Saturday, January 16, 2010

ഇവിടെ ഇങ്ങനെയും ചില മനുഷ്യര്‍....

ഇവിടെ ഇങ്ങനെയും ചില മനുഷ്യര്‍..............
ഉച്ച നിസ്കാരത്തിന് പള്ളിയില്‍ കേറിയപ്പോ ഒരു ശങ്ക, എന്നാ ആയി കളയാന്ന് വിചാരിച്ചു ശ്വേച്ചാലയത്തിന്റെ അടുത്തോട്ട് നീങ്ങി, നാട്ടിലെ ബീവറേജസ് കോര്പറേഷന്‍റെ ക്യൂ വിനെ വെല്ലുന്ന നീണ്ട നിര, ............... വിരസമായ നില്‍പ്പില്‍ അടുത്ത് നിക്കുന്ന പച്ചയുടെ (പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ കാരന്‍)) കയ്യിലെ മോബൈലിലെക് ചുമ്മാ നോകി, അയാള്‍ കഷ്ടപ്പെട്ട് അതിനെ സൈലന്റ് ആകാന്‍ ശ്രമികുകയാണ് എന്ന തോനുന്നു, നോ രക്ഷ, അവസാനം എന്റെ കയ്യില്‍ തന്നിട്ട് പറഞ്ഞു " ഇസ്സ്ക ആവാസ് ബാന്‍ഡ് കരോ ഭായ് ", അങ്ങനെ ആവാസ് ബാന്‍ഡ് കരാന്‍ വേണ്ടി മൊബൈല്‍ വാങ്ങി, സൈലന്റ് മോഡ് ചെയ്ത് തിരിച്ച് കൊടുക്കാന്‍ നേരത്ത് ചുമ്മാ അതിലെ ഫോട്ടൊകളിലെക് ഒന്ന് കണ്ണോടിച്ചു, കൌതുകം തോന്നി എല്ലാം തുറന്ന്‍ നോകി, കൊറേ പീരന്കി കളും, തോക്കുകളും, രോകറ്റ് ലോന്ച്ചരുകളും, യുദ്ധ വിമാനങ്ങളും, ഇടിഞ്ഞ് വീഴാറായ വീട് കളും കെട്ടിടങ്ങളും, അഭയാര്‍ത്തി ക്യംപുകളുടെയം ചിത്രം,,,,,,,,,,,,,,,,,,

മനസ്സില്‍ ഒരായിരം ചോദ്യങ്ങള്‍ ഉയര്‍ന്നു, എന്തിനാണ് ഇയാള്‍ ഇതൊകെ മൊബൈലില്‍ കൊണ്ട് നടകുന്നെ, എങ്ങനെ ചോദിക്കും, ഇഷ്ടപെട്ടിലെങ്കില്‍ പിന്നെ .......................ആലോചിക്കാന്‍ വയ്യ,

എന്ത് വന്നാലും വേണ്ടില്ല ഒന്നും ഇല്ലേലും മൊബൈല്‍ സൈലന്റ് ആകി കൊടുത്തതിന്റെ നന്ദി എങ്ങിലും കാണാതെ ഇരികില്ല, പിന്നെ പള്ളിയില്‍ അല്ലെ അത് കൊണ്ട് ദേഹോപദ്രവം എല്പികില്ല, ആ ഒരു സമാധാനത്തില്‍ ചോദിച്ചു, യേ ക്യാ ഹെഇ ഭായ്, ക്യൂം ഐസ പിക്ചര്‍ രക ആപ്പ്ക മൊബൈല്‍ മേ, മറുപടിയായി ഒന്ന് ചിരിച്ചു, ഓ സമാധാനമായി ജീവിതത്തില്‍ ആദ്യം ആയിട്ടാ ഈ വര്‍ഗം ഒന്ന് ചിരികണ കാണുന്നെ,

കൂടെ മറുപടിയും വന്നു, " എ അമാര ഗാവുന്ക്ക പിക്ചര്‍ ഹെഇ ഭായ് " ഇസ്സ്കോ ദേക്കേഗാ ഹുംക്കോ ഗവുന്ക്ക യാദ് ആത്താ ഹെ " ( ഇത് എന്റെ നാടിന്‍റെ ഫോട്ടൊയാന്‍ ഇത് കാണുമ്പോ എനിക്ക് എന്റെ നാടിനെ ഓര്‍മ്മ വരും) പൂക്കളും, പാടങ്ങളും, തെങ്ങിന്‍ കൂട്ടങ്ങളും, തേന്‍ അരുവികളും, പക്ഷികളും, നമുക്ക് ഗൃഹാതുരത്തം ഉണര്‍ത്തുന്ന ഓര്‍മ്മകള്‍ ആണെങ്കില്‍ ഇവിടെ ഇവര്‍ക്ക് തോക്കുകളും പീരങ്കികളും യുദ്ധ വിമാനങ്ങളും ഗൃഹാതുരത്തതിന്റെ ഓര്മ്മകളാവുന്നു ...

1 comment:

  1. വർഷങ്ങളായി ഒരു ജനറേഷൻ അനുഭവിക്കുന്ന അവസ്ഥയാണ് യഥാർത്ഥത്തിൽ ആ ചിത്രങ്ങൾ... അവ അവരുടെ ജീവിതത്തിന്റെ ഭാഗമായി മാറിയതല്ല, മാറ്റിയതല്ലെ?

    ReplyDelete