Thursday, May 2, 2013

ഒരു അവോക്കാഡ് ദുരന്തം


ഈ കഥ നടക്കുന്നത് മറ്റെവിടെയുമല്ല, കണ്‍നഞ്ജ്പ്പിക്കുന്ന വര്‍ണ്ണ വിസമയങ്ങളും, അമ്പരചുമ്പികളു, അത്ഭുതങ്ങളും കൊണ്ട് പേരു കേട്ട ദുബായ് നഗരം............... ഈ പറഞ്ഞ കാര്യങ്ങളൊക്കെ ഒരു പ്രാവസിയെന്ന നിലക്ക് അന്യമാണെങ്കില്‍ പുറത്തുള്ളവര്‍ക്ക് അതാണല്ലോ ദുബായ്...... 

ദുബായില്‍ എത്തിയ കഥ എന്‍റെ കഴിഞ്ഞ ബ്ലോഗില്‍ നിങ്ങള്‍ വായിച്ചുവല്ലോ.... ഒട്ടും താല്പര്യമില്ലാഞ്ഞിട്ടും ഇങ്ങോട്ടെത്തപെട്ട കഥ, അതൊക്കെ കഴിഞ്ഞ് ദുബായില്‍ ഇറങ്ങി, ജേഷ്ടന്‍റെ കൂടെയാ താമസം, ഒരു ചെറീയ വില്ലയില്‍ വേറെയും 5-6 പേരുണ്ട്, എല്ലാം ജേഷ്ടന്‍റെ പ്രായക്കാരു തന്നെ, എന്ന് വച്ചാ ഒന്ന് മിണ്ടാന്‍ പോലും ഒരു സമപ്രായക്കാരന്‍ പോലും ഇല്ലെന്ന്, ഉറങ്ങി എണീക്ക പത്രം നോക്കി സി വി അയക്കാ, നെറ്റില്‍ പോയിരുന്ന് ജോലി തപ്പുക ഇതൊക്കെ തന്നെ പ്രധാന പരിപാടി, ബാക്കി സമയം ചുമ്മാ റൂമിലിരിക്കും, പുറത്ത് പോയാ തിരിച്ച് വരണമെങ്കില്‍ ഇക്കാനെ അങ്ങോട്ട് വിളിപ്പിക്കേണ്ടി വരും അത്രയ്ക്കും വഴിപരിചയമാ, പോയ പോയടുത്ത് പെടും എന്നെ സമ്മതിക്കണം.. ഹും ഏതു പോലീസു കാരനായാലും നൈഫില്‍ ആദ്യായിട്ട് വരുവാണേല്‍ ഒന്നല്ല ഒമ്പത് പ്രാവശ്യ്യം പെടും പിന്നാ ഞാന്‍....

ഒന്നു രണ്ടാഴച്ചത്തെ ശ്രമ ഫലമായി ഒരുജോലി ഒപ്പിച്കു, അസ്സിസ്റ്റന്‍റ് അക്കൌണ്ടന്‍റ്, ജോലിക്ക് കേറീ, വിസയൊക്കെ റെഡിയായി....സാഹചര്യങ്ങളുമായി എങ്ങനെയൊക്കെയോ അഡ്ജസ്റ്റ് ചെയ്ത് മുന്നോട്ട് പോയി, മാസങ്ങള്‍ കഴിഞ്ഞു, ഇതിനിടയില്‍ പഴയ ഒന്നു രണ്ട് കോളേജ് കൂതറകള്‍ ദുബായിലെത്തി, പിന്നെ വൈകുന്നേരങ്ങള്‍ എന്നും അവരുടെ കൂടെയായി, എങ്കിലും ഒരു ആശ്വാസമില്ല, താമസം മാറനം, ഇച്ചിരി സ്വസ്തമായി ജീവിക്കനം, ഇക്കാടെ റൂമ്മീന്ന് മാറീയാലേ അത് നടക്കൂ, അങ്ങനെ പുതുതായി വന്ന കൂതറാസിനേം കൂട്ടി ഒരു റൂം ഒപ്പിച്ചു, അങ്ങോട്ട് താമസം മാറി..... 

ആശ്വാസം, ഇവിറ്റെ നിയന്ത്രണ രേഖകളില്ല, എല്ലാം സമ പ്രായക്കാര്‍ പോരാത്തതിനു പഴയ ഉടായിപ്പ് കമ്പനികള്‍, ഗള്‍ഫ് ജീവിതം എഞ്ജോയ് ചെയ്യാന്‍ തുടങ്ങി, വീക്കെന്‍റുകള്‍ അര്‍മ്മാദിക്കാന്‍ തുടങ്ങി, ശെരിക്കും ഒരുകോളേജ് ജീവിതം തന്നെ തിരിച്ച് കിട്ടിയ പോലെ, അങ്ങനെ അര്‍മ്മാദിച്ച് കഴിയുന്ന കാലത്താണ്‍, പുതിയ റൂം എടുത്തിട്ട് ഇത്രയും നാളായിട്ട് ഇക്കാനെ ഇങ്ങോട്ട് ക്ഷണിച്ചില്ലല്ലോ എന്നോര്‍ത്തത് ..... ( വലിയ ഇക്കാക അല്ല അതിന്‍റെ താഴെയുള്ളവന്‍ അവന്‍ ഫാമിലിയും ഇവിടാ)....... അങ്ങനെ ഇക്കാനെയും ബീവിയേയും ക്ഷണിക്കാന്‍ തീരുമാനിച്ചു..... ക്ഷണിച്ചു വരുന്ന വെള്ളി ഇവിടെ കൂടാമെന്ന്, ഇക്കാക്കും സമ്മതം...

അങ്ങനെ വെള്ളിയായി, ഉണ്ണാനൊന്നും വരില്ലാന്ന് നേരത്തെ പറഞ്ഞു,വൈകിട്ടേ വരൂ, അപ്പൊ എന്തേലും ഉണ്ടാക്കി വെക്കണം വൈകിട്ടത്തേക്ക്.....ചായയും കടിയും, പിന്നെ വല്ല ജൂസൊ മറ്റും, അങ്ങനെ മറ്റുള്ളവന്മാരുമായി ആലൊചിച്ച് സൂപ്പര്‍ മാര്‍കെറ്റി പോയി,
ഡാ ജൂസ് ഉണ്ടാക്കാന്‍ എന്താ വാങ്ങ ഞാന്‍ ചോദിച്ചു,
ഒരുത്തന്‍ ചാടിക്കേറി പറഞ്ഞു “അവോക്കാഡ്’.............
എന്ത്? അവക്കടേയും ഇവക്കടേയും ഒന്നും വേണ്ട നമ്മുക്ക് റൂമില്‍ തന്നെ ഫ്രഷ് ഉണ്ടാക്കാം, നീ വല്ലോ മാങ്ങയോ, ആപ്പിളോ എടുക്ക, ...........
അത് തന്നെയാ പറഞ്ഞേ “അവോക്കാഡ്” അതൊരു പഴമാ, ദേ ഇതാ സാദനം
.. 
ശെരി അതെങ്കി അത് നിനക്ക് ഉണ്ടാക്കാന്‍ അറിയാമോ? പിന്നേ ഇതൊക്കെ അത്രവല്യ കാര്യാണോ.... ലവന്‍ കൂളായിട്ട് പറഞ്ഞു.... ഒഹ് നുമ്മളീ സാധനം കാണുന്നത് തന്നെ ആദ്യായിട്ടാ പിന്നെയല്ലെ ഉണ്ടാക്കല്‍, സാരമില്ല അവനറിയാമല്ലൊ അത് മതി, ഇക്കാടെ അടുത്ത് ഇച്ചിരി ഗമയും കാണിക്കാം, 

അങ്ങനെ അവോക്കാഡും വാങ്ങി തിരിച്ച് റൂമിലെത്തി, ഇക്കയും ബീവിയും വന്നു, അവരോട് ബെഡ്റൂമില്‍ ഇരിക്കാന്‍ പറഞ്ഞ് ഞാനും ലവനും ( നേരത്തെ സൂപ്പര്‍മാര്‍ക്കറ്റി പോയ ലവന്‍ തന്നെ) കൂടീ അടുക്കലയീ കേറി, 
ഞാന്‍: ഡാ തുടങ്ങാം
ലവന്‍: ഒഹ് പിന്നേ, ദിപ്പൊ റെഡിയാക്കി തരാം... 
ഞാ: അപ്പൊ എങ്ങനാ ഇത് ഉണ്ടാക്കുന്നെ? അറീയാമോ..
ല: ഒന്ന് പോടാപ്പ നുമ്മളിതെത്ര കണ്ടതാ, നീ പോയി അവരോട് സംസാരിച്ചിരിക്ക് ഒരു അഞ്ജ് മിനിറ്റ് ഇപ്പൊ റെഡിയാക്കി തരാം
ഞാ: ശെരി
ഒരു പത്ത് മിനിറ്റ് ഞാന്‍ തിരിച്ച് അടുക്കളയില്‍ ചെന്നു നോക്കി, 
ബുജി ഡിസ്കില്‍ കേറീയ ആല്‍ബിച്ചായനെ പോലെ താടിക്ക് കയ്യും കൊടുത്തു ഇരിക്കുന്നു നമ്മുടെ കഥാപാത്രം, 
ഞാ: എന്ത് പറ്റിയേടാ?
ല: അതല്ല റൈമൂ നീ ഇത് കണ്ടോ... ഇത് മൂറിഛപ്പൊ ഇതിനകത്തൊരു കായ, ചെറിയൊരു കണ്‍ഫ്യൂഷന്‍, ഈ പച്ച ഭാഗമാണൊ , അകത്തെ കായയാണോ ജൂസ് അടിക്കേണ്ടതെന്ന്...........
ഞാ: ..................^&%$#^$^#& മോനെ, ഇത് തന്നെയല്ലെ ഞാന്‍ നിന്നോട് അവിടുന്നും ഇവിടുന്നും ചോദിഛത് ഉണ്ടാക്കാന്‍ അറിയോ അറീയോ എന്ന്, എന്നിട്ടിപ്പൊ അവന്‍റെ കണ്‍ഫ്യൂഷന്‍....മര്യാദക്ക് ഉണ്ടാക്കിയിട്ട് നീ ഒരു ഗ്ലാസ്സ് കുടിച്ചിട്ട് പോയാ മതി, 
എന്ന് പറഞ്ഞ് തിരിഞ്ഞ് നടന്ന എന്നെ അവന്‍ പിന്നീന്ന് വിളിച്ച്
ല: ഡാ............... നീ എന്നോട് ഷമി, ഞാന്‍ പ്രതീക്ഷിച്ച് അവോക്കാഡ് ഇങ്ങനെയല്ലടാ, അതിങ്ങനെ ആയിരുന്നില്ല, ഇത് എങ്ങനെയാ ഉണ്ടാക്കാന്ന് ഒരു പിടിയുമില്ല, 
................############ വിളിക്കാന്‍ അറീയാവുന്നതൊക്കെ വിളിച്ചു.......ഇനിയെന്ത് ചെയ്യും ഈശ്വരാ അവരാണെങ്കി വരുകേം ചെയ്തു....ഇനി സൂപ്പര്മാര്‍കെറ്റി പോയാ അവരെന്ത് കരുതും, മാറ്റി വേറേ വല്ലോം വാങ്ങിക്കാന്ന് വെച്ചാല്‍
ലവന്‍ തലയും കുനിച്ച് ഹെഡ്മാഷിന്‍റെ മുമ്പിലെന്ന പോലെ നിക്കുന്നു, ഇറങ്ങി പോടാ *(#റ്#&യ്യ് , പറഞ്ഞു തീരുന്നതിന്‍ മുമ്പ് ലവന്‍ റൂമ്മീന്‍ പൂറത്ത് ചാടി, 

എന്തായാലും ശെരി ഇന്നിനി അവോക്കാഡ് ഉണ്ടാക്കിയിട്ട് തന്നെ ബാക്കി കാര്യം, സകല ജൂസ് ദൈവങ്ങളേയും മാന്‍സ്സില്‍ ധ്യാനിച്ച് പണി തുടങ്ങി, തൊലി കളഞ്ഞു, അകത്തെ കായയും കളഞ്ഞു, വെട്ടി നുറുക്കി, ജൂസ് മെഷീനിലിട്ടു, ആവശ്യത്തിനു പഞ്ചസാരയും പാലും ചേര്‍ത്ത് അടിച്ചു, ഭേഷ് നമ്മളൊടാ കളി, അവോക്കാടല്ല അതിന്‍റെ അപ്പാപ്പന്‍ വന്നാലും നുമ്മള്‍ ജൂസടിക്കും, പിന്നെ ഈ അവോക്കാട് .............എനിക്കെന്നെ കുറിച്ച് വല്ലാത്ത മതിപ്പ് തോന്നി,,,....ഒഹ് 

ജൂസ് റെഡിയായി ഗ്ലാസ്സുകളിലാക്കി, കൊടുക്കുന്നതിനു മുമ്പ് ഒന്ന് ടെസ്റ്റ് ചെയ്യാന്‍ വേണ്ടി കുറച്ചെടുത്ത് കൂടിച്ചു നോക്കി...

വീണ്ടും കുറച്ചൂടി കുടിച്ചു ..............

ഹേയ്യ് അങ്ങനെ വരാന്‍ വഴിയില്ലല്ലോ...എന്‍റെ നാക്കിനു വല്ലോം പറ്റിയതായിരിക്കും.....ഇച്ചിരൂടി കുടിച്ചു.... അല്ല ഇത് നാക്കിന്‍റെ പ്രശ്നമല്ല, ന്നാലും, ഞാന്‍ പഞ്ചസാരതന്നെയല്ലെ ഇട്ടത് അതേ അത് തെറ്റിയിട്ടില്ല, പിന്നെ പാലായിരുന്നില്ലെ, അതെ അതും തെറ്റിയിട്ടില്ല...പിന്നേ...എങ്ങനെ ഇത്രയും കയ്പ്പ്....ആരെയെങ്കിലും വിളിച്ച് ഒന്ന് ടെസ്റ്റ് ചെയ്യിക്കാന്നു വെച്ചാ മാനക്കേടാ , വേണ്ട ഒന്നൂടി ശെരിയാക്കാം

എല്ലാ ജൂസും തിരിച്ച് ജാറിലൊഴിച്ച് ഇച്ചിരി പഞ്ചസാരയും പാല്പൊടിയും കൂടി ചേര്‍ത്ത് ഒന്നൂടി അടിച്ചു, എന്നിട്ട് ടേസ്റ്റ് ചെയ്ത് നോക്കി, ഇച്ചിരി നില മെച്ചപെട്ടിട്ടൂണ്ട് എന്നാലും ഒരു കയ്പ്പ് ചൊവയുണ്ട് , ഒന്നൂടി അടിക്കാം, ഇചിരൂടി പഞ്ച്സാരയും പാല്പൊടിയും ചേര്‍ത്ത് വീണ്ടും അടിച്ച്, ഈ പ്രക്രിയ ഏകദേശം നാലഞ്ച് പ്രാവശ്യം തുടര്‍ന്നു, എന്നിട്ട് ഗ്ലാസുകളിലാക്കി കൊടുത്തു എല്ലാവര്‍ക്കും, ഇക്ക, ബീവി, ബാക്കി റൂം മേറ്റ്സ്, സകല ദൈവങ്ങളേയും വിളിച്ചു പടച്ചോനെ ശെരിയാകണേ............അവരു സംസാരിച്ചിരിക്കുവാ ആരും കുടിക്കുന്നില്ല,  
ഇക്കാ കുടിക്കൂ ഇല്ലെങ്കില്‍ തണുപ്പ് പോകും, അങ്ങനെ ഇക്ക എടുത്ത് ചുണ്ടില്‍ വെച്ചു ............................................
ചുണ്ടീന്ന് ഗ്ലാസ്സ് എടുക്കാതെ ഒളികണ്ണിട്ട് എന്നെ ഒന്ന് നോക്കി, ഒരു ദയനീയ നോട്ടം......ഞാനൊരു വളിച്ച ചിരി തിരിച്ചും കൊടുത്തു, വായിലേക്കെടുത്ത് ജൂസ് കുടിച്ചെന്ന് വരുത്തി ഇക്ക ഗ്ലാസ് തിരിച്ച് വെച്ചു,  അടുത്തത് ഇത്ത കുടിക്കാനായി ഗ്ലാസ്സ് എടുത്തതും ഇക്ക തടഞ്ഞു .... ഭയങ്കര തണുപ്പാ നിനക്ക് ജലദോഷം പിടിക്കും വേണ്ടാന്ന്.... ഹാവൂ ആശ്വാസം രക്ഷപെട്ടു........എന്ന് സമാധാനിക്കാന്‍ വരട്ടേ ഇത്തയുണ്ടോ വിടാന്‍
പിന്നേ റൈമുന്‍റെ വീട്ടീ വന്നിട്ട് അവന്‍ ജൂസുണ്ടാക്കി തന്നപ്പൊ അത് വേണ്ടാന്നോ, ഇത് കുടിച്ചിട്ട് ഇനി ജലദോശം പിടിക്കുവാണേ അങ്ങ പിടിക്കട്ടെ അല്ല പിന്നെ..............പടച്ചോനേ, എന്‍റെ കമ്പ്ലീറ്റ് ഇമേജും ഇപ്പൊ പോകും.... 

ഇത്ത കുടിച്ചു.......ഇല്ല കുടിച്ചില്ല ചുണ്ടില്‍ വെച്ചതേയ്യുള്ളൂ, വാ പൊത്തി പിടിച്ച് ഒറ്റ ഓട്ടം, ബാത്റൂമിലേക്ക്....
പിന്നാലെ ഇക്ക എന്‍റെ അടുത്ത് വന്നിട്ട് .........എന്ത് ദ്രോഹാടാ ഞങ്ങള്‍ നിന്നോട് ചെയ്തത് .........
ഭ്ഹ്ഹ്...........അത് പിന്നെ ഇക്കാ.....

ബാക്കി അണ്ണന്മാരൊക്കെ ബ്ലിംഗസ്ക്യാ അടിച്ച് ഇരിക്കുവാ എന്താ സംഭവിക്കുന്നേന്നറിയാതെ....എന്താടാ റൈമൂ എന്താ പ്രശ്നം......ഒന്നൂല്ല്രാ നിങ്ങള്‍ ജൂസ് കുടിക്ക്..........കുടിച്ച് ............എല്ലാഅവന്മാരും കൂടി എന്‍റെ ചോര.....ഭാഗ്യത്തിനു ആ സമയത്ത് ഇക്കയും ബീവിയും അവിടെ ഉണ്ടായിരുന്നത് അല്ലെങ്കില്‍ ലവന്മാരെന്നെ പിടിച്ച് ജൂസടിച്ചേനേ..... 

ബാത് റൂമ്മീന്ന് തിരിച്ച് വന്ന് ഇത്ത എന്നെ നോക്കി ഒന്ന് നോക്കി, ആ ഭാവം എനിക്കിവിടെ വര്‍ണ്ണിക്കാന്‍ വാക്കുകളില്ല, അതൊരു പുതിയതരം ഭാവമായിരുന്നു, സഹ്താപം+ദേഷ്യം+പരിഹാസം+സങ്കടം എല്ലാം കൂടി മിക്സായി ഒരു തരം നിര്‍വികാരത....... പിന്നെ ഒന്നും പറയേണ്ടീ വന്നില്ല അവര്‍ യാത്ര പറഞ്ഞിറങ്ങി............അങ്ങനെ ജീവിതത്തില്‍ ആദ്യമായിട്ട് വീട്ടില്‍ വന്നവര്‍ കയ്പ്പു നീരു കുടിച്ചിറങ്ങി........... 
അത് കഴിഞ്ഞ് കയ്പ്പുനീര്‍ കുടിച്ച് കലിപ്പ് കയറിയ ബാക്കി കൂതറാസ് കയ്പ്പ് മാറ്റാന്‍ അടുക്കളയിലേക്കോടീ,,,,, പഞ്ചസാര ടിന്‍ നോക്കി അത് കാലി, പാല്പൊടി നോക്കി അതും കാലി,,,,ഡാആആആആആഅ റൈമൂഊഊഊഊഊഊഊഊ
എന്താടാ
എവിട്രാ പഞ്ചസാരയും പാല്പൊടിയുമൊക്കെ, 
അതൊക്കെ ജൂസിലാക്കി നിങ്ങളിപ്പൊ വയറ്റിലുമാക്കി
എന്ത്? അത് മൊത്തമോ?
യാ യാ
.....................ന്റ്റുമ്മോഓഓഓഓഓഓഓഓഓഓഓഓഓഓഓഓഓഓ ആ ഒരു നിലവിളിമാത്രം ഓര്‍മ്മയുണ്ട് 
(ഒരുമാസം ചായ ഉണ്ടാക്കാന്‍ കൊണ്ട് വെച്ചിരുന്ന പഞ്ചസാരയും പാല്പൊടിയുമാ ഒറ്റ ജൂസില്‍ തീര്‍ത്തത്)
പിന്നെ അരമണിക്കൂര്‍ കഴിഞ്ഞാ ഒന്ന് നടു നിവര്‍ത്താന്‍ പറ്റിയത്...........പൂരമൊക്കെ എത്രയോ ബേധം ഇതൊരുമാതിരി ഇറാക്കില്‍ ഇറങ്ങിയ അമേരിക്കന്‍ ബോമ്പറൂകള്‍ പോലായിരുന്നില്ലെ, പതുക്കെ നടുകും തടവി എണീറ്റ് ചെന്ന് ആ ബോമ്പുകളൊക്കെ മറ്റൊരുത്തന്‍റെ മുതുകില്‍ അണ്‍ലോട് ചെയ്തു ( എന്നെ കൊണ്ട് അവോക്കാഡ് വാങ്ങിച്ച് ഈ പൊല്ലാപ്പൊക്കെ ഉണ്ടാക്കിയ കൂതറക്ക് തന്നെ)

പിന്നീടാണ്‍ കാര്യം പിടികിട്ടിയത് .....ഈ അവോക്കാഡ് പഴുത്താല്‍ നല്ല സോഫ്റ്റായിരിക്കും ഈ മണ്ടന്‍ സോഫ്റ്റായതൊക്കെ ഒഴിവാക്കി നല്ല പരുത്തത് നോക്കി എടുത്തതാ (സാധാരന ആപ്പിളൊക്കെ നമ്മള്‍ അങ്ങനെയല്ലെ എടുക്കാറ്), നല്ല ഒന്നാന്തരം പച്ച അവോക്കാഡ്, ഇതിലേക്കിനി ഒരു ടിന്നല്ല ഒരു ലോഡ് പഞ്ചസാര കൊണ്ടിട്ടാലും എവിടെ മധുരിക്കാന്‍.........

അതിനു ശേഷം ഇന്നേ വരെ ഈ സാധനം കൈ കൊണ്ട് തൊട്ടിട്ടില്ല, ചേച്ചിയുടെ അടുത്ത് ജൂസ് കുടിക്കാനു ചെന്നിട്ടില്ല, 

No comments:

Post a Comment