയം ആയത് കൊണ്ടും ( ജീവിതത്തില് ഇത് വരെ ഒരു വിഷയത്തിലെ താല്പര്യം ഉണ്ടായിട്ടുള്ളു, അതിവിടെ പറയുന്നില്ല, വേണേല് പെര്സണലായിട്ട് പറയാം) പണ്ട് മുതലേ ക്ലാസ്സ് കട്ടിങ്ങില് മാസ്റ്റര്‍ ഡിഗ്രി എടുത്തത് കൊണ്ടും, ക്ലാസ്സില് പോക്ക് വളരെ ചുരുക്കം ദിവസങ്ങള് മാത്രം ആയിരുന്നു , ,,,,,,,,,,,,,,,,,,
അട്മിഷന് ആയപ്പോ തന്നെ നമ്മുടെ വീര ക്ര്‍ത്യങ്ങള്‍ എല്ലാം മനസ്സിലാക്കിയിട്ടോ, ഹോസ്റ്റലില്‍ കഴിയുന്ന പിള്ളേര് നമ്മളെ പോലെ എല്ലാം തികഞ്ഞവര് ആവരുത് എന്ന് കരുതിയിട്ടോ എന്തോ, മനജ്മെന്റ്റ് ഹോസ്റ്റലില്‍ അട്മിസ്സന് തന്നില്ല, പിന്നെ കൂടെ കൂടിയ 5-6 മച്ചാന് മാരെയും കൂട്ടി ഒരു വീട് വാടകക്ക് എടുത്ത് അതില്‍ ആയി പൊറുതി, അതോടെ എല്ലാം ശുഭം, കന്നി മാസത്തില്‍ പട്ടിയെ കൂട് തുറന്ന് വിട്ടത് പോലെയായി ജീവിതം, അര്മ്മാദിക്കലോട് അര്മാദിക്കല്‍......
അര്മ്മാദിച്ച് അര്മ്മാദിച്ച് കള്ള് സിഗരേട്ട് ഇത്യാതി സാധനങ്ങളുടെ ആവഷ്യകത കൂടികൊണ്ടേ ഇരുന്നു, വട്ട ചെലവിനു വീട്ടീന്ന് തരുന്നതും ഫീസ് കൊടുകാതെ മുക്കിയതും ഹൌസ് ഓണര് കാണുമ്പോ മുങ്ങി നടന്ന് വാടക ഇനത്തില്‍ മുക്കിയതും ഒന്നും തികയാതെ ആയി, അങ്ങനെയാന് ഞങ്ങള്‍ അദ്വാനിച്ച് പഠിക്കുന്ന (കുടിക്കുന്ന) യുവ തലമുറയാവാന്‍ തീരുമാനിച്ചത്, ക്ലാസ്സ് കഴിഞ്ഞ ഉടനെ ടൈയ്യും കോട്ടും കളഞ് മുണ്ട് മുറുക്കി ഉടുത്ത് അദ്വാനിക്കാന്‍ ഇറങ്ങി , നേരെ സിനിമ തിയേറ്റ്റ്റ്ര് ( സിനിമ കാണാന്‍ അല്ല) , ടിക്കറ്റ് കച്ചവടം ബ്ലാക്കില്,. അങ്ങനെ സമ്പാദ്യം കൂടിയപ്പോ കുപ്പിടെ എണ്ണവും അര്മ്മദിക്കലും കൂടി ,

പക്ഷെ ന്യൂടെല്ഹിയും, മണിവത്തൂരിലെ ആയിരം ശിവരാത്രിയും കഴിഞ്ഞു കിടിലന്‍ പടം ഒന്നും ഇല്ല, ബ്ലാക്കില് പൊയിട്ട് വയിറ്റില് തന്നെ ആര്‍ക്കും ടിക്കറ്റ് വേണ്ട, സ്വാഭാവികമായും നമ്മടെ പണി കൊറഞ്ഞു ,,,,,,,,,,,, ഇനി എന്ത് ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,, സിനിമ ഇറങ്ങില്ലെലും കയ്യില്‍ കാശില്ലേലും കുടിച്ച കുപ്പിയെ മറക്കാന്‍ ഒക്കുമോ, എങ്ങനെ എങ്കിലും നാല് ചക്രം ഉണ്ടാകണം എന്ന് തല കുത്തി നിന്ന് ആലോചികുംബോഴാണ് അടുത്തുള്ള അമ്പലത്തില്‍ ഉത്സവം ആണെന്ന് അറിഞ്ഞത്,

നേരെ മച്ചാന്‍ മാരെയും കൂട്ടി അങ്ങോട്ട് വിട്ടു, ദേവിയോട് കാശ് ചോദിക്കാന്‍ അല്ല , വല്ല ലുടായിപ്പ് വേലയും നടക്കൊന്ന് നോക്കാന്‍, അമ്പല വളപ്പില്‍ കറങ്ങി നടന്നു കൊറേ തരുണീ മണികള്‍ അല്ലാതെ നമുക്ക് നാല് ചക്രം ഉണ്ടാകാന്‍ നോ way,

അണ്ടി കളഞ അണ്ണാന്മാരെ പോലെ നിരാശരായി ആല് മര തണലില്‍ ചുമ്മാ കണ്ണുകളെ നാല് ദിക്കിലെകും അയച്ചു എന്തെങ്ങിലും കൊത്തുമൊന്ന് ന്നോക്കനിരുന്നു ,,,,,,,,,,,,,,,,,,,,,,,,


കൊത്തി, ഇശ്വരാ ദേ കിടകുന്നു, കണ്മുന്നില് ദന ലക്ഷ്മി,


ഒട്ടും അമാന്തിചില്ല , ഒരു പാട്ട ഒപ്പിച്ചു, കളം വരച്ച ഷീറ്റും അതില്‍ കൊറേ ചിത്രങ്ങളും എന്നിട്ട് ആഞ്ഞു വിളിച്ചു

വെയ്യ് രാജാ വെയ്യ് ഒന്ന് വെച്ചാ രണ്ട് രണ്ട് വെച്ചാ നാല് ആര്ക്കും വെക്കാം എവിടേം വെക്കാം,


സംഗതി ഏറ്റു കീശ നിറയാന്‍ തുടങ്ങി, വിളിയുടെ ഒച്ചയും കൂടി, ബാകി ഉള്ള മച്ചാന്‍ മാരും കൂടി വിളിയോട് വിളി,


വെയ്യ് രാജാ വെയ്യ് ഒന്ന് വെച്ചാ രണ്ട് രണ്ട് വെച്ചാ നാല് ആര്ക്കും വെക്കാം എവിടേം വെക്കാം,

ദും...................*************************

വെച്ചു ,,,,,,,,,,,,,,,,,,,,,,,, ഇരുമ്പ് ദണ്ട് പോലൊരു സാദനം എന്റെ മെടുല്ല ഒബ്ലാംഗെട്ടക്ക് നോക്കി തന്നെ വെച്ചു, അമ്മേ............. ഒരു നില വിളി ഉയര്ന്നു പിന്നെ ഒന്നും ഓര്‍മ്മയില്ല ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

കൊറേ കഴിഞ് കണ്ണ് തുറന്ന് നോകിയപ്പോ മുമ്പില് കൊറേ കറുത്ത കമ്പികള്‍, അപ്പൊഴാണ് സംഗതി കത്തിയത് മുതുകത്ത് വീണത് പോലീസ് ഏമാന്റെ കയ്യ് ആയിരുന്നു എന്നും, ഇപോ ലോക്കപ്പില്‍ ആണെന്നും,,, ദരിദ്ര വാസി ആയത് കൊണ്ട കണ്ണീന്ന് പൊന്നീച്ച പറന്നില്ല, പ്ലാസ്റിക്ക് ഈച്ചയും ഇരുമ്പ് ഈചയും ഒക്കെ പറന്നു കൊണ്ടേ ഇരുന്നു

മെല്ലെ കമ്പി പിടിച്ചു എണീറ്റ തിരിഞ് നോക്കി, ദേ നിക്കുന്നു നമ്മടെ മച്ചാന്‍ മാര് മൊത്തം കിങ് ഫിഷെര് കലണ്ടറിലെ മോടെല്സിനെ പോലെ ബികീനിയില്‍,,,,,,,,

S I ഏമാന്‍ വന്നു, എന്നെ ഒന്ന് അഅടിമുടി നോക്കി പിന്നെ നമ്മടെ മോടെല്സിനെയും, ( എന്റെ ബോദം പോയത് കൊണ്ട് ഭാഗ്യത്തിന് ഉടുത്ത മുണ്ട് അവിടെ തന്നെ ഉണ്ട് ) ,,,,,,,,,,,

ഏതാടാ $&%&%&a\;%& മക്കളെ നിങ്ങളൊക്കെ,,,,, ഈ ഏരിയയില്‍ മുമ്പ് കണ്ടിട്ടില്ലല്ലോ ,,,,,,,,,,,,

ഞങ്ങള്………………… മെഡിക്കല്‍ കോളേജില്‍ പഠികുവ സാ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,( സാറേന്ന് മുഴുമിപ്പിച്ചില്ല)

ടപ്പേ..................................

ഫ,,,,,,,,,,,,,,,,,,&&a;,,,,,,,,,,,**,,,,,,,,,,,,,,,,@#$@#,,,,,,,,,,,,,,,,,,,,^%%$,,,,,,, ( ഇശ്വരാ മെടിക്കല്‍ ക്കൊള്ളേജ് പിള്ളര്ക്ക് ഇത്ര സ്റ്റാന്ടാര്ട് ആണെന്ന് അപ്പോഴാണ് മനസ്സിലായത്)

സാദാരണ പോലീസ് തെറി ചന്ദ തെറി ഹോസ്റ്റല്‍ തെറി ഇങ്ങനെ തരാം തിരിച്ച് എല്ലാം മന പാഠം ആയിരുനെങ്ങിലും ഇതൊന്നും ഇത് വരെ കേക്കാത ഫ്രഷ് റിലീസ് ആയിരുന്നു ( പിന്നീട് ജൂനിയേഴ്സിനെ സ്വീകരിക്കാന് ഇത് ഉപകര പെട്ടു , ഓരോരോ കാര്യങ്ങളേ പടിക്കേണ്ടടുത്ത് വെച്ച് തന്നെ പടികണം അതാണ് അതിന്റെ ശെരി അല്ലെ)

എന്തായാലും ഏമാന്‍ സ്നേഹമുള്ളവന മെടുല്ല ഒബ്ലാംഗേടയും കൊടലും കിടനിയും അടക്കം എടുത്ത് കയ്യില്‍ തന്നെങ്ങിലും കേസ് ആകാതെ വിട്ടു, ,,,,,,,,,,,,,

അതോടെ കൊറേ നളതെയ്ക് അര്മ്മാദിക്കല്‍ നിന്നു ( കിട്ടിയ കാശ് മൊത്തം ഏമാന് മാര് അടിച്ചു മാറ്റി,) ബാകി ഉള്ളത് മൊത്തം പഞ്ചറായ ബോഡി ശെരി ആകാനും തീര്നു)

പിന്നെ ജീവിതത്തില് ഇന്നേ വരെ ഉത്സവം എന്ന് പറയുമ്പോ മെടുല്ല ഒബ്ലാംഗെട്ട വെറക്കാന് തൊടങ്ങും

ലക്ഷ്മിയും കമ്മലും പിന്നെ ഞങളും

ലക്ഷ്മിയും കമ്മലും പിന്നെ ഞങളും


സംഭവ ബഹുലമായ അര്‍മ്മാദിക്കലുകള്‍ക്ക് ഒടുവില്‍ എക്സാം എന്ന വില്ലന്‍ വന്നെത്തി, കൊഴിക്കോട് മെടിക്കല്‍ കൊള്ളേജിലാണ്‍ പരൂഷ, അവിടെ പൊയി താമസിച്ച് പരൂഷ എഴുതണം ഇച്ചിരി ചെലവുള്ള പരിപാടിയ, വീട്ടീന്ന് വലിക്കാവുന്നതിന്റെ മക്സിമം വലിച്ചു എക്സാം ഫീസും വഴി ചെലവും വട്ട ചിലവും എല്ലാം ആവണ്ടെ, കൂടെ അര്‍മ്മാദിക്കലും,

അങ്ങനെ നമ്മടെ പഴയ മചാന്മാരും ഞാനും പിന്നെ മൂന്ന് പെണ്‍പിള്ളാരും സ്റ്റെല്ല, മോളി, ലക്ഷ്മി, മൊത്തം ഒന്‍പത് പേര്‍ അടങ്ങുന്ന സങ്കം,മൂന്നു പെണ്‍പിള്ളാരെ കെയര്‍ ട്ടേക്കരായിട്ട് ഞങളും( വെണ്ട ഒന്നും പറയണ്‍ട എനിക്കറിയാം നിങ്ങള്‍ എന്താ പറയാന്‍ പൊണേന്ന്),അവസാനം അവളുമാര്‍ കയര്‍ എടുകേണ്ടി വരുമൊ ആ, എന്തയാലും അവളുമാരെ അപ്പനും അമ്മയ്ക്കും നമ്മളെ പെരുത്ത് വിഷ്വാസമാ,

അങ്ങനെ കൊഴികോടെത്തി, റൂം എടുത്തു, മച്ചാന്മാര്‍ക്കും എനിക്കും കൂടി രണ്ടു റൂം, മൂന്നു പെണ്പിള്ളാര്‍ക്ക് വേണ്ടി ഒരു റൂം,

ലവളുമാര്‍ മനുഷ്യനേയും അതിന്റെ സ്പെയര്‍ പര്‍ട്ട്സുകളെയും കുറിച് പടിക്കാനും, ഞങ്ങള്‍ പതിവു തെറ്റിക്കാതെ കൊഴിക്കേടിനെ കുറിച്ച് ഗവേഷണം നടത്താനും ഇറങ്ങി, ഇശോയേ വല്ല ഗവെഷകനും ആയാ മതിയായിരുന്നു,,,,,,,
പറഞിട്ടെന്ത് കാര്യം വരാനുള്ളത് വഴിയില്‍ തങ്ങൂലല്ലൊ, ബി ഫാമിന്റെ കോലത്തില്‍ ആയാലും വരും

എക്സാം തുടങ്ങി, നമ്മള്‍ പിന്നെ എല്ലാം അറിയാവുന്നത് കൊണ്ട് പെട്ടെന്ന് എഴുതി തീര്‍ത്ത് ഗവേഷണത്തിനിറങ്ങും, എല്ലാം അറിയുന്നവനും ഒന്നും അറിയാത്തവനും സംശയം ഒന്നും ഉണ്ടാവൂലല്ലോ,

എക്സാം ഒക്കെ മുറക്ക് നടക്കുന്നു, അല്‍പ്പം സൊല്‍പ്പം അര്‍മ്മാദിക്കലുകളും,

അങ്ങനെ അവസാന എക്സാം ദിവസം എനിക്കും രണ്ട് മചാന്‍ മര്‍ക്കും എക്സാമില്ല, ബാക്കി മച്ചാന്മാരും മച്ചാത്തികളും എകസാമിന് പൊയി, എല്ലാ മച്ചാന്മര്‍ക്കും എന്നെ നല്ല വിഷ്വാസമായതുകൊണ്‍ട് കാഷ് മൊതം സുനിലിന്റെ കയ്യിലായിരുന്നു സൂക്ഷിച്ചിരുന്നെ, അവന്‍ എക്സാം എഴുതാന്‍ പൊയി, പൊകുന്ന വഴി ഒന്നു ചോദിച്ചു നൊക്കി അപ്പന്റെ മുന്‍പില്‍ തല ച്ചൊറിഞ് നിക്കണ പൊലെ നിന്നിട്ട്, ടാ എനിക്കൊന്ന് പുറത്ത് പോണം കാഷ് വല്ലതും ഇരിപ്പുണ്ടോന്ന്, അവ്നെന്നെ തന്തക്ക് വിളിച്ചില്ലന്നെയുള്ളു ആ നോട്ടത്തില്‍തന്നെ ഒരു ആയിരം തന്തക്ക് വിളിയുണ്‍ടായിരുന്നു,

ടാ മോനെ, എനി ആകെ കൂടി എന്റെ കയ്യില്‍ തിരിച്ച് വീട്ടിലെത്തനുള്ള വണ്ടി കാഷുണ്ട് അതു കൂടി നിനക്ക് കുടികാന്‍ തരാ, നീയൊക്കെ ഇവിടെ കിടന്ന് ചത്താലും വെണ്ടില്ലായിരുന്നു പക്ഷെ ആ മൂന്ന് പെണ്‍കൊച്ചുങ്ങളെ അതുങ്ങളെ വീട്ടില്‍ എത്തിക്കണം അതിനുള്ള കഷാ, മര്യാദക്ക് റൂമില്‍ അടങ്ങി ഒതുങ്ങി ഇരുന്നൊ, ഞങ്ങള്‍ എക്സാം കഴിഞു വരുന്നത് വരെ,
ഒഹ്ഹ് അവന്റെ ഒരു അഹങ്കാരം കണ്ടില്ലെ , എന്ത് ചെയ്യാന്‍ അവനായിപൊയില്ലെ കജാഞ്ജി,
കിട്ടേണ്‍ടത് കിട്ടി സമാദാനായി , എന്തോ കളഞു പൊയാ...... പോലെ തിരിച്ച് റൂമില്‍ പോയിരുന്നു,
എനി എന്തു ചെയ്യും നാട്ടില്‍ അയിരുന്നേല്‍ പഴയ പൊലെ വല്ല റ്റിക്കെറ്റ് കചവടമോ കറക്കി കുത്ത് പരിപാടിയൊ ഒപ്പിക്കാമായിരുന്നു, ഇത് ഇപ്പൊ അന്യനാടല്ലെ വെറുതെ എന്തിനാ ഇവിടെയും ഫാമസ് അകാന്‍ നിക്കുന്നെ,

ലവനമാറ്ക്ക് എക്സാം കഴിയുന്നത് വരെ ഇങ്ങനെ പചയ്ക്ക് ഇരിക്കണം, എന്ത് കഷ്ട്ടകാലത്തിനാണാവോ ആ കാലമാടനെ പിടിച്ച് കജാഞ്ജിയാക്കിയെ,
വിധി അല്ലാണ്‍ടെന്ത് പറയാന്‍ എന്ന് സമാദാനിച് സമയം കൊല്ലാന്‍ അടുത്ത് ക്ണ്‍ട ബൂക്ക് എടുത്തു വെറുതേ മറിചൊണ്ടിരുന്നു, ഒഹ്ഹ് എന്തൊരു ക്കനം,ജീവിതത്തില്‍ ആദ്യായിട്ടാ ഈ സാദനം ഒന്ന് കയ്യ് കൊണ്ടെടുക്കുന്നെ,

പെട്ടെന്ന് ലയിസന്‍സ് ഇല്ലാത്തവന്‍ വണ്ടിയോടിക്കുന്‍പൊ ഹയ്‌വേയ് പോലീസിനെ കണ്ട പൊലെ സടന്‍ ബ്രെക്കിട്ടു പുസ്തകം മറിക്കല്‍ നിര്‍ത്തി,

എന്റെ പാറമേക്കാവിലമ്മേ ഞാനെന്താണീ കാണുന്നെ 1000 തിന്റെ ഒരു പൊളപ്പന്‍ നോട്ട്, പൊട്ടി കരയണമെന്നോ പൊട്ടി ചിരിക്കണമെന്നൊക്കെ തോന്നി, പക്ഷെ അപുറത്ത് മറ്റ് രണ്ട് മചാന്മാര്‍ കിടന്നുറങ്ങുവാ അവന്മാര്‍ കേട്ടാല്‍ അവരും കൂടെ കൂടും, അത് വേണ്ട അത് കൊണ്ട് സന്തോഷവും ഉള്ളില്‍ ഒതുക്കി ആ എടുത്താ പൊങ്ങാത്ത പുസ്തകമെഴുതിയ മഹാന് ഒരായിരം നന്നി പറഞ് പുറത്തോട്ടിറങ്ങി,

ത്തീറ്റയും കുടിയും എല്ലം കഴിഞു തിരിച്ച് റൂമിലെത്തി, അപ്പോഴേക്കും മചാന്മാരും മച്ചാത്തികളും പരൂഷ കഴിഞെത്തി,
ബാഗും പുസ്തകങ്ങളും പെറുക്കി കെട്ടി പൊകാനൊരുങ്ങി, ഞ്ഞാനും ബാഗൊക്കെ എടുത്ത് റെഡിയായി,

ഞാന്‍: ടാ നമ്മള്‍ എതായലും ഇന്നത്തോടെ പിരിയുവല്ലെ, നമുക്ക് വല്ല ഹൊട്ടെലിലും കേറി നന്നായി ഭക്ഷണം കഴിചേച്ച് പൊവാട (ഞാന്‍ പരഞ്ഞു),
ഇത് കേട്ട നമ്മുടെ കജാഞ്ജ്ജി ചൂടായി അതിനെവിട്രാ കാഷ്, എന്റെ കയ്യില്‍ തിരിച് നാട്ടിലെത്താനുള്ള വണ്ടി കാഷ് മത്രെയുള്ളു,

ഞാന്‍: അളിയാ വിടളിയാ ഞനുള്ളപ്പൊ നിനക്കെന്തിന്ന്‍ കാഷിന്‍ ടെന്‍ഷന്‍,

കജ്: ടാ നിനക്കെവിടുന്നടാ ഇപ്പൊ കാഷ് കിട്ടിയെ, നീയല്ലെ രവിലെ എന്നൊട് കാഷ് ചൊദിചെ? ( ഒരു പുളിച്ച നൊട്ടം കൂടി നൊക്കി)

ഞാന്‍: അതൊക്കെ വന്നു ഞനാരാ മോന്‍, നിങ്ങള്‍ വാ നമുക്ക് കഴിച്ചിട്ട് വന്നിട്ട് ബാഗൊക്കെ എടുക്കാം,

ശെരി എല്ലാരും സമ്മതമ്മൂളി, റെസ്റ്റോറന്റില്‍ പൊയി മൂക്കു മുട്ടെ ശാപ്പാടും കഴിചു തിരിച് വന്നു,
എന്നിട്ട് ബഗൊക്കെ എടുത്ത് പൊകന്‍ ഇരങ്ങുംബൊ നമ്മടെ കജാഞ്ജ്ജ്ജി നമ്മടെ എടുത്താ പൊങ്ങാത്ത് പുസ്തകം എടുത്ത് നൊകുന്നു, അവിടെ ഇവിടൊക്കെ തിരയുന്നു,

ഞാന്‍ പതുക്കെ അടുത്ത് ചെന്ന് കാര്യം തിരക്കി
എന്താടാ തിരയുന്നെ ,

ഇല്ലെട ഞാന്‍ നമ്മുടെ തിരിച് പൊകാനുള്ള വണ്ടി കാഷ് ഇതില്‍ വെചിരുന്നു, കയ്യില്‍ വെച്ച ചിലവായി പൊകുമെന്ന് കരുതി,

*********
എണ്ണാവുന്ന നക്ഷ്ത്രങ്ങളൊക്കെ ഒരു നിമിഷം കൊണ്ട് ഞാന്‍ ഏണ്ണി തീര്‍ത്തു, എന്റെ ബഗവതീ​‍ീ

ആ കാഷ് കൊണ്ടാണല്ലൊ, ഞാന്‍ ഇന്ന് മൊത്തം അര്‍മ്മാദിച്ചതും ലവനമാര്‍ക്ക് മൂക്കു മുട്ടെ തീറ്റിച്ചതും,

നീ ഒന്നീങ്ങ് വന്നെ കജുനെ ഞാന്‍ അപ്പുറത്തോട്ട് വിളിച്ചൊണ്‍ട് പോയി, ടാ നിന്റെ കയ്യില്‍ വെറെ കാഷൊന്നുമില്ലെ?

ഇല്ലടാ അതല്ലെ ഞാന്‍ രവിലെ നിന്നൊട് പറഞ്ഞെ,,,, എന്താ?

ടാ നീ എന്നോട് ഷെമി, ഞാന്‍ ഇന്ന് രവിലെ അബദ്ദത്തില്‍ ആ ബൂക്ക് ഒന്ന് മറിച്ചു നൊക്കി, ഞാന്‍ കരുതി നീ മുമ്പ് എപ്പൊഴെങ്കിലും വെച്ച് മറന്നതായിരിക്കുമെന്ന് കരുതി ആ കാഷ് കൊണ്‍ടാടാ ഇന്ന് മൊത്തം അര്‍മ്മദിച്ചതും, നിങ്ങക്കൊക്കെ ഭക്ഷണം വാങ്ങി തന്നതും,

ടാ ______ മോനെ ______ മോനെ , നിന്നെ എനിക്ക് നന്നായി അറിയവുന്നത് കൊണ്ടും നീ ജീവിതത്തില്‍ ആ പുസ്തകം കയ്യ് കൊണ്ട് തൊടൂലന്നുള്ള വിഷ്വാസത്തിലാ ഞാന്‍ അതിനകത്ത് വെച്ചിട്ട് പൊയത്, ഈശ്വരന്മാരെ എനി ഈ പെണ്‍കൊച്ചുങ്ങളെ ഞാന്‍ എങ്ങനെ നാട്ടിലെത്തിക്കും,

അപ്പൊഴെക്കും ബഹളം കേട്ട് മറ്റു മച്ചാന്മരും മച്ചാത്തികളും എത്തി, പിന്നെ അവിടെ ഞാന്‍ കേട്ട വാക്കുകളൊന്നും ലൊകത്ത് ഇത് വരെ ഒരു ഡിക്ഷനറിയിലും ഇല്ലാത്തതായിരുന്നു, പണ്ട് എമാന്‍ വിളിച്ചതൊക്കെ എത്ര്യ്യൊ ഭേദം, ഒന്നുമില്ലെങ്കിലും ആ പെണ്പിള്ളാര്‍ ഉണ്‍ടെന്നുള്ള വിജാരമെങ്കിലും അവാമായിരുന്നു, കുറച്ച് മുമ്പ് ആ റെസ്റ്റോറെന്റില്‍ വെച്ച് എന്തു സ്നെഹമായിരുന്നു,

*********

എനി എന്ത് ചെയ്യും നേരം ഇരുട്ടി തുടങ്ങി, അവസാനം ലക്ഷ്മിടെ കാതിലെ കമ്മല്‍ ഊരി വിറ്റ്, വണ്ടി കാഷൊപ്പിച്ചു,
പെണ്ണുങ്ങള്‍ എങ്ങാനും സ്വര്‍ണ്ണം അണിയുന്ന ഏര്‍പ്പടില്ലയിരുന്നെകില്‍ തെണ്‍ടി പൊയേനെ,,,,,,


അതോടെ ഒരു കാര്യം മനസ്സിലായി , അബദ്ദത്തില്‍ പൊലും ഇമ്മാതിരി പുസ്തകങ്ങള്‍ തുറന്ന് നൊക്കരുത് എന്ന്

ഓണ തല്ല് ......

അടിമത്ത്വത്തിന്റെ ഒന്നാം വര്‍ഷവും (ആദ്യ വര്‍ഷം ഏത് കോളേജായാലും സീനിയേര്‍സിന്റെ അടിമകളായിരിക്കും പുതുതായി വന്ന പിള്ളേര്), ജനാധിപത്യത്തിന്റെ രണ്ടാം വര്‍ഷവും(രണ്‍ടാം വര്‍ഷം ആകുംബൊ അല്‍പ്പം സ്വതന്ത്രമൊക്കെയാവും പുതിയ പിള്ളാരൊക്കെ വരുന്നത് കൊണ്ട് സീനിയേര്‍സൊക്കെ അതിങ്ങടെ പിന്നാലെ പൊയിക്കൊളും)കഴിഞ്ഞ് സ്വെചാതിപത്യവും മുതലാളിത്ത്വവും കൊടി കുത്തി വാഴുന്ന മൂന്നാം വര്‍ഷത്തിലേക്ക് കടന്നു (ഫയ്നല്‍ ഇയര്‍)

അല്‍പ്പം സ്വതന്ത്രം കിട്ടിയ രണ്ടാം കൊല്ലകാരും പുതിയാതായി വന്ന ഒന്നാം കൊല്ലാക്കാരും കണടാല്‍ എണീറ്റ് നിന്ന് സല്യ്ഊട്ട് ചെയ്യുന്ന കാലം,

ആഹാ​‍ാ​‍ാ​‍ാ ഒര്‍ക്കുമ്പൊ തന്നെ എന്തൊക്കെയോ കോരുന്നു

എങ്ങനെയൊക്കെ ഷൈന്‍ ചെയ്യാമോ അങ്ങനെയൊക്കെ മാക്സിമം ഷൈന്‍ ചെയ്തും പീടിപിച്ചും റാഗ്ഗിയും പഞ്ചാരയുമായി ( നമ്മുടെ കയ്യിലിരിപ്പും മുഖത്തിരിപ്പും വെച്ച് നൊക്കിയാല്‍ ഒരു പൂ​‍ൂ മോളും പഞ്ചാരിക്കന്‍ വരില്ലെങ്കിലും ഉള്ള സീനിയോറിറ്റിയും അധികാരവും വെച്ച് പേടിപിച്ചും പീടിപിച്ചും എങ്ങനെയെങ്കിലും പഞ്ചാരിക്കും) സസുഖം വാണിരുന്ന പ്രതാപകാലം,

പാവങ്ങള്‍ ഒരോന്നിന്റെ മുഖം കണ്ടാലറിയാം നമ്മളെ കടിച്ചു കീറാനുള്ള ദേഷ്യം ഉണ്ട് എന്ത് ചെയ്യാന്‍ സീനിയറല്ലെ സഹിച്ചല്ലെ പറ്റു ( ഞാനും ഒരു നാള്‍ സീനിയറാവുമെട ------ മോനെ) ഇത് പണ്ട് നമ്മളും കൊറെ മനസ്സില്‍ പറഞു നടന്നതാ, കൊറെ പല്ലുകളും കടിച്ച് പൊട്ടിചതാ, അയാലെന്ത് ഇല്ലേലെന്ത് അവന്റെ പിന്നലെ വരുന്നവന്റെ കഷ്ട്ടകാലം, അല്ലാതെ നമുക്ക് എന്ത് പറ്റാന്‍,

ആ ആ ബൈ തെ ബൈ , നമ്മുക്ക് കര്യത്തിലേക്ക് കടക്കാം, ഇല്ലേല്‍ ബോറാകും,

ഈങ്ങനെ മുടി ചൂടാ മന്നനായി വിലസുന്ന കാലത്താണ്‍ മുതലാളിത്ത്വ വ്യ്‌വസ്തയെ അപ്പാടെ തകിടം മറിച്ച സോഷ്യലിസവും തൊഴിലാളി വിപ്ലവവും പൊലെ ഓണം വന്നെത്തിയത്,


കലാ പരിപാടികളൊക്കെ തയ്യാറായി , കൂടെ മുറ തെറ്റാതെ പ്പുട്ടുകച്ചോടവും(പഞ്ചാരടി), എല്ലാ ഇനങ്ങളിലും മുന്നില്‍ എത്തണം എന്ന വാശിയോടെ പ്രവര്‍ത്തനം ത്തുടങ്ങി, സീനിയേര്‍സ്സല്ലെ പിള്ളാരെ മുമ്പില്‍ തോല്‍ക്കാന്‍ പാടില്ലല്ലൊ,
പ്പൂക്കളം മുതല്‍ ഓണ സദ്യ വരെ എല്ലാം ഗംഭീരമായി നടന്നു, പയ്യാന്മാരെ ഭീഷണിപെടുത്തിയും പ്പൂക്കള്‍ അടിച്ചു മാറ്റിയുമൊക്കെ എല്ലാ ഇനങ്ങളിലും നമ്മുടേതായ ആധിപത്യം ഉറപിച്ചു, അങ്ങനെ അവസാന ഇനമായ വടം വലി വന്നെത്തി,
മേലെ പറഞ്ഞ രണ്ടാം കൊല്ലക്കാരെയൊക്കെ സീനിയൊറിറ്റിയുടെ പേരില്‍ അടക്കി വാണിരുന്നെങ്കിലും, സൈസിന്റെ കര്യത്തിലും കൈകരുത്തിലും അവന്മാരൊക്കെ നമ്മടെയൊക്കെ അപ്പന്‍ അപ്പൂപന്മാരുടെ സീനിയെര്‍സായിട്ട് വരും,
ഈശോയേ, മല്‍സരിക്കതിരുന്നാല്‍ നാണക്കേട്, എനി അതവാ മല്‍സരിച്ചാല്‍ ഈ അര്‍ണോള്‍ട് മാരൊക്കെ കൂടി ഞങ്ങളെ എങ്ങാനും വലിച്ച് തോല്‍പ്പിച്ചാല്‍?????? , ഒരു ചൊദ്യ ച്ചിന്നവും വേണ്ട അത് ഉറപ്പാ അവന്മാര്‍ മലര്‍ത്തിയടിക്കും, ലാ ഷക്ക ഫീ ( ഒരു സംശയവും ഇല്ല),
വടമൊക്കെ തയ്യാറായി, ടീമുകളുടെ ലിസ്റ്റുമായി റഫറീ സാറുമെത്തി, വേഗം ലിസ്റ്റ് വാങ്ങി നൊക്കി, ഒഹ്ഹ് ഭാഗ്യ്ം ആദ്യം മുട്ടേണ്ടത് ഫൈനല്‍ യിയര്‍ ബി ബാച്ച് , ആശ്വാസായി ആദ്യ റൌണ്ട് എങ്ങനെയെങ്കിലും കടന്ന് കൂടാം,
അങ്ങനെ വലി തുടങ്ങി, പ്രതീക്ഷിച്ച പോലെ തന്നെ, വല്യ പ്രയാസമൊന്നും കൂടാതെ ലവന്മാരെ വലിച്ചിട്ട് വിജയത്തിന്റെ അദ്യ പടി വലിച്ചു കേറി, രണ്ടാം റൗണ്ടില്‍ കിട്ടിയത് നമ്മടെ പുതുതായി വന്ന അടിമകളെ, അത്പിന്നെ ചോദിക്കാനുണ്ടൊ, നമ്മാളെ മറുവഷത്ത് കണ്ടപ്പൊ തന്നെ ലവന്മാര്‍ വടം വച്ച് കീഴടങ്ങി, അങ്ങനെ പരിക്കൊന്നും കൂടാതെ രണ്ട് റൌണ്ടും ജയിച്ചു ലാസ്റ്റ് റൌണ്ടില്‍ എത്തി, എനി മറ്റേ ഗ്രൂപ്പിലെ വലി ഒക്കെ കഴിഞ്ഞിട്ട് ഫൈനല്‍,
അപ്പൊഴെക്കും അല്‍പ്പം പുട്ടു കച്ചവടം നടത്തി വരാന്നു കരുതി അവിടുന്ന് മുങ്ങി, വിജയ ശ്രീലാളിതരായി വരികയല്ലെ ഇതു പൊലൊരു അവസരം എനി ജന്മത്തി കിട്ടോ പെണ്‍‍പിള്ളാരെ ഇടയില്‍ ശൈന്‍ ചെയ്യാന്‍, അങ്ങനെ ഇല്ലാത്ത നെഞ്ചും മസ്സ്സിലും വീര്‍ച്ച് കൊറെ നേര്‍ം പുട്ടു കച്ചോടം നടത്തി തിരിച്ച് വന്നു, അപ്പൊഴെക്കും ഫൈനലിനുള്ള ട്ടീം റെഡി,
ബോര്ഡി‍ലോട്ടൊന്ന് നോക്കി,
ഫൈനല്‍ മല്‍സരം 3rd yearA V/S 2nd YearA,
എല്ലാ മച്ചാനമാരും പരസ്പരം നൊക്കി, അടിച്ച പഞ്ച്ചാരയൊക്കെ കാറ്റഴിച്ച് വിട്ടാ പോലെ നിമിഷം കൊണ്ട് അലിഞ്ഞില്ലാതായി,
എന്തിരായാലും ശെരി മുമ്പോട്ട് വെച്ച കാല്‍ പിന്നോട്ടില്ല, വരുന്നടത്ത് വെച്ച് കാണാം എന്ന ദ്രുട നിഷ്ച്ചയത്തോടെ ഗോദായിലേക്കിറങ്ങി, കോള്ളേജിലെ സകലമാന കിളികളും കിളന്മാരും നിരന്ന് നിക്കുന്നുണ്ട് അപ്പുറവും ഇപ്പുറവും, ഒരൊറ്റ എണ്ണവും മീസ്സാവാതെ എല്ലാം ഹാജെര്‍, ഒഹ്ഹ് എന്തൊരു ആത്മാര്‍ത്തത ഇതു പൊലെ ഒരിക്കലെങ്കിലും ക്ലാസ്സില്‍ ക്രുത്യാമായി വന്നിരുനെങ്കില്‍ ഈ കോള്ളേജ് എന്നേ നന്നായേനെ,
മറുവശത്ത് ട്ടീമെത്തി, പടച്ച തമ്പുരാനെ ആരാ ഇതൊക്കെ, ഭീമന്‍ രഘു, സ്ഫടികം ജോര്‍ജ്, ക്കീരിക്കാടന്‍ ജോസ്, അബു സലിം, റാവുത്തറണ്ണന്‍, ഇരുമ്പ്, സ്രാങ്ക്, ഇവനമാരൊക്കെ നമ്മടെ കോള്ളീജിലാ പടിച്ചിരുന്നേന്ന് ഇപ്പൊഴാ മനസ്സിലായെ,
പിന്‍വാങ്ങണോ വേണ്ടെ? , പിന്‍വാങ്ങിയാല്‍ മാനം പൊകും പിന്നെ കോള്ളേജിന്റെ അകത്ത് കേറാന്‍ പറ്റൂല, പക്ഷെ പിന്‍വാങ്ങിയില്ലെങ്കില്‍, തടിയും മാനവും രണ്‍ടും കപ്പല് കേറി പൊകും, പിന്നെ കോള്ളേജില്‍ എന്നല്ല വീട്ടില്‍ പൊലും കേറാന്‍ പറ്റൂല( ശരീരം ഇതു പോലെ ബാക്കിയായാലല്ലെ എവിടെയെങ്കിലും കേറാന്‍ പറ്റു,
റഫറീ സാര്‍ വന്നു, ഞങ്ങളോടായി.... റെഡിയല്ലെ ??
എല്ലാ മച്ചാന്മാരും പരസ്പരം നൊക്കി, ഒഹ്ഹ് എന്തൊരു ദയനീയത, അവസാനം, എങ്ങനെയിങ്കിലും പറഞ്ഞൊപ്പിച്ചു,

യെസ് സാര്‍,

അതെ പോലെ അപ്പുറത്തും നൊക്കി ചൊദിച്ചു, റെഡിയല്ലെ,,,,?

ഒഹ്ഹ് കേട്ട പാതി കേക്കാത്ത പാതി, യെസ്സ്സ്സ്സ്സ് സാ​‍ാര്‍ ര്‍ ര്‍ റ്ര്, എന്തൊരു ആത്മവിശ്വാസം, ഇവന്മാരെന്തോന്നാ ഉത്തേജകം വല്ലതും കഴിചിട്ടുണ്ടോ,

ആകംശയോടെ ആയിരങ്ങള്‍ മാത്രം നോക്കികൊണ്ട് ചുറ്റിനും നിക്കുന്നു, ആ കൂട്ടത്തില്‍ കുറച്ച് മുമ്പ് വിജയ ഭേരി മുഴക്കി പുട്ടു കച്ചോടം നടത്താന്‍ ചെന്ന കിളികളും, ഷൂ ഉണ്‍ടാക്കിയ ഇമേജൊക്കെ ഒരൊറ്റ നിമിഷം കൊണ്ട് ഇല്ലണ്ടാവന്‍ പൊവുകയാണൊ ഈശ്വരന്മാരേ...., ലവളുമാര്‍ക്കൊന്നും വേറേ പണിയില്ലെ, വെരുതെ മനുഷ്യന്റെ ഉള്ള ധൈര്യവും ച്ചോര്‍ത്തി കളയാനായിട്ട്,

ആകാംശബരിധമായ നിമിഷങ്ങള്‍ക്കൊടുവില്‍ ഒരു വിസ്സില്‍ മുഴങ്ങി,

പീ​‍ീ​‍ീ​‍ീ​‍ീ​‍ീ​‍ീ​‍ീ​‍ീ​‍ീ​‍ീ​‍ീ​‍ീ

,
,
,
,
,
,
,
,
,
ഒന്നും സംഭവിച്ചില്ല, ഇക്കരെ നിക്കുന്ന പെണ്‍കിളിയെ അക്കരെ നിക്കുന്ന ആണ്‍കിളി പാലം കടക്കാന്‍ കൈ പിടിച്ച് കടത്തുന്ന പോലെ , ലവന്മ്മാര്‍ ഞങ്ങളെ പുഷ്പ്പ്ം പോലെ അപ്പുറത്തോട്ട് വലിച്ചിട്ടു, നമ്മള്‍ പിന്നെ അധികം മസ്സില്‍ പിടിക്കാനൊന്നും നിന്നില്ല(പോയാല്‍ ഉള്ള തടിയും ചീത്തായാവും)അങ്ങു വഴങ്ങി കൊടുത്തു,

കൂ​‍ൂ​‍ൂ​‍ൂ​‍ൂ​‍ൂ​‍ൂ​‍ൂ​‍ൂ​‍ൂ​‍ൂ​‍ൂ​‍ൂ​‍ൂ​‍ൂ​‍ൂ​‍ൂ​‍ൂ​‍ൂ
കൂ​‍ൂ​‍ൂ​‍ൂ​‍ൂ​‍ൂ​‍ൂ​‍ൂ​‍ൂ​‍ൂ​‍ൂ​‍ൂ​‍ൂ​‍ൂ​‍ൂ​‍ൂ​‍ൂ​‍ൂ​‍ൂ​‍ൂയ്
കൂ​‍ൂ​‍ൂ​‍ൂ​‍ൂ​‍ൂ​‍ൂ​‍ൂ​‍ൂ​‍ൂ​‍ൂ​‍ൂ​‍ൂ​‍ൂയ്
(കൂട്ടം ച്ചര്‍ച്ചകളിലേക്ക് മാങ്ങാണ്ടിപിള്ളാര്‍ കേറി വന്നതല്ല) ഈ ------ മക്കളൊക്കെ കുറുക്കന്റെ ജന്മങ്ങളാണൊ,
ലവളുമാരെയൊക്കെ പടിക്കാന്‍ വിട്ട നേരത്ത് വല്ല തീ വണ്ടിയിലും കൂവാന്‍ വിട്ടാ മതിയായിരുന്നു, ഒഹ്ഹ്ഹ് ഇങ്ങനെയുമുണ്ടോ കൂവല് അതും പെണ്‍പിള്ളാര്‍, എനി എങ്ങനെ കോള്ളേജില്‍ തല ഉയര്‍ത്തി നടക്കും,
മൂന്നു റൌണ്ട് മല്‍സരത്തില്‍ ഒരെണ്ണം പൊട്ടി, എനി ബാക്കി ഉള്ളതില്‍ കൂടി എപ്പൊ പൊട്ടിപ്പാളീസയീന്ന് ചൊദിച്ചാ മതി,

എന്തു വില കൊടുത്തും ജയിച്ചേ പറ്റൂ, എന്താണൊരു വഴി, എല്ലാ അണ്ണാന്മാരും തല പുണ്ണാക്കി, നൊ രക്ഷ, ഈ തലയ്ക്കയ്കത്തൊക്കെ ഉള്ള പിണ്ണാക്ക് പുണ്ണായി എന്നല്ലാതെ , അവസാനം ഒരു മച്ചാന്‍ എല്ലാ ഫൈനല്‍ യിയര്‍ പിള്ളാരെയും വിലിച്ചു എന്തൊക്കെയൊ പറഞ്ഞു, എന്നിട്ട് ഞ്ഞങ്ങളോട് റെഡിയാവാന്‍ പറഞ്ഞു,

വിസ്സില്‍ അടിച്ചു , പീ​‍ീ​‍ീ​‍ീ​‍ീ​‍ീ​‍ീ​‍ീ​‍ീ​‍ീ​‍ീ​‍ീ​‍ീ​‍ീ​‍ീ​‍ീ​‍ീ​‍ീ​‍ീ

ലവനമാരൊന്നാഞ്ഞു വലിച്ചും , ഹ്മ്മ്മ്മ്മ്മ്ം , നമ്മളുണ്ടോ അനങ്ങുന്നു, വീണ്ടും വലിചു, ഹ്മ്മ്മ്മ്മ്മ് നൊ അനങ്ങല്‍സ്, ഒട്ടും അനങ്ങിയില്ല, പിന്നേ നമ്മളോടാ കളി, ഇന്നലെ കേറി വന്ന ചീളു പിള്ളാര്‍, നമ്മള്‍ കൊറെ വര്‍ഷായി ഇവിടെ കിടന്ന് വലിക്കാന്‍ തുടങ്ങിയിട്ട്,ലവനമാര്‍ ഒന്നു രണ്ട് തവണ വീണ്ടും വലിച്ചു, പിന്നെ ഒന്നു റിലാക്സായി, തക്ക സമയം നോക്കി സര്‍വ്വശക്തിയുമെടുത്ത് ആഞ്ഞു വലിചു,

പൂ​‍ൂ​‍ൂ​‍ൂ​‍ൂ​‍ൂ​‍ൂ​‍ൂ​‍ൂ​‍ൂ​‍ൂ​‍ൂയ്,

വീണു എല്ലാ​‍ാ അണ്ണന്മാരും മൂക്കും കുത്തി വീണു,

----------------
----------------
----------------
---------------- മക്കളേ കൂവിനെടാ , ആര്‍ക്കാട ഇവിടെ കൂവേണ്‍ടെ????

നിമിഷ നേരം കൊണ്ട് ഗ്രൌണ്ട് മൊത്തം സൂജി വീണാ കേക്കാവുന്നത്ര നിശഭ്ദമായി,
ഒഹ്ഹ്ഹ് ലവന്മാരൊക്കെ തന്നെയായിരുന്നു നെരത്തെ കൂവിയത്, ഇപ്പൊ എന്തണ്‍ട്രാ​‍ാ നാക്കിറങ്ങി പൊയോ?

വരിനെടാ​‍ാ , അപ്പനു പിറന്ന മക്കാളാണേല്‍ വന്നു വലി, സാറെ വിളി സാറെ വിസ്സില്‍,

പീ​‍ീ​‍ീ​‍ീ​‍ീ​‍ീ​‍ീ​‍ീ​‍ീ​‍ീ​‍ീ​‍ീ​‍ീ

വലി തുടങ്ങി ഫൈനല്‍ വലി, ഇപ്പൊ ഒരൊ വലി ജയിച്ച് തുല്യമായി നില്‍ക്കുവാ രണ്ട് കൂട്ടരും,

വലിയോട് വലി, കട്ടയ്ക്ക് കട്ടയ്ക്ക് അങ്ങോട്ടുമില്ല ഇങ്ങോട്ടുമില്ല,

വലിയെടാ​‍ാ​‍ാ​‍ാ​‍ാ​‍ാ​‍ാ​‍ാ​‍ാ വലിയെടാ​‍ാ​‍ാ​‍ാ​‍ാ​‍ാ​‍ാ​‍ാ

പീ​‍ീ​‍ീ​‍ീ​‍ീ​‍ീ​‍ീ​‍ീ​‍ീ​‍ീ​‍ീ​‍ീ​‍ീ​‍ീ ഫ്ഫ്ഫ്ഫ്ഫൌള്ള്ള്ളള്ള്‍

റഫറി സാര്‍ ആഞ്ഞു വിളിച്ചു, ഫ്ഫ്ഫ്ഫ്ഫൌള്ള്ള്ളള്ള്‍ ഫ്ഫ്ഫ്ഫ്ഫൌള്ള്ള്ളള്ള്‍

( ഇതിനിടയില്‍ ഒരു സാര്‍ ഞങ്ങടെ ട്ടീമിന്റെ പിന്നില്‍ വന്നു നൊക്കി, അപ്പൊ താണ്ടെ നിക്കുന്നു, പത്ത് അറുപത് പിള്ളാര്‍ വടത്തിന്റെ അറ്റം ചവിട്ടി പിടിച്ചേക്കുന്നു)പിന്നെ എവിടുന്ന് ഭീമന്‍ രഘുവല്ല അവന്റപ്പന്‍ വന്നു വലിച്ചാലും അനങ്ങോ)

രണ്‍ടാം റൌണ്ടില്‍ നാക്കിറങ്ങി മിണ്ടാതായ ജൂനിയറും സീനിയറുമൊക്കെ മുമ്പത്തെക്കാള്‍ ശക്തമായി കൂവാന്‍ തുടങ്ങി,

കൂവല്‍ മാത്രമായിരുന്നേല്‍ സഹിക്കാമയിരുന്നു, ഇത് മുദ്രാവക്ക്യം വിളിയും തുടങ്ങി,

" പൊട്ടിച്ചേ പൊട്ടിച്ചേ, സീനിയേര്‍സിനെ പൊട്ടിച്ചേ"
" പൊട്ടിച്ചേ പൊട്ടിച്ചേ, സീനിയേര്‍സിനെ പൊട്ടിച്ചേ"

അവന്മാര്‍ അര്‍മ്മാദിക്കാന്‍ തുടങ്ങി, ആദ്യ റൌണ്‍ടില്‍ തൊറ്റതും, കൂവലും, എങ്ങനെയെങ്കിലും ഒന്ന് ജയിക്കാന്‍ നൊക്കിയപ്പൊ ആ സാറിന്റെ ഫൌളും എല്ലാം കൂടി, രക്തം ഇങ്ങനെ തിളയ്ക്കുംബൊഴ അവ്ന്റെ മുദ്രാവാക്ക്യ്ം,
(ലവന്മാര്‍ മുദ്രവാക്യം വിളിച്ചോണ്ട് പൊയി, പിന്നാലെ ബാക്കി പിള്ളാരും)

ആകെ മുങ്ങി എനി എന്തൂട്ട് ആലോജിക്കാന്‍, വരിനെടാ, കയ്യില്‍ കിട്ടിയ ഹോക്കി സ്റ്റിക്കും, വിക്കറ്റും, ബാറ്റുമായി ഓടി, അപ്പൊഴേക്കും ലവന്മാര്‍ മുദ്രാവക്യം മുഴക്കി ജൂനിയെര്‍സ് ബ്ലൊക്കിലെ ഹാളില്‍ എത്തിയിരുന്നു, ആഘോഷിക്കുവ ------- മക്കള്‍,
നീയൊക്കെ സീനിയേര്‍സിനെതിരെ മുദ്രാവാക്യ്ം വിളിക്കുമല്ലെട ------ മക്കളേ, ഒന്നൂടെ വിലിക്കിനെടാ ------- ഉള്ള മക്കളാണെങ്കില്‍,
തുടങ്ങി ഒരറ്റത്തുന്ന് വെടികെട്ട്, കണ്ണില്‍ കണ്ടവനെയൊക്കെ തല്ലി,അങ്ങനെ അടിയുടെ പൂരം നടന്നുകൊണ്ടിരിക്കുമ്പോഴാണ്‍, നമ്മടെ കള്ള കളി പിടിച്ച സാര്‍ അങ്ങോട്ട് കേറി വരുന്നെ,

ഡോ നിര്‍ത്തിനെഡൊ, നമ്മുക്ക് മല്‍സരം വീണ്ടും വെക്കാം, ( പിന്നെ ക്കോപ്പ്, ഒരുമല്‍സരം വെച്ചത് എങ്ങനെയെങ്കിലും പൊളിച്ചടക്കുമ്പൊഴാ അങ്ങേരുടെ ഒരു പുത്തി) , സാര്‍ പറഞ്ഞു തീര്‍ന്നില്ല .... ടപ്പേ...... അമ്മേ... എന്ന് രണ്ട് ശ്ബ്ദം കേട്ടു, പിന്നെ സാര്‍ മിണ്‍ടിയില്ല, എങ്ങനെ മിണ്ടാന്‍, അണപല്ല് ഒരെണ്ണമല്ലെ ഒറ്റയടിക്ക് കയ്യില്‍ കിട്ടിയെ,

അരാ എന്തന്നൊന്നും അറിയില്ല, സത്യായിട്ടും ഞാനല്ലാട്ടൊ,,,,,

10-15 മിനുറ്റ് പൊരിഞ്ഞ അടി, എല്ലാം കഴിഞ്ഞു നോക്കിയപ്പൊ, കൊറെ എണ്ണം നിലത്ത് വീണു കിടക്കുന്നു, ബാക്കിയുല്ലതൊക്കെ ജീവനും കോണ്ടോടി,

എത്ര അലോചിച്ചിട്ടും മനസ്സിലാവത്തത് അതല്ല, ഈ ഭീമന്‍ രഘുവും കൂട്ടരുമൊക്കെ കൂടിയെന്തെ ഞങ്ങളെയെന്തെ തിരിച്ച് തല്ലാഞ്ഞെ? തിരിച്ച് എങ്ങാനും ലവന്മാര്‍ തല്ലിയിരുന്നേല്‍ അതൊരു മൊര്‍ച്ചറിയായെനെ, തല്ലാത്തത് അവന്മാരെ ഭാഗ്യ്ം, അതൊ ഞങ്ങളുടെയോ????? ആ​‍ാ​‍ാ​‍ാ​‍ാ​‍ാ​‍ാ​‍ാ​‍ാ​‍ാ​‍ാ

എന്തായാലും ഓണതല്ല് സൂപ്പര്‍ ഹിറ്റ്,
(15 ദിവസം സസ്പെന്‍ഷനും, വീട്ടിന്ന് പാരെന്റ്സിനെ കൊണ്ട് വരാനും ഉത്തരവായി, വകുപ്പു നിരത്തി പ്രിന്‍സി പ്രക്യാപിച്ചു, കള്ള കളി, അസഭ്ഭ്യ്ം പറയല്‍, സാറിനെ തല്ലിയത്, ജുനിയേര്‍സിനെ തല്ലിയത്)

അങ്ങനെ ജീവിതത്തില്‍ ഒരിക്കലും മറക്കാവനാത്ത ഒരു ഓണാഘോഷമായി മാറി അത്

എന്റെ സ്വപ്നത്തെ കസവണിയിച്ച സുന്ദരീ​‍ീ​‍ീ​‍ീ​‍ീ​‍ീ(ആദ്യാനുരാഗം)

+1 അഡ്മിഷനു വേണ്ടി ആദ്യമായി സ്കൂളില്‍ ചെന്ന ദിവസം, അന്നാണ് ആദ്യമായി അവളെ കാണുന്നത്, മെലിഞ്ഞ ശരീരം, വെള്ളാരം കണ്ണുകള്‍, അലക്ഷ്യ്മായിട്ടിരിക്കുന്ന നീണ്ട മുടി, ഒറ്റ നോട്ടത്തില്‍ തന്നെ ആരെയും ആകര്‍ഷിക്കുന്ന മുഖം, ഞാനും ഉമ്മയും ഒഫീസിന്റെ പുറത്ത് നിക്കുന്നു അവളും അവളെ വാപ്പയും കൂടി പുറത്തൂന്ന് നടന്ന് വരുന്നു,

ഒഫീസെവിടെയാ, അവളെ വാപ്പ ചോദിച്ചു ലവളെ കണ്ട് ബ്ലിങസ്ക്കിയാന്ന് നിന്നിരുന്ന ഞാന്‍ പെട്ടെന്ന് പരിസരബോധം വീണ്ടെടുത്ത് ഒഫീസ് കാണിച്ച് കൊടുത്തു, വാപ്പ മുന്നില്‍ നടന്നു പിന്നലെ അവളും എന്റെ അടുത്തെത്തി,

ന്യൂ അഡ്മിഷനാ?

അതെ എന്ന് പറഞ്ഞു അവള്‍ ഒഫീസില്‍ കേറിപോയി,

ഡാ​‍ാ​‍ാ നിന്നെ ഇവിടെ അഡ്മിഷന്‍ ആക്കാന്‍ വന്നിട്ട് വീട്ടിലേക്ക് പുതിയ അഡ്മിഷന്‍ എടുക്കേണ്ടി വരോ?? (ഉമ്മ)

മിക്കവാറും...............

ആ എങ്കില്‍ നിന്റെ പടിത്തം ഇന്നത്തോടെ ഞാന്‍ നിര്‍ത്തും,
അയ്യോ ഉമ്മാ ചതിക്കല്ലേ ഞാന്‍ ഒരു തമാശ പറഞ്ഞതല്ലെ...ഞാന്‍ ഉമ്മാടെ മോനല്ലെ , ഉമ്മാക്ക് എന്നെ അത്രക്ക് വിഷ്വാസമില്ലെ..അയ്യേ ഉമ്മ എന്നെ പറ്റി എന്താ വിജാരിച്ചെ നമ്മുക്കൊക്കെ ഒരു നിലയും വിലയുമില്ലെ ഇതൊക്കെ ചീളു പിള്ളാര്‍

ഉം മര്യാദക്ക് നിന്നാ നിനക്ക് ക്കൊള്ളാം അല്ലേല്‍ നീ ക്കൊള്ളും, വാ പോകാം,

ഉമ്മാടെ കൂടെ നടന്നു നീങ്ങുമ്പോഴും എന്റെ കണ്ണുകള്‍ അവളില്‍ തന്നെയായിരുന്നു, ഒഫീസ് മുറിയുടെ ജനാലയില്‍ കൂടെ, ഇശ്വരാ അവളൊന്ന് തിരിഞ്ഞ് നോക്കിയിരുന്നെങ്കില്‍........ മനസ്സില്‍ പറഞ്ഞു തീര്‍ന്നില്ല, തേ ലവളെന്നെ നോക്കുന്നു, ഒരു ചെറു പുഞ്ചിരി പാസ്സാക്കി അവള്‍ തിരിച്ചും,

ഒഹ്ഹ് ഞാനാകെ എന്തൊക്കെയോ കോരി, മനസ്സിലൊരായിരം സ്വപ്നങ്ങള്‍ ചിറകടിച്ചും കയ്യടിച്ചുമൊക്കെ പറന്നു പോയി, ഈശ്വരാ പോയ കിനാക്കളൊക്കെ തിരിച് തല കറങ്ങി വീഴാതിരുന്നാ മതിയായിരുന്നു

ഇന്ന് തന്നെ ലവളെ വളക്കണം നാളേക്ക് വെച്ചാല്‍ ചിലപ്പൊ വല്ല ആമ്പിള്ളാരും വളച്ചോണ്ട് പോകും,

ഉമ്മാ ഉമ്മ പൊയ്ക്കോ ഞാന്‍ പിന്നലെ വരാം , എനിക്ക് ഒന്ന് രണ്ട് കൂട്ടുകാരെ കാണാനുണ്ട്, (ഒരു നമ്പറിട്ടു നോക്കി)

ഉമ്മ എന്നെ അടിമുടിയൊന്ന് നോക്കി, ഡാ കുരുത്തംകെട്ടവനെ മര്യാദക്ക് വീട്ടിലേക്ക് നടന്നോ, ഇല്ലേല്‍ ഞാന്‍ വാപ്പാനോട് പറയും,
പിന്നെ നിര്‍ബന്ദിക്കാന്‍ നിന്നില്ല ലവള്‍ക്കൊരു റ്റാറ്റായും കാണിച്ച് അനുസരണയോടെ ഉമ്മാടെ കൂടെ നടന്നു,
വാപ്പാനെ പേടിചിട്ടൊന്നുമല്ല ഉമ്മാനെ ധിക്കരിക്കാന്‍ പാടില്ലല്ലോ എന്നോര്‍ത്തിട്ടാ.....

അങ്ങനെ പറന്നുയര്‍ന്ന സ്വപ്ങ്ങളൊക്കെ കരിഞ്ഞ് വീഴുമോ അതോ ചിറകടിച്ചുയരുമോ എന്നറിയാതെ കാത്തിരുന്നു,

എനി ക്ലാസ്സ് തുടങ്ങാന്‍ ഒരാഴ്ച്ച കൂടിയുണ്ട് അത് വരെ എങ്ങനെ സഹിക്കും, ശോ വീട് എവിടാന്നെങ്കിലും ചോദിക്കാമായിരുന്നു അതിന് എങ്ങാനാ ഒന്ന് അനങ്ങാന്‍ വിട്ടിട്ട് വേണ്ടേ,

ആ ഒരാഴ്ച്ച കഴിച്ചു കൂട്ടാന്‍ പെട്ട പാട് എനിക്കും എന്റെ ഒടയതമ്പുരാനും മാത്രേ അറിയൂ, എഴു ദിവസമെന്നുള്ളത് എഴുന്നൂര്‍ വര്‍ഷം പോലെ ഉന്തിയും തള്ളിയും നീക്കി,

ഒടുവില്‍ ആ ദിവസം വന്നെത്തി, 9 മണിക്കാ ക്ലാസ്സ് 8.30 തന്നെ സ്കൂളിലെത്തി, നോക്കെത്താ ദൂരത്ത് കണ്ണും നട്ടിരുന്നു വരുന്ന ഓരോ കുട്ടികളെയും കിലോമീറ്റര്‍ അപ്പുറത്ത് വെച്ച് തന്നെ സ്കാന്‍ ചെയ്തു നോക്കി അവളാണോന്ന്,
സമയം പോയികൊണ്ടിരുന്നു അതിനിടയില്‍ കൊറേ പിള്ളാര്‍ വരുന്നു പരിചയ പെടുന്നു, എല്ലാരോടും സംസാരിക്കുമ്പോഴും ചിരിക്കുമ്പോഴും എന്റെ മനസ്സ് നിറയെ അവളായിരുന്നു, അവളെവിടെ, എനി വേറെ വല്ല സ്കൂളിലും ചേര്‍ന്നോ, റബ്ബേ അങ്ങനെയൊന്നും സംഭവിക്കല്ലേ.......

9 മണിവരെ വഴി വക്കത്ത് കാത്തിരുന്നിട്ടും ലവളെ കാണാനില്ല, നിരാശനായി ക്ലാസ്സില്‍ ‍പോയിരുന്നു, ട്ടീച്ചര്‍ വന്നു എല്ലാരെയും പേരു ചോദിക്കുന്നു പരിചയ പെടുന്നു, എല്ലാരും ബയങ്കര ത്രില്ലിലാ, പുതിയ കൂട്ടുകാര്‍, പുതിയ സ്കൂള്‍,എനിക്ക് മത്രം അതൊന്നും അത്ര ത്രില്ലായി തോന്നിയില്ല, മിണ്ടാതെ ഒരു മൂലയ്ക്കിരുന്നു,

മേ ഐ കമിന്‍ ട്ടീച്ചര്‍...........

വാതില്‍ക്കല്‍ ഒരു കിളി നാദം, ഒന്നു തിരിഞ്ഞ് നോക്കി, അവള്‍,............... എന്റെ സ്വപ്ന സുന്ദരി,
ഒന്നു കൂടെ തല കുടഞ്ഞ് ഉറപ്പു വരുത്തി, അതെ അവള്‍ തന്നെ,
സകല ദൈവങ്ങളോടും ഒറ്റ വാക്കില്‍ നന്നി പറഞ്ഞു കൊണ്ട് ഒന്ന് ഉഷാറായി,
അവള്‍ ക്ലാസ്സില്‍ കേറി അവസാന ബെഞ്ചിലിരുന്നു, വലതു വഷത്ത് രണ്ടാമത്തെ ബെഞ്ചിലിരിക്കുന്ന ഞാന്‍ തിരിഞ്ഞ് നോക്കിയാല്‍ നെരെ അവളെ മുഖം കാണാം, അങ്ങോട്ട് തന്നെ നോക്കിയിരുന്നു എനി അവള്‍ എങ്ങാനും ഇങ്ങോട്ട് നൊക്കുവാണേല്‍ മിസ്സാവരുതല്ലോ,

കുറച്ചു നേരത്തെ കാത്തിരിപ്പിനു ശേഷം ഞാന്‍ കത്തിരുന്ന നിമിഷം വന്നെത്തി, ഞാന്‍ ഒന്ന് കൈ കാണിച്ചു, അത് കണ്ട് അറിയാമെന്ന മട്ടില്‍ ലവളൊന്നു ചിരിച്ചു, മതി എനി എനിക്ക് ചത്താലും വേണ്ടില്ല ( പിന്നെ കോപ്പ് ഇത്രയും കഷ്ട്ടപെട്ട് കത്തിരുന്ന് ഒരു കരക്കെത്തിചപ്പോ ചാവാനോ) മനസ്സില്‍ ഒരായിരം മധുര സ്വപ്നങ്ങള്‍ വീണ്ടും അലയടിച്ചു( ഇതും നേരത്തെ അടിച്ചതും കൂടി 2000 ആയി ഒര്‍മ്മ വെച്ചോണെ),

അര മണിക്കൂര്‍ നേരത്തെ പരിചയപെടലിന് ശേഷം ട്ടീച്ചര്‍ എനി നിങ്ങള്‍ പരസ്പരം ആയിക്കോന്ന് പറഞ്ഞു സ്ഥലം വിട്ടു,

കേട്ട ഹാഫ് കേക്കാത്ത് ഹാഫ്, ഡെസ്ക്കിന്റെ മുകളില്‍ കൂടി ഒറ്റ ചാട്ടം, അവളെ ബെഞ്ചിന്റെ അടുത്തേയ്ക്ക്,

എന്താ പേര്......

$$$$$$,,,,,,,( ക്ഷമിക്കണം അവളെ യതാര്‍ഥ പേരും വീടും ഇവിടെ വെളിപെടുത്തുന്നില്ല)

വീട്.......

$$$$$,,,,,,

എവിടെയാ പടിച്ചേ.....

ജി എച്ച് എസ് $$$$$,,,,,,

എന്നോടൊന്നും ചോദിക്കാനില്ലെ,

പേര്,,,,,

റഹിം.......ഇവിടെ തന്നെയാ പടിച്ചെ, വീട് തേ തൊട്ടപ്പുറത്ത്, ഒരോറ്റ ചോദ്യത്തിന്‍ മൂന്നുത്തരം ഒന്നിച്ച് കൊടുത്തു ( എന്തിനാ അവളെ കൊണ്ട് വീണ്ടും വീണ്ടും ചോദിപിച്ച് ബുധ്ദിമുട്ടിപ്പിക്കുന്നെ,)

അങ്ങനെ ചെറിയ തോതില്‍ ഒന്ന് പരിചയപെട്ട് പിരിഞ്ഞു, പിന്നെ പിന്നെ പരിചയ പെടല്‍ നീണ്ടു നീണ്ടു പോയി, അങ്ങനെ മുടിഞ്ഞ പ്രേമവുമായി, 9 മണിക്ക് തുടങ്ങുന്ന ക്ലാസ്സിന് 8 മണിക്ക് ചെല്ലാന്‍ തുടങ്ങി ഞാന്‍ മത്രമല്ല അവളും, പ്രഭാതങ്ങളിലെ സ്കൂള്‍ വരാന്തകളില്‍ ഞങ്ങള്‍ സ്വര്‍ഗ്ഗം തീര്‍ത്തു,

ദിവസങ്ങളും ആഴ്ച്ചകളും മാസങ്ങളും പ്രേമിച്ച് പണ്ടാറടങ്ങി, ക്ലസ്സില്‍ ഇരുന്നാല്‍ ഡെസ്ക്കില്‍ കയ്യും കൊടുത്ത് ലവളെ മുഖത്ത് നോക്കി ഒറ്റയിരിപ്പ്,അങ്ങനെ നോക്കിയിരുന്ന് നോക്കിയിരുന്ന് ഒരു പാട് സ്വപ്നങ്ങള്‍ നെയ്ത് കൂട്ടി,

സ്കൂളില്‍ പടികുന്ന കാലത്ത് എങ്ങനെ ക്ലാസ്സ് കട്ട് ചെയ്യാമെന്ന് ഗവേഷണം നടത്തിയിരുന്ന ഞാന്‍, ഇപ്പൊ ഗവേഷണം എങ്ങനെ വീട്ടില്‍ കള്ളം പറഞ്ഞ് കൂടുതല്‍ നേരം ക്ലാസ്സിലിരിക്കാമെന്നായി, ഒന്ന് ഉറക്കെ വിളിച്ചാ കേക്കാവുന്ന വീട്ടിലേക്ക് ചോറുണ്ണാന്‍ പോലും പോകാതായി, പോയാ തന്നെ കഴിച്ചുന്ന് വരുത്തി തിരിച്ചോടും സ്പെഷിയല്‍ ക്ക്ലാസ്സുണ്ടെന്നും പറഞ്ഞ്, ചുരുക്കി പറഞാല്‍ പ്രേമം അങ്ങട് തലയ്ക്ക് പിടിച്ചു, അവധി ദിവസങ്ങളും രാത്രികളും ഫോണിന്റെ ചുവട്ടില്‍ ഇരുന്ന് തീര്‍ത്തു, ഇതിന്‍ വേണ്ടി മാത്രം, അവധി ദിവസങ്ങള്‍ ഞാന്‍ ചേചിടെ വീട്ടിലും അവള്‍ അമ്മാവന്റെ വീട്ടിലും താമസമാക്കി,

അങ്ങനെ +1 എന്ന ഒരു വര്‍ഷം ഒരു ദിവസം പോലെ കടന്നു പോയി, എക്സാം കഴിഞ്ഞു, വിട പറഞ്ഞു പിരിഞ്ഞു, വീണ്ടും കാത്തിരിപിന്റെ നാളുകള്‍, എനി രണ്ട് മാസം അവളെ കാണാതെ, ഓര്‍ക്കാന്‍ കൂടി വയ്യ,

കിട്ടുന്ന അവസരങ്ങളിലൊക്കെ നേരില്‍ കണ്ടും ഫോണിലൂടെയും അവധി കാലം കഴിച്ചു കൂട്ടി,

***********************************************************

നാളെ , വീണ്ടും ക്ലാസ്സ് തുടങ്ങാന്‍ പോകുന്നു, അതെ വീണ്ടും എന്റെ കാമിനിയോടൊത്തുള്ള നാളുകള്‍, എങ്ങനെയെങ്കിലും ഈ രാത്രിയൊന്ന് കഴിഞ്ഞിരുന്നെങ്കില്‍ എന്ന് വിജാരിച്ചോണ്ട് കിടക്കാന്‍ പോയി,

കുറച്ച് കഴിഞ്ഞപ്പൊ ഫോണ്‍ റിംഗ് ചെയ്തു, അനിയനാ ഫോണെടുത്തെ , റയ്മൂച്ചാ​‍ാ നിങ്ങക്കാ​‍ാ

ഓടി ചെന്ന് ഫോണെടുത്തു, മറുതലയ്ക്കല്‍ എന്റെ പ്രണയിനി,

എന്താടി, ഈ രാത്രിയില്‍........
ചുമ്മാ ഒരു കാര്യം പറയാന്‍ വിളിച്ചാതാ,,,,,,
എന്താ കാര്യം........
പിന്നേ,,,,
എന്താടി വേഗം പറ, നീ വെറുതെ റ്റെന്ഷന്‍ അടിപ്പിക്കാതെ......
അതെ ഞാന്‍ നാളെ ക്ലാസ്സില്‍ വരില്ല,,,,,,,,,
എന്തേ എന്തു പറ്റി..
എന്റെ കല്യാണം ഉറപിച്ചു,,,,,,,,,,

നന്നായി ആരാ ചെക്കന്‍.....( എന്ന് ചോദിക്കണമെന്ന് വിജാരിച്ചെങ്കിലും എന്റെ നാക്ക് അനങ്ങിയില്ല,കൈ കാലുകള്‍ തളരുന്ന പോലെ തോന്നി,ഞാന്‍ പതുക്കെ കസേരയില്‍ പിടിച്ചിരുന്നു)

എനിക്കൊന്നുമറിയില്ലായിരുന്നു, ഇന്നാണ്‍ ഉമ്മ എന്നോട് കാര്യം പറയുന്നെ, എന്നെ ഒരു ആത്മാര്‍ത സുഹുര്‍ത്തായി കണ്ട് അനുഗ്രഹിക്കണം,,,,,,,,,,,,,,,

ഒന്നും പറയാതെ ഞാന്‍ ഫോണ്‍ കട്ട് ചെയ്തു ബെഡ്റൂമില്‍ പോയി കിടന്നു, ഉറക്കം വരാതെ ആ രത്രി മുഴുവന്‍ ഞാന്‍ തള്ളി നീക്കി, കണ്ണടച്ചാലും തുറന്നാലും അവളാണു മുന്നില്‍, എത്ര ശ്രമിച്ചിട്ടും അവളെ മുഖം മനസ്സീന്ന് മായുന്നില്ല,

**************************************************
അണ്ടി കളഞ്ഞു പോയ അണ്ണാനെ പോലെ, ട്ടി ഡി ആര്‍ ഇല്ലാത്ത കൂട്ടം പോലെ, മഴയില്ലാത്ത മനുവിനെ പോലെ, ചെമ്മീനിലെ കൊച്ചു മുതലാളിയെ പോലെ, റേഷന്‍ കടയില്ലാത്ത ആഷിയെ പോലെ, ഫാക്റ്ററിയില്ലാത്ത് സിറുനെ പോലെ, കാന്റീനില്ലാത്ത റപ്പു(സുചി)നെ പോലെ, ഞാന്‍ തേരാ​‍ാ പാ​‍ാരാ​‍ാ​‍ാ അലഞ്ഞു തിരിഞ്ഞു നടന്നു, സ്കൂള്‍ പരിസത്തു കൂടി പാടി പാടി നടന്നു,,,,,,,,,,,,, എന്നൊക്കെയാണ്‍ നിങ്ങള്‍ വിജാരിച്ചതെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി,

അതി രാവിലെ എണീറ്റ് കുളിച്ച്( സത്യായിട്ടും)റെഡിയായി, സ്കൂളില്‍ പോയി, പുതിയ +1 അഡ്മിഷനായി വരുന്ന കിളിസിനെയൊക്കെ ഒന്ന് നിരീക്ഷണം നടത്തി, കൊള്ളാം കഴിഞ്ഞ വര്‍ഷത്തേക്കാളും മെച്ചമുണ്ട്, എല്ലാം കിടിലന്‍ പീസുകള്‍, ഒന്ന് പോയാല്‍ ഒന്‍പത് വരും അല്ല പിന്നെ, ലവള്‍ക്ക് സുഹുര്‍ത്തെങ്കില്‍ നമ്മക്ക് ക്കോപ്പ്,
നമ്മളാരാ മൊതല്

ഇന്നീ സമരം സൂചന മാത്രം (താക്കോല്‍ ഹൈജാക്ക്)

പണ്‍ട് പണ്‍ട് അതായത് ലുടായിപ്പും അര്‍മ്മാദിക്കലും ഓണതല്ലും ഒക്കെ തുടങ്ങുന്നതിന് വര്‍ഷങ്ങള്‍ക്ക് മുമ്പ്, എസ് എസ് എല്‍ സിക്ക് കഷ്ട്ടിച്ച് പാസ്സ് മര്‍ക്ക് വാങ്ങി എങ്ങനെയെങ്കിലും ഒന്ന് കൊള്ളേജിലെത്തിയാ മതിയെന്ന് ദിവാ സ്വപ്നം കണ്ട് ദിവസങ്ങള്‍ തള്ളിയും ഉന്ദിയുമൊക്കെ നീക്കുന്ന കാലം, റയ്മൂ‍ എന്നൊന്ന് ഉമ്മ നീട്ടി വിളിച്ചാ കേക്കാവുന്ന ദൂരമേയുള്ളൂ സ്കൂളും എന്റെ വീടും തമ്മില്,അത് കൊണ്ട് തന്നെ ഒരു ലുടായിപ്പും നടക്കാതെ വീര്‍പ്പു മുട്ടിയും, സ്കൂളിന്റെ അടുത്ത് സ്തലം വാങ്ങി വീടു വെച്ച് എന്റെ അര്‍മ്മാദിക്കല് അപ്പീസ് പൂട്ടി താക്കോല്‍ കയ്യില്‍ തന്നതിന് വാപ്പയെയും ഇക്കയേയും മനസ്സാ വെറുത്ത് കൊണ്ട്, എങ്ങനെയെങ്കിലും ഈ വര്‍ഷമൊന്നു കഴിഞ്ഞ് കിട്ടേണമേ എന്ന് അഞ്ച് നേരം പ്രാര്‍തിച്ച് നടകുന്ന കാലം, അബദ്ധത്തിനെങ്ങാനും വല്ല കൊണഷ്ട്ടും ഒപ്പിച്ചാല്‍, സാര്‍ അല്ലെങ്കില് ട്ടീച്ചര്‍ നീട്ടി ഒന്ന് വിളിക്കും " ഉമ്മച്ചീ‍" ഇത് കേട്ട പാതി കേക്കാത്ത പാതി ഉമ്മ പറന്നെത്തും, അതോടെ പിന്നെ അന്ന് രാത്രി ഉപ്പാന്റെ കൈക്കും ചൂരലിനും വെറുതേ പണിയാവും,

അങ്ങനെ ജീവപര്യന്തം തടവു കാരനെ പൊലെ ദിവസങ്ങളെണ്ണി കഴിയുമ്പൊഴാണ്, ഇടിവെട്ടേറ്റവനെ പാമ്പ് കടിച്ചു എന്ന് പറയുന്ന പോലെ, നമ്മടെ പുന്നാര അയല്‍പക്ക സ്ക്കൂളില്‍ ഈ വര്‍ഷമ്മുതല്‍ +2 വരുന്നു എന്ന വാര്‍ത്ത എന്റെ കാതിലുമെത്തിയത്, ഞാന്‍ ഇത്രയും നാള്‍ നെയ്തും തുന്നിയും കൂട്ടിയ സ്വപ്നങ്ങളെല്ലാം ഒരു നിമിഷം കൊണ്ട് വേള്‍ട് ട്ട്രേട് സെന്റര്‍ തകര്‍ന്ന പോലെ തകര്‍ന്നടിഞ്ഞു, നാട്ടുക്കാരും വീട്ടുക്കാരും ഒന്നടങ്കം അഘോഷിക്കുമ്പൊ കേട്ടത് സത്യമാവല്ലെ പതിവു പോലെ ഇതും സര്‍ക്കാറിന്റെ വെറും വാക്കാവണേന്ന് പ്രാര്‍തിച്ചു ഞാന്‍ മാത്രം കൂട്ടം ബ്ലൊക്കായ ട്ടി ഡി ആറിനെ പോലെ നിരാശനായി നടന്നു,ഇത്രയും കാലം കാത്ത് സൂക്ഷിച്ചു വെച്ച അര്‍മ്മാദിക്കല്‍ സ്വപ്ങ്ങള്‍കൊക്കെ ഏക പോം വഴിയായിരുന്നു കോള്ളേജെന്ന ആ മഹാ സാമ്രാജ്യം,

അങ്ങനെ നെയ്യലും തുന്നലും തകര്‍ന്നടിയലുമൊക്കെയായി എസ് എസ് എല്‍ സി കഴിഞ്ഞു, റിസള്‍ട്ടും വന്നു, ഭാഗ്യത്തിന് കഷ്ട്ട്ടിച്ച് കടന്നു കൂടി, അത്രയും കാലം ഉണ്ടായിരുന്ന കുരുത്തക്കേടൊക്കെ നിര്‍ത്തി വീട്ടില്‍ നല്ല കുട്ടിയായി, എങ്ങനെയെങ്കിലും കോള്ളേജി പോകാനുള്ള അനുവാദം വാങ്ങണം, അതിന് വേണ്ടി നല്ല നടപ്പും, അതി രാവിലെ എണീറ്റ് ഉപ്പാടെ കൂടെ പള്ളീ പോക്കും ഒക്കെ തുടങ്ങി, ഇതൊക്കെ കണ്ട് ഉമ്മാക്ക് ആസ് യൂശുവല്‍ സംശയം തോന്നി, ഒരു കുടം വെള്ളം തലേ കൂടി ഒഴിച്ചാല്‍ കൂടി കിടക്കപായീന്ന് എണീക്കാത്താ ആളാ ഇപ്പൊ കൊച്ചു വെളുപ്പിന് എണീറ്റ് പള്ളീ പോണെ,,,,,, ഒന്നുല്ല ഉമ്മ, എസ് എസ് എല്‍ സി ഒക്കെ കഴിഞ്ഞു ഞാന്‍ വലുതായില്ലെ അത് കൊണ്ട് ഞാന്‍ നന്നായതാ ഉമ്മാന്നൊക്കെ പറഞ്ഞു ഒരു വിധം പിടിച്ചു നിന്നു,

അങ്ങനെ വാചക കസര്‍ത്തും നല്ലനടപ്പും ഒക്കെയായി എങ്ങനെയെങ്കിലും കോള്ളേജിലേക്കുള്ള അനുവാദ പത്രം ഒപ്പിട്ടു വാങ്ങാന്‍ കാത്ത് നിക്കുമ്പൊഴാണ്, ഇന്നേ വരെ ഒരു കര്യത്തിലും വാക്കു പാലിക്കുന്ന പോയിട്ട് പറഞ്ഞ വഴി തിരിഞ്ഞു നോക്കാത്ത സര്‍ക്കാര്, പറഞ്ഞു 2 മാസം തികയുന്നതിനു മുമ്പ് നമ്മടെ സ്വന്തം സ്കൂളിലേക്ക് +2 പസാക്കി തന്നത്,
ശുഭം,,,,, ഇത്രയും കാലത്തെ നല്ല നടപ്പു മൊത്തം മുറ്റത്ത് വന്ന +2 വിന് മുന്നില്‍ വീണ്ടും തകര്‍ന്നടിഞ്ഞു,

ഇവിടെ പടിച്ചാ മതി , ഉപ്പാന്റെ ഓര്‍ടര് വന്നു ,

അങ്ങനെ കന്നി ബാച്ചിലേക്ക് അഡ്മിഷ്ഷനായി, +1 ക്ലാസ്സ് അങ്ങേ അറ്റത്തുള്ള പുതിയ കെട്ടിടത്തിലായത് കൊണ്ട് ഉമ്മാന്റെ റയ്മൂ‍ൂ‍ൂ‍ൂ വിളി ദൂരത്തൂന്ന് കുറച്ച് രക്ഷപെട്ടു, പിന്നെ എല്ലാം പുതിയാതായി വന്ന ട്ടീച്ചേര്‍സായത് കൊണ്ട് ആര്‍ക്കും വീടു കാണിച്ചു കൊടുക്കാനും നിന്നില്ല, വെറുതേ നമ്മളായിട്ടെന്തിനാ ഉമ്മാനെ വിളിച്ച് ബുധ്ധിമുട്ടുണ്ടാക്കുന്നെ പാവം അവിടെ വല്ല വീട്ടു ജോലിയും ചെയ്ത് മിണ്ടാതിരിക്കട്ടെ,

ക്ലാസ്സൊക്കെ തുടങ്ങി പ്രതീക്ഷിച്ചതിലും ഉഷാറയിട്ട് പുറത്തൂന്ന് കിളിസൊക്കെ വന്നു, ഒന്ന് രണ്ടാഴ്ച്ച പരിജയപെടലും പുതു മോഡിയുമൊക്കെയായി കഴിച്ചു കൂട്ടി, പിന്നെ പതുക്കെ പതുക്കെ ക്ലസ്സ് തുടങ്ങി, അധികം വൈകാതെ കൂടെ ഉണ്ടായിരുന്ന കാണാന് കൊള്ളാവുന്ന ഒരെണ്ണത്തിനെ വളച്ച് പോക്കറ്റിലും ആക്കി ( എന്റെ സ്വപ്നത്തെ കസവ്ണിയിച്ച സുന്ദരീ​‍ീ​‍ീ​‍ീ​‍ീ​‍ീ​‍ീ"ആദ്യനുരാഗം)ചെറിയതോതില് അര്‍മ്മാദിക്കലുമൊക്കെയായി ഉള്ളത് കൊണ്ട് ഓണം പോലെ എന്നൊക്കെ അങ്ങനെ കഴിഞ്ഞു പോയി,

അങ്ങനെ ഒന്നു രണ്ടു മാസം കടന്നു പോയി, പതിവു വിറ്റടിക്കലും വാങ്ങിയടിക്കലും പഞ്ച്ചാരയുമല്ലാതെ ഒന്ന് കാര്യമായിട്ട് വെലസാന്‍ പറ്റിയ പരിപാടികളൊന്നുമില്ല, അങ്ങനെ മുട്ടി നിക്കുമ്പൊഴാണ്, ക്ലാസ്സ് തുടങ്ങിയിട്ട് ഇന്നേ വരെ തുടങ്ങാത്ത ഒരു വിഷയം കൂടിയുണ്ട് എന്നറിഞ്ഞത് , അതായത് കമ്പ്യൂട്ടര്‍, ഈ സാദനം പടിപ്പിക്കാന്‍ വെണ്ട സാറോ അതിനു വേണ്ട സാധന സാമഗിരികളോ ഇത് വരെ എത്തിയിട്ടില്ല, നമ്മുടെ പത്ത് വര്‍ഷത്തെ എക്സ്പീരിയന്‍സും നാട്ടുകാരനെന്ന പരിഗണനയും വെച്ച് എല്ല കാര്യങ്ങള്‍ക്കും മുമ്പില്‍ പിന്നെ ആരെന്ന ചൊദ്യം ആവഷ്യമില്ലല്ലോ, അത് കൊണ്ട് തന്നെ തല തിരിഞ്ഞ വേറെ കൊറെ എണ്ണം കൂടി എന്റെ അടുത്ത് വന്ന് ഒരു കാര്യം പറഞ്ഞു,

നമ്മുക്ക് നാളെ ഒരു സമരം നടത്തിയാലോ?

സംഗതി കൊള്ളാം, മൊത്തം പിള്ളാരെ ഇടയിലൊന്ന് വെലസാന്‍ പറ്റിയ അവസരം, പക്ഷെ വീട്ടിലറിഞ്്ല്‍,

എന്ത് വന്നാലും ശെരി, എങ്ങനെ ഒന്ന് അര്‍മ്മാദിക്കാമെന്ന് പടിച്ച പണി ഇരുപത്തിയെട്ടും പയറ്റി പരീക്ഷണം നടത്തി കൊണ്ടിരിക്കുമ്പൊ മുൢ വന്ന സമര ലക്ഷ്മിയെ പുറംകൣ കൊണ്ട് തട്ടി കളയണോ,,,,,,,,,, നെവര്‍,,,,,
സമരമെങ്കില്‍ സമരം,,,,,,,

പിറ്റെ ദിവസം രാവിലെ എത്തി എല്ലാരെയും വിളിച്ച് ക്ലാസ്സിന്ന് പുറത്തിറങ്ങി വിളി തുടങ്ങി,

വിദ്യാര്‍ത്ഥി ഐക്ക്യം സിന്ദാബാദ്,,,,,,!!!
ഇന്നീ സമരം സൂചന മത്രം,,,,,,,!!!
സൂചന കൊണ്ട് പടിച്ചില്ലെങ്കില്‍,,,,,,,!!!
നാളെ സമരം ആളി പടരും,,,,,,!!!

സമരം വിളിയൊക്കെ കഴിഞ്ഞു എല്ലാരും പിരിഞ്ഞ് പോയി, പിറ്റേ ദിവസവും അത് പോലെ തന്നെ സൂചന കൊണ്ട് നിര്‍ത്തി, എന്നിട്ടും ആരും ഒന്നും പടിച്ചില്ല, അതായത് മാനേജ്മെന്റിന്റെ ഭാഗത്തൂന്ന് ഒരു റെസ്പൊണ്‍സുമില്ല,

ഇങ്ങനെ രണ്ട് മൂന്നു ദിവസം സൂചിപിച്ച് സൂചിപിച്ച് പിള്ളാര്‍ക്കു മടുത്തു, കിളിസൊന്നും ക്ലാസ്സില്‍ വരാതായി, ഇടയ്ക്ക് ഒരു കൊമ്പ്രമയിസിന് വിളിച്ചെങ്കിലും കാര്യം നേടാതെ സമരത്തില്‍ നിന്ന് പിന്‍വാങ്ങിയാലുള്ള മാനകേടോര്‍ത്ത് മുദ്രാവാക്യ്ം മുഴക്കിക്കൊണ്ട് അവിടുന്നിറങ്ങി,

അങ്ങനെ വലിയ മാറ്റമൊന്നുമില്ലതെ സമരം അഞ്ചാം ദിവസത്തിലേക്ക് കടന്നു,ദിവസവും രാവിലെ വരും
എന്നിട്ട്
വിദ്യാര്‍ത്ഥി ഐക്ക്യം സിന്ദാബാദ്!!!
ഇന്നീ സമരം സൂചന മത്രം!!!
സൂചന കൊണ്ട് പടിച്ചില്ലെങ്കില്‍!!!
നാളെ സമരം ആളി പടരും!!!

ഈ വിളിയല്ലാതെ ഇതിപ്പൊ ആളിപടരുന്ന പോയിട്ട് ഒന്ന് പുകയുന്ന ലക്ഷണം പോലുമില്ല,

പിള്ളാര്‍ക്കൊക്കെ മടുത്തു തുടങ്ങി, മടുക്കാന്‍ പ്രതേക കാരണം പെണ്‍പിള്ളാരെ ഇടയില്‍ ഷൈന്‍ ചെയ്യാന്‍ എന്ന് പറഞ്ഞ് സമരം തുടങ്ങിയിട്ട് ഇത് ഇപ്പൊ പതിവ് പഞ്ജാര പോലും നടക്കുന്നില്ല, സമരം മൂലം കിളികള്‍ ക്ലാസ്സില്‍ വരതായി എന്നുള്ളതാണ്,

പണ്ടാറടങ്ങാന്‍ ഇത് ഇപ്പൊ തുടങ്ങാന്‍ തുടങ്ങുകയും ചെയ്ത് ഒരിടത്ത് എത്തിയുമില്ല ഈ കണക്കിന് പോയാല് നമ്മടെ ക്ലാസ്സും പഞ്ചാരയും മുടങ്ങുന്നല്ലാതെ ലവന്മാര് അനങ്ങൂന്ന് തോന്നുന്നില്ല,

അങ്ങനെ വൈകുന്നേരം സമര നേതാക്കളെല്ലാം സമ്മേളനം കൂടി , എങ്ങനെയും നാളയോട് കൂടി സമരം തീര്‍ക്കണം ഇല്ലെങ്കില്‍ ഉള്ള വില കൂടി പോകും, പക്ഷെ എങ്ങനെ തീര്‍ക്കും, തോറ്റു പിന്‍വാങ്ങി്ല്‍ പിന്നെ ക്ലാൢ കേറാന് പറ്റൂല അത്രക്ക് വീംബിളക്കി തുടങ്ങിയതാ, മാനേജ്മെന്റാണെങ്കൣ ഒരു നിലയ്ക്കും വഴങ്ങുന്ന ലക്ഷണവുമില്ല, എനി എന്താ ഒരു വഴി,
മണിക്കൂറുകള് നീണ്ട് ചര്‍ച്ചയ്ക്കൊടുവില്‍ ഒരുത്തന്റെ തലയില്‍ ഒരു ബുദ്ദി തെളിഞ്ഞു, ഈ സമരം ഏല്‍ക്കത്തതിന്റെ പ്രധാന കാരണം, ആകെ കൂടി ക്ലാസ്സ് മുടങ്ങുന്നത് രണ്ട് +1 ബാച്ചിന് മത്രമാണ് സ്കൂള് ക്ലാസ്സുകളൊക്കെ മുറക്കു നടക്കുന്നുണ്ട്, അതു ക്കൊണ്ടാണ് പി റ്റി എ, ഇതിനെ നെവര്‍ മൈന്റ് ആക്കി നടക്കുന്നത്, എന്ത് വില കൊടുത്തും നാളെ സ്കൂളു മുടക്കണം, അങ്ങിനെ അതിനുള്ള വഴിയും കണ്ടെത്തി ചര്‍ച്ച പിരിഞ്ഞു,

ആദ്യം നേരെ ചെന്ന് പിള്ളാരൊട് പറഞ്ഞു ഇന്ന് ആരും ക്ലാസ്സില്‍ കേറരുത് ഞ്ഞങ്ങടെ കൂടെ സമരത്തില്‍ ചേരണം,
പിന്നെ നമ്മള് ചെന്ന് പറഞ്ഞാ ഉടനെ ഇറങ്ങി പോരാന്‍ നമ്മടെ മചംബിമാരല്ലെ എല്ലാം ഒന്നു പോടാ അപ്പ.....
അത് ഏതായാലും നടക്കൂല,

സാധാരണ +1 ക്ലാസ്സ് രവിലെ 9 മണിക്ക് തുടങ്ങും സ്കൂള് ക്ലാസ്സൊക്കെ 10 മണിക്കും, രാവിലെ പ്യൂണ് വന്നു ഞങ്ങടെ ബാച്ചൊക്കെ തുറന്നു ഓഫീസും തുറന്ന് സ്റ്റാഫ് റൂം തുറക്കാന്‍ പോയി, ഈ സമയത്ത് ഞങ്ങള് രണ്ട് മൂന്നു പേര് ചേര്‍ന്ന് ഒഫീ്സില്‍ കേറി സ്കൂളിലെ എല്ലാ ക്ക്ലാസ്സിലെയും താക്കോല്‍ കൂട്ടം അടിച്ചു മാറ്റി,എന്നിട്ട് ഒന്നുമറിയാത്ത പോലെ പതിവു മുദ്രാവക്ക്യ്ം വിളി തുടങ്ങി ,

അര മണിക്കൂര് കഴിഞ്ഞു സ്കൂള്‍ കുട്ടികളൊക്കെ വന്നു തുടങ്ങി, പ്യൂണ് വന്നു ക്ലസ്സ് തുറക്കാന്‍ വേണ്ടി താക്കേല്‍ കൂട്ടം നോക്കിയപ്പൊ,,,,,,,,,,,,,, ബ്ലും തക്കോല്‍ കിടന്നട്ത്ത് കീ ചെയ്ന്‍ പോലുമില്ല, അങ്ങേര് തപ്പാവുന്നിടത്തൊക്കെ തപ്പി നോക്കിയെങ്കിലും... താക്കോല്‍ കൂട്ടം (രാക്കൂട്ടം,പകല്‍കൂട്ടം,മാക്കൂട്ടം,ഇത് പൊലുള്ള കൂട്ടം ഗ്രൂപ്പല്ല ഈ താക്കോല്‍ കൂട്ടം) ഗോവിന്ദ........

സമയം 10 ആയി 10.30 ആയി, പിള്ളാരൊക്കെ ബഹളം വെക്കാന്‍ തുടങ്ങി, ഹെഡ്മാഷും എത്തി കൂടെ പി റ്റി എ പ്രെസിഡന്റും, ആദ്യം പ്യൂണിനെ ചോദ്യം ചെയ്തു,

കുറച്ചു കഴിഞ്ഞ് ഒരു സാറു വന്ന് ഞ്ഞങ്ങളെ ഒഫീസിലോട്ട് വിളിച്ചു,

ഹെ മാ: എവിടെ താക്കോല്‍?

ഞ്ഞ: അറിയില്ല സാര്‍

ഹെ മാ: ഡാ വെളച്ചിലെടുക്കാതെ സത്യം പറഞ്ഞോണം, മര്യാദയ്ക്ക് തക്കോല്‍ തരുന്നാതാണ് നല്ലത്, ഞാന്‍ പോലീസിനെ വിളിക്കും,

ഞ്ഞ: സത്യമായിട്ടും ഞ്ഞങ്ങള്‍ക്കറിയില്ല സാര്‍,

ഹെ മാ: നിങ്ങളെ ഡിമാന്റൊകെ അങ്ങീകരിക്കാന്‍ പി റ്റി എ തയ്യാറാണ്, വെറുതെ കുട്ടികളുടെ പടിപ്പ് മുടക്കരുത്,

( പിന്നേ ഒരു കോപ്പിലെ പടിപ്പ്, നമ്മളിവിടെ ഒരാഴ്ചയായി മുടക്കുവ അതിലാര്‍ക്കും ഒരു പ്രശ്നവുമില്ല അപ്പൊഴാ പീറ പിള്ളാരെ ഒരു പടിപ്പ്)

ഞ്ഞ: ശെരി, സമ്മതിച്ചു ഞ്ഞങ്ങള്‍ സമരം നിര്‍ത്താം, താക്കോലും തിരിച്ച് തരാം, പക്ഷെ സാര്‍ ഈ പറഞ്ഞ വാക്ക് നമ്മക്ക് അങ്ങട് വിശ്വസിക്കാന്‍ പറ്റൂല, കാരണം കാര്യം കഴിയുമ്പൊ സാര്‍ നമ്മളൊന്നുമറിയില്ലെ ഞാന്‍ സ്കൂള്‍ ഹെഡ് മാഷ് ആണെന്ന് പറഞ്ഞു കൈ കഴുകും, പിന്നെ ഞ്ഞങ്ങല്‍ വീണ്ടും സൂചനയും കൊണ്ടിറങ്ങേണ്ടി വരും, അത് കൊണ്ട് ഈ പി റ്റി എ സാര്‍ പറയട്ടെ,

പി റ്റി എ പ്ര: ശെരി, നാളെ തന്നെ നിങ്ങള്‍ക്ക് വേണ്ട് കമ്പ്യുട്ടറും അതിന്‍ വേണ്ട് ട്ടീച്ചേര്‍സും വരുന്നതായിരിക്കും,

അത് പോരല്ലോ സാറെ, എന്ന് ഇവിടെ ഈ പറഞ്ഞ സാധനങ്ങള്‍ എത്തുന്നൊ, അന്ന് എനി പടിപ്പ് നടക്കൂ, ( എല്ലാരും ഒറ്റ സ്വരത്തില്‍ പറഞ്ഞു) ഒഹ്ഹ് എന്തൊരു മനപൊരുത്തം എന്തൊരു ഐക്ക്യം, ഇങ്ങനെ വേണം പിള്ളേരായാല്‍,

പി റ്റി എ പ്ര: ശെരി നിങ്ങല്‍ മുടക്കിക്കോ, ഇതൊക്കെ വന്നിട്ട് പടിച്ചാ മതി,പക്ഷെ സ്കൂള്‍ കുട്ടികളെ പടിക്കാന്‍ വിട്,

(ഹമ്പട പ്രസീ​‍ീ, അണ്ണനു ഒടുക്കതെ പുത്തിയാ, എന്നിട്ട് വെണം ഞങ്ങള്‍ക്ക് നാളെ വീണ്ടും കുത്തിയിരുന്ന്‍ സൂചിപ്പിക്കാന്‍,)
നടക്കൂല സാറെ, ഈ താക്കോല്‍ കൂട്ടം ഹൈജാക്കാന്‍ പെട്ട പാട് ഞ്ഞങ്ങള്‍ക്കേ അറിയൂ, എനി ഇതെങ്ങാനും വിട്ട് കൊടുത്താല്‍ ജന്മത്തില്‍ കമ്പ്യുട്ടറും കിട്ടൂല, ക്ലാസ്സും തുടങ്ങൂല,

അങ്ങനെ ചാര്‍ജ് വര്‍ദ്ധിപ്പിക്കില്ലാന്ന് മന്ത്രിയും വര്‍ദ്ധിപ്പിക്കതെ എനി ബസ്സ് റോട്ടിലിറക്കൂലാന്ന് ഓണേര്‍സ്സും കട്ടക്ക് കട്ടക്കായതോടെ ചര്‍ച്ച വീണ്ടും അലസി പിരിഞ്ഞു, ഞങ്ങള്‍ ഒഫീസിന്‍ മുന്നിലിരുന്ന് വിളി തുടങ്ങി, ഇപ്പൊ എല്ലാറ്റിനും ചോര്‍ന്നു പോയ ആവേഷമൊക്കെ തിരിച്ച് കിട്ടി,

പി റ്റി എ നീതി പാലിക്കുക.....
സ്കൂള്‍ ഭരിക്കും ഹെഡ്മാഷെ.....
+1 കുട്ടികളെ തൊട്ടു കളിച്ചാല്‍.....
അക്കളി തീക്കളി സൂക്ഷിച്ചോ.....

കുറച്ചു കഴിഞ്ഞപ്പൊ, ഒരു 10-25 സ്കൂള്‍ കുട്ടികള്‍ ഞങ്ങടെ അടുത്തേക്ക് വന്നു,

പി: ഞങ്ങക്ക് താക്കോല്‍ വേണം, ഞങ്ങള്‍ക്ക് പടിക്കണം,

ഞ: എന്തോ, പിന്നേ കുറെ പടിത്തക്കാര്‍ വന്നിരിക്കുന്നു, അണ്ണന്മാര്‍ പടിച്ചിട്ട് മതി മക്കളെ പടിത്തം കേട്ടോഡ്രാ​‍ാ​‍ാ---------- മക്കളേ
പി: മര്യാദക്ക് താക്കോല്‍ തരുന്നാതാ നല്ലത്,

ഞ: ഇല്ലെങ്കില്‍....

പി: ഇല്ലെങ്കില്‍ ഞങ്ങള്‍ക്കറിയാം വാങ്ങാന്‍

ഞ: അയ്യോ അണ്ണന്മാരെ പേടിപ്പിക്കല്ലെ, ഞ്ഞങ്ങള്‍ പേടിച്ചു പോകും,

പി:വാടാ​‍ാ​‍ാ, ഇവന്മാര്‍ തരുമോ ഇല്ലയൊന്ന് നമുക്കൊന്ന് നോക്കാം,(ലവന്മാരെല്ലം കൂടു മുന്നോട്ട് വന്നു ഞങ്ങള്‍ ആണേല്‍ ആകെ കൂടി 10-15 പേരേയുള്ളൂ,ലവന്മാര്‍ക്ക് പിന്നാലെ സ്കൂള്‍ മൊത്തമുണ്ട്, മുട്ടാന്‍ നിന്നാല്‍ എപ്പൊ ചവിട്ടി പീത്തീന്ന് ചോദിച്ചാ മതി)

ഞ: നിക്ക് നിക്ക് നിക്ക്, നിങ്ങല്‍ക്ക് താക്കോല്‍ വേണം അത്രയല്ലെയുള്ളൂ, അതങ്ങു ചോദിച്ചാ പോരെ അണ്ണന്മാര്‍ തരൂല്ലെ,
( ഇശ്വരാ​‍ാ​‍ാ ചുറ്റിനും പിള്ളാരാ, മാനം കപ്പലല്ല എയറൊ പ്ലയിന്‍ കേറി പോകും തോറ്റു കൊടുക്കേണ്ടി വന്നാല്‍)

ഞ: ശെരി മക്കള്‍ വാ, അണ്ണന്‍ തരാം

പിള്ളാരെയും വിളിച്ചോണ്ട് മുറ്റത്തേയ്ക്കിറങ്ങി, പോക്കറ്റീന്ന് തക്കോല്‍ കൂട്ടം എടുത്ത് പൊക്കി കാണിച്ചു, പയ്യന്മാരൊക്കെ സന്തോഷായി, കൂ​‍ൂ​‍ൂ​‍ൂ​‍ൂ​‍ൂ​‍ൂ​‍ൂ
പി: കൊട്രാ​‍ാ​‍ാ കയ്യ്, +1 അല്ല ലവന്മാരെ അപ്പൂപ്പന്മാരോട് വങ്ങൂലെ നമ്മള്‍, സ്കൂള്‍ പിള്ളാരോടാ ലവന്മാരെ കളി,

( അത് പറഞ്ഞവന്റെ കരണകുറ്റി അടിച്ച് പൊട്ടിക്കണമെന്നൊക്കെ തോന്നി, പിന്നെ നമ്മളായിട്ടെന്തിനാ പിന്നാലെയുള്ള പത്ത് അഞ്ഞൂറു പിള്ളാരെ കൈക്ക് പണിയുണ്ടാക്കുന്നെ)

ഞ: ഇന്നാ മക്കളേ പിടിച്ചോ,നിങ്ങടെ അമ്മൂമേടെ ഭണ്ടാര പെട്ടിയുടെ താക്കോല്‍, എന്ന പറഞ്ഞ് താക്കോല്‍ കൂട്ടം വായിവില്‍ കറക്കി ഒന്നു പറത്തി വിട്ടു................. നേരെ ചെന്ന് വീണു ക്രുത്യം....ബ്ലും,,,,,,,

320 അടി താഴ്ച്ചയുള്ള സ്കൂള്‍ കിണറില്‍, പോയി വാങ്ങീകിനേടാ നിന്റെയൊക്കെ _______ താക്കോല്‍, നീയൊക്കെ അണ്‍ന്മാരെ പ്യാടിപ്പിക്കുമല്ലെടാ, മക്കള്‍ പോയി കിണറ്റിലിരുന്ന് പടിക്ക്

ടിം ടിം ടിം ടിം ടിം ടിം ടിം ടിം ടിം ടിം (ലോങ് ബെല്‍, സ്കൂള്‍ അവധി)

അപ്പോഴേക്കും എങ്ങനെയൊക്കെയോ, കുറെ കമ്പ്യൂട്ടറും സങ്കടിപിച്ച് പി റ്റി എ സാറുമെത്തി, ഞങ്ങളെ വീണ്ടും വിളിപ്പിച്ചു,
പി റ്റി എ പ്ര: കമ്പ്യുട്ടര്‍ റെഡി, താക്കോല്‍ എവിടെ?
ഞ: ദെ ഇപ്പൊ കൊണ്ട് വരാം സാറെ, എന്ന്‍ പറഞ്ഞു എല്ലാം കൂടി അവിടുന്ന്‍ മുങ്ങി,

ബ്ലും.....

പിന്നെ ഒരാഴ്ച്ച കഴിഞ്ഞാ സ്കൂളില്‍ തിരിച്ച് പൊങ്ങിയത്,അപ്പോഴേക്കും കിണറ്റില്‍ ആളെയിറക്കി താക്കോല്‍ എടുപിച്ച് ക്ലാസ്സൊക്കെ തുടങ്ങിയുരുന്നു,,,,

,,,,ബാക്കി നിങ്ങള്‍ ഊഹിച്ചെടുത്ത് പൂരിപിച്ചൊ

ഒരു മഞ്ഞു കാലത്തിന്റെ ഓര്‍മ്മയ്ക്ക്

കൊല്ല വര്‍ഷം ആയിരത്തി ഒരുനൂറ്റി ......ആ‍ാ അര്‍ക്കറിയാം എത്രയോ....എന്തോ....അര്‍മ്മാദിക്കലുകളും സ്വപ്നത്തെ കസവണിയിക്കലും ഒക്കെ തുടങ്ങുന്നതിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് , അതെ 9ത് ക്ലാസ്സില്‍ പടിക്കുന്ന കാലം, പൊടി മീശകാരന്‍, വല്യ പോക്കിരിതരങ്ങളൊന്നും കയ്യിലില്ലാത ഒരു പാവം പയ്യന്‍ ( അതെ ഞാന്‍ പാവം തന്ന ഇപ്പൊഴും), എങ്ങനെ പോക്കിരിതരം കാണിക്കാനാ എന്തേലും കാണിച്ചാ അപ്പൊ വിളിക്കും തൊട്ടപ്പുറത്തെ വീട്ടിലോട്ട്, അങ്ങനെ ശ്വാസം മുട്ടി ജീവിക്കുന്ന കാലം, എന്തെങ്കിലുമൊക്കെ ഒന്ന് ചെയ്യണമെന്ന് മനസ്സ് വെമ്പി നില്‍ക്കുമ്പോഴാണ് ജീവപര്യന്ത തടവുകാരന് പരോള്‍ പോലെ സ്റ്റഡി ടൂര്‍ വന്നത്, സ്കൂളിന്ന് ടൂര്‍ പോകുന്നു, മലമ്പുഴ, ഊട്ടി, കൊടേക്കനാല്‍ ...... അന്ന് വീഗാലാന്റൊന്നുമില്ല അപ്പൊ പ്രധാനമായും എല്ലാരും ഊട്ടിയിലോട്ടാ...ക്ലാസ്സില്‍ നോട്ടീസ് വായിച്ചു, പോകുന്നവര്‍ ഈ ആഴ്ചയ്ക്കുള്ളില്‍ പേര് കൊടുക്കണം, ഫീസ് 900/-,

ഇലാഹുല്‍ ആലമീനായ തമ്പുരാനെ ആകെ കൂടി ജീവിതത്തില്‍ ആദ്യമായി അര്‍മ്മാദിക്കന്‍ കിട്ടുന്ന ചാന്‍സാ എനി ഇത് പോലെ ഒന്ന് കിട്ടണമെങ്കില്‍ ഒരു വര്‍ഷം കഴിയണം, അതും എസ് എസ് എല്‍ സി, അത് എതായാലും നടക്കൂല പബ്ലിക് പരീക്ഷയാണെന്ന് പറഞ്ഞ് വീട്ടീന്ന് വിടൂല, അപ്പൊ ഇപ്പൊ പോയാ പോയി അല്ലെങ്കില്‍ എനി ജീവിതത്തില്‍ സ്കൂളീന്ന് പോകാന്‍ പറ്റൂല, എന്ത് ചെയ്യും 900 രൂപപോയിട്ട് 9 പൈസ കയ്യിലില്ല, പോണെങ്കില്‍ രണ്ട് കടമ്പ കടക്കണം, ഒന്ന് ഫീസ് രണ്ടാമത്തേത് വീട്ടിന്ന് അനുവാദം,

പെട്ടെന്ന് കാര്യം സാധിക്കാന്‍ ഒരൊറ്റ വഴിയേയുള്ളു , നിരാഹാരം, തുടങ്ങി അന്ന് രാത്രിതന്നെ, ഉമ്മ സമ്മതിച്ചു പക്ഷെ അത് കൊണ്ട് കാര്യമില്ല ഹൈകമാന്റ് വാപ്പയല്ലെ അവിടുന്ന് അനുവാദം കിട്ടാനാ പാട്, അവസാനം എങ്ങനെയൊക്കെയോ ഉമ്മ വാപ്പാനെ പറഞ്ഞ് സമ്മതം വാങ്ങി, അങ്ങനെ പോകാനുള്ള അനുവാദവും ഫീസും വാപ്പ തരാമെന്നേറ്റു, ആവേശത്തോടെ പിറ്റേദിവസം സ്കൂളിലെത്തി പേര് കൊടുത്തു കൂടെ അഡ്വാന്‍സും, അടുത്തമാസമാണ് ടൂര്‍ ഈശ്വരാ അത് വരെ എങ്ങനെ കാത്തിരിക്കും, ദിവസാങ്ങള്‍ ഉന്തിയും തള്ളിയും നീക്കി നീക്കി ടൂര്‍ ദിനം വന്നെത്തി,

അങ്ങനെ ആവശ്യ സാധനങ്ങളും ബാഗിലാക്കി യാത്ര പുറപെട്ടു 40 പിള്ളാരും 5 ടിച്ചേര്‍സും, ആദ്യം ദിനം മലമ്പുഴ ഡാമും പാര്‍ക്കും ആകാശ തൊട്ടിലുമൊക്കെയായി അടിപൊളിയായി, പിറ്റേദിവസം കൊടെക്കനാലും അര്‍മ്മാദിച്ചു തീര്‍ത്തു, ഫോട്ടോ എടുക്കലും മറ്റു കലാപരിപാടികളുമായി, മൂന്നാം ദിവസം ഊട്ടിയിലേക്ക്..

കൊടും തണുപ്പ് നട്ടുച്ചയ്ക്ക് പോലും പുറത്തിറങ്ങാന്‍ പറ്റുന്നില്ല, ഉണ്ടായിരുന്ന സ്വെറ്ററും ടി ഷര്‍ടും ഒക്കെ എടുത്ത് ഇട്ട് എങ്ങനെയെങ്കിലും പുറത്തിറങ്ങി, സൂയിസൈഡ് പോയിന്റും പാര്‍ക്കുകളും ഒക്കെ കറങ്ങി അടിച്ച് പൊളിച്ച് വൈകുന്നേരമായപ്പോള്‍ തിരിചെത്തി, ഭക്ഷണം കഴിഞ്ഞ് എല്ലാരോടും നാളേ നാട്ടീലേക്ക് തിരിക്കുകയാണ്‍ എന്തെങ്കിലുമൊക്കെ ഷോപ്പിങ് ഉണ്ടെങ്കില്‍ ഇപ്പൊ ആയിക്കോന്ന് ഓര്‍ഡര്‍ കിട്ടി, അങ്ങനെ ഷോപ്പിങ്ങിനായി ഇറങ്ങി വസ്ത്രങ്ങളും ഫാന്‍സി സാധനങ്ങളുമൊക്കെ വില്‍കുന്ന മാര്‍കറ്റ്, സാമാന്യം നല്ല തിരക്കുണ്ട്, ചെറിയ ഷെഡുകളിലാണ്‍ കച്ചവടം നടത്തുന്നത് വിലയും തീരെ കുറവ്, അങ്ങനെ മാര്‍കറ്റ് കറങ്ങി നടന്ന് കൊറെ സാധനങ്ങളൊക്കെ വാങ്ങി, എനി എന്ത് വാങ്ങണമെന്ന് ആലോചിച്ച് നിക്കുമ്പോഴാണ്‍ തൊട്ടടുത്ത റെഡിമെയ്ഡ് കട ശ്രദ്ധിച്ചത്,

അങ്ങനെ ഞാനും 5-6 ഫ്രണ്ട്സും കൂടി അങ്ങോട്ട് കേറി, അവിടെയാണേല്‍ ഒടുകത്തെ തിരക്ക് ഒരാളെയുള്ളു അവിടെ കടക്കാരനായിട്ട്, അവന്‍ അകത്ത് നിക്കുവ പുറത്തൊക്കെ വസ്ത്രങ്ങള്‍ ഡിസ്പ്ലെ ചെയ്തിട്ടുണ്ട്, അവനോട് കൊറെ പ്രാവശ്യം വില ചോദിച്ച് ഇത് വേനമെന്നൊക്കെ പറഞു, എവിടെ നെവര്‍ മൈന്റ്, ലവന്‍ സാധനം തരുന്ന പോയിട്ട് ഒന്ന് നോക്കുക പോലും ചെയ്യുന്നില്ല, എനി എന്ത് ചെയ്യും, കട മുതലാളിയെ വിളിച്ചിട്ട് അവന്‍ നോക്കുക പോലും ചെയ്യുന്നില്ല, ഇവിടെയണേല്‍ നല്ല സെലക്ഷനുമുണ്ട്, എല്ലാരും മുഖത്തോട് മുഖം നോക്കി എനി എന്ത് ചെയ്യും,

ആലൊചിച്ച് ഇരിക്കുമ്പോ എന്റെ തലയില്‍ ഒരു ബുദ്ധി ഉദിച്ചു, (സത്യായിട്ടും), ഞന്‍ തൊട്ടടുത്ത് നിക്കുന്ന കൂട്ടുകാരനോട് കണ്ണ് കൊണ്ട് ആംഗ്യം കാണിച്ചു, വേണ്ട സാധനമെടുത്ത് ബാഗിലിടാന്‍, ഹേയ് വേണ്ട്രാ പാണ്ടികളാ കൊളമായാല്‍ പണികിട്ടും, നീ പേടികണ്ട്രാ ദെ അവനെ നോക്കിയെ അവന്‍ അവിടെ ഭയങ്കര ബിസിയാ നമ്മളെ കണ്ടിട്ട് പോലുമില്ല, എന്നാ‍ലും അത് വേണോ എനിക്കെന്തോ ഒരു പേടിപോലെ, നീ പേടികേണ്ട്രാ ഞാനില്ലെ കൂടെ, അത് തന്നെയാടാ എന്റെ പേടി, അവസാനം എല്ല ലവന്മാരും അവരവര്‍ക്ക് വേണ്ടത് എടുത്ത് ബാഗിലിട്ട് പതുക്കെ അവിടുന്ന് വലിഞ്ഞു, ഞങ്ങള്‍ പിന്നെ എന്ത് ചെയ്യാന്‍ അവനോട് ചോദിച്ചിട്ട കടക്കാരന്‍ മൈന്റുന്നില്ല, എന്ന് വെച്ച് വെറും കയ്യോടെ വരാന്‍ പറ്റോ, അല്ലെ നിങ്ങള്‍ പറ ഞങ്ങള്‍ ചെയ്തേല്‍ വല്ല തെറ്റുമുണ്ടോ?

എന്തായാലും പാണ്ടി കണ്ടില്ല ഭാഗ്യം, ഞങ്ങള്‍ തിരിച്ച് റൂമിലെത്തി ഭക്ഷണം കഴിഞ്ഞ് തിരിച്ച് പോകാന്‍ വേണ്ടി ബസ്സില്‍ കേറി, ഹാവൂ ആശ്വാസം ഇത് വരെ പാണ്ടികള്‍ ആരും അന്വേഷിച്ച് വന്നിട്ടീല്ല, എനി നാട്ടില്‍ എത്തിയിട്ട് അവന്മാര്‍ക്ക് അറിഞ്ഞാലും നോ പ്രൊബ്ലം, അങ്ങനെ ഊട്ടിയോട് ബൈ പറഞ്ഞ് പോകാന്‍ വേണ്ടി ഡ്രൈവര്‍ വണ്ടീ സ്റ്റാര്‍ട്ട് ചെയ്തു, ഒരു പത്ത് പതിനഞ്ജ് മീറ്റര്‍ മുന്നോട്ട് നീങ്ങി കാണും, പെട്ടെന്ന് കൊറേ പാണ്ടികള്‍ കയ്യില്‍ കുറെ വടിയും കുന്തവുമായിട്ട്, പടച്ചതമ്പുരാനേഏഏഏഏഏഏഏഏ , എന്റെ ശ്വാസവും വണ്ടിയും ഒന്നിച്ച് നിലച്ചു.

,,,,, എന്തൊക്കെയോ തമിഴില്‍ തെറി വിളിക്കുന്നു, തമിഴ് അറിയാത്ത ഭാഗ്യം , ആക്രോശം കേട്ടപ്പൊ ഒരു കാര്യം മനസ്സിലായി , ലിത് ലത് തന്നെ എല്ലാരോടും പുറത്തിറങ്ങാന്‍ ആവശ്യപെടുന്നു, ടീച്ചേര്‍സ് പുറത്തിറങ്ങി കാര്യങ്ങള്‍ അന്വേഷിച്ചു, ടൂര്‍ കണ്വീനറ് ജോളി സാറാ മുന്നില്‍, സാറ് ഒരു പാണ്ടിയുടെ അടുത്ത് ചെന്ന് കാര്യം അന്വേഷിച്ചു, കാര്യങ്ങളൊക്കെ മനസ്സിലാക്കിയ സാറ് നേരെ വണ്ടിയില്‍ വന്നിട്ട് പറഞ്ഞു, ചെയ്തവര്‍ക്കറിയാം എന്ത സംഭവിച്ചത് എന്നും എന്തിനാ വണ്ടി തടഞ്ഞതെന്നും , അത് കൊണ്ട് ഞാന്‍ വണ്ടിയുടെ ലൈറ്റ്സ് ഒക്കെ ഓഫ് ചെയ്യുകയാണ്‍, എടുത്തവരൊക്കെ സാധനങ്ങള്‍ ബഗിന്ന് എടുത്ത് പുറത്ത് ഇടണം, ആരും അറിയില്ല, അല്ലെങ്കില്‍ നമുക്ക് ഇവിടൂന്ന് പോകാന്‍ പറ്റൂല,



ഒരു പത്ത് മിനിറ്റ് ലൈറ്റ്സ് എല്ലാം ഓഫ് ചെയ്ത് വെച്ചു, എന്നിട്ട് ഓന്‍ ചെയ്തു ..... എവിടെ ഒരു നിക്കര്‍ പോലും ഇല്ല പുറത്ത് , ഞങ്ങളാരും ഒന്നും ചെയ്തിട്ടില്ല സാറെ എല്ലാരും ഒറ്റ സ്വരത്തില്‍ പറഞ്ഞു, സാറ് വീണ്ടും പോയി പാണ്ടിയുടെ അടുത്തേയ്ക്ക്, എന്നിട്ട് കുറെ പറഞ്ഞ് നോക്കി അവര്‍ ഒന്നും ചെയ്തിട്ടില്ലാന്ന്, എന്ത് പറഞ്ഞിട്ടും കാര്യമില്ല, എനി എടുത്തതൊക്കെ തിരിച്ച് കൊടുക്കാന്ന് പറഞാലും പോരാത്രേ 10000 രൂപ കൊടുക്കണമെന്ന്,

ങേ,,,,,,, ഞങള്‍ അഞ്ചുപേരും പരസ്പരം മുഖത്തോട് മുഖം നോക്കി, വെരും 5 ടി ഷര്‍ടിനും ബെര്‍മുടയ്ക്കും 10000 രൂപയോ? , പാണ്ടീ അവസരം മുതലേടുക്കുകയാ, പക്ഷെ എങ്ങനെ ചെന്ന് പറയും ഇത്രേ എടുത്തിട്ടൂള്ളൂ എന്ന്, അപ്പൊ കള്ളി വെളിച്ചത്താവൂലേ....ഹും വരുന്നടുത്ത് വെച്ച് കാണാം, സാറ് വന്ന് വീണ്ടൂം കുറേ പറഞ്ഞു ആരെങ്കിലും എടുത്തിട്ടുണ്ടെങ്കില്‍ കൊടുക്കാന്‍, നൊ റെസ്പോണ്‍സ് ,,,

അവസാനം പാണ്ടിയുടെ കാലും കയ്യും പിടിച്ച് ഒരു വിധത്തില്‍ ഒരു 2000 രൂപ കൊടുത്തു സംഗതി ഒതുക്കി, തിരിച്ച് വന്ന് സാറ് “ നിന്നെയൊക്കെ ടൂറ് കൊണ്ട് വന്ന എന്നെ വേണം,,,,,,,,,, അത് കിട്ടുകേം ചെയ്തു, നന്നിയുണ്ട്രാ നന്നി”

അപ്പൊഴാണ് മനസ്സിലായത് , ഊട്ടിയില്‍ 2000 രൂപയ്ക്ക് 5 ടി ഷര്‍ടും ബെര്‍മുടയും ബസ്സിന്റെ ഒരു സൈഡ് ഗ്ലാസ്സും കൂടെ കരണകുറ്റിക്ക് ഒരു അടിയും കിട്ടുമെന്ന്, ( പ്രശ്നം സോള്‍വാക്കാന്‍ പോയ സാറിന് ആദ്യം തന്നെ അവന്മാറ് ഒരെണ്ണം കൊടുത്തു) ,,,,

അതിന്ന് ശേഷം ഇന്നേ വരെ എന്റെ അറിവിൽ ആ സ്കൂളിൽ നിന്ന് ടൂർ പോയിട്ടില്ല