Thursday, May 2, 2013

എന്‍റെ സ്വപ്നത്തെ കസവണിയിച്ച സുന്ദരി......(രണ്ടാം ഭാഗം)


ഇടവേളക്ക് ശേഷം വീണ്ടും ഒന്ന് ബ്ലോഗാന്‍ ശ്രമിക്കുകയാണ്‍, പഴയപോലെ ക്ലിക്കാകുവോന്നറിയില്ല, എന്നാലും ഒരു ശ്രമം, പാളിപോയാല്‍ ക്ഷമിക്കണം, പഴയ പോലെ മഷി പിടിക്കണില്ല, 

അപ്പൊ തുടങ്ങാം.............പഴയ കഥകള് അറീയാത്തവര്‍ക്ക്,,,, ഇവിടെ ക്ലിക്കാം 

ഒന്നിനു പിറകെ ഒന്നായി അനുരാഗങ്ങളൊക്കെ നനഞ്ഞ പടക്കം പോലെ ചീറ്റികൊണ്ടിരുന്ന കാലം, കോളേജും കഴിഞ്ഞു എക്സാമും, എല്ലാ കാമുകിമാരോടും വിട പറഞ്ഞ് പിരിഞ്ഞു, തേരാ പാരാ നടക്കുന്ന കാലം, ഒന്നും ചെയ്യാനില്ല, ഉറങ്ങാ എണീക്കാ ഭക്ഷണം കഴിക്കുക, വായിനോട്ടം, സ്കൂളിനു തൊട്ടടുത്ത് വീടായതോണ്ട് പുറത്തൊട്ടിറങ്ങി നിന്നാ മതി വേറേ എവിടേയും പൊകേണ്ട വായ്യി നോക്കാന്‍,...........അങ്ങനെ സസുഖം ബോറഡിച്ച് കഴിയുന്ന കാലം, കൊച്ചുനാളു മുതലേ ചേച്ചി ഒറ്റയ്ക്കാന്നും പറഞ്ഞ് ഞാന്‍ ചേച്ചീടെ വീട്ടിലായിരുന്നല്ലോ താമസം, അവിടേയും ബോറടീ തന്നെ ........ ആയിടയ്ക്ക് ഇക്ക ദുബായിന്നു വിളിച്ച് ബിസിനസ്സ് തുടങ്ങാന്‍ പറഞ്ഞു, അതും കമ്പ്യൂട്ടര്‍ ഇന്‍സ്റ്റിറ്റൂട്ട്, ശെരി ലതെങ്കി ലത് ബോറഡി മാറുമല്ലോ, പിന്നെ ഇനി കിളികളെ തപപ്പി കവലയിലും സ്കൂള്‍ പരിസരത്തും കറങ്ങേണ്ട സ്വന്തം സ്ഥാപനത്തില്‍ തന്നെ വരുമല്ലോ, തട്ടി തകര്‍ന്ന് മൂലക്ക് ആയിരുന്ന പൊന്നും കിനാക്കളൊക്കെ വീണ്ടും ചിറകടിച്ച് പറന്നു തുടങ്ങി, ചിറകൊടിഞ്ഞ് വീഴാതിരുന്നാ മതിയായിരുന്നു പടച്ചോനേ, ............  

അങ്ങനെ ഇന്‍സ്റ്റിറ്റൂട്ട് തുടങ്ങി ..... തരക്കേടില്ലാത്ത അഡ്മിഷനൊക്കെ ആയി, വെറൂം റഹീമായിരുന്ന ഞാന്‍ ഒന്ന് ഇരുട്ടി വെളുത്തപ്പൊ റഹീം സാറായി മാറി, ( പാവം പിള്ളാര്‍)....... കാശുണ്ടെങ്കി ഏതവനും സാറാവാന്ന് ഇപ്പൊ മനസ്സിലായില്ലെ, പൊതുവേ ഹെഡ് വെയിറ്റ് കാരണം പൊക്കാന്‍ പറ്റാതിരുന്ന എന്‍റെ തല സാറ് വിളികൂടിയായപ്പൊ പിന്നെ പറയണോ.............. ആസ് യൂഷുവല്‍ അഡ്മിഷനില്‍ കൂടുതലും കിളീസാ കാരണം ആമ്പിള്ളാരൊക്കെ ടൌണീ പോയി പടിച്ചോളും കിളീസിനെ വീട്ടീന്നു വിടില്ല, അപ്പൊ ലവര്‍ക്കൊരു ഉപകാരമായി നാട്ടി തന്നെ ഇങ്ങനൊരു സംഭവം വന്നപ്പൊ, അച്ചനിച്ചിച്ചതും തന്തമാര്‍ കല്പിച്ചതും കിളീസ്,............... 

ആ ലതൊക്കെ പോട്ട് , നമ്മുക്ക് കാര്യത്തിലേക്ക് വരാം, ഞാന്‍ നേരത്തെ സൂചിപിച്ചത് പോലെ ചേച്ചിയുടെ വീട്ടിലായിരുന്നല്ലൊ ഞാന്‍ താമസം, അവിടുന്ന് രാവിലെ 7.30 ക്ക് ബൈക്കുമെടുത്ത് ഇറങ്ങും നേരേ ഇന്‍സ്റ്റിട്ട്യൂട്ടിലേക്ക് എന്നിട്ട് തുറന്ന് ടീച്ചര്‍ വരുന്നത് വരെ അവിടെ ( പുതിയ ടീച്ചറെയൊക്കെ നിയമിച്ച് കേട്ടാ....നുമ്മളിപ്പൊ ശെരിക്കും മുതലാളിയായി).... ടിച്ചറ് വന്ന് കഴിഞ്ഞാ പിള്ളാര്‍ക്കൊകെ ഒരു ചെറു ദര്‍ശനം നല്‍കി അവിടുന്ന് മുങ്ങും പിന്നെ വീണ്ടും ചേച്ചീടെ വീട്ടില്‍ പൊങ്ങും, അപ്പോഴേക്കും ബ്രേക്ക് ഫാസ്റ്റും റെഡിയാകും ............നുമ്മടെ കാഥാനായിക സ്കൂളില് പോകുന്ന സമയവുമാകും........ഒഹ് അത് പറഞ്ഞില്ലല്ലേ കഥാനായികയെ കുറിച്ച്.... പറയാം
ആദ്യാനുരാഗത്തില്‍ എന്‍റെ സ്വപ്നത്തെ കസവല്ലെ അണിയിച്ചെ, ഇത് കുറച്ച് ദിവസായിട്ട് എന്റ്റെ സ്വപ്നത്തേയും ജീവിതത്തേയും കസവും പൊന്നും മിന്നും അണിയിച്ച് കൊണ്ടിരിക്കുന്ന കുട്ടി, എന്‍റെ സൌന്ദര്യ സങ്കൽപ്പങ്ങള്‍ക്കൊത്ത കുട്ടി, നല്ല നിറം, നീളമുള്ള മുടീ, നുണക്കുഴി വിരിയുന്ന കവിളുകള്‍, വെണ്ണക്കല്ലില്ലൊന്നുമല്ലെങ്കിലും കരിങ്കല്ലിലെങ്കിലും കടഞ്ഞ ശില്പ ഭംഗി, +2 വിനു പടിക്കുന്നു, നുമ്മട സ്കൂളീ തന്നെ, ചേച്ചീടേ വീട്ടിന്‍റെ തൊട്ടടുത്ത് വീട് ,, വരാന്തയില്‍ ഇരുന്നാല്‍ കാണാം അവളുടെ സ്കൂളീ പോകാനുള്ള ഒരുക്കങ്ങളൊക്കെ, ഇന്‍സ്റ്റിറ്റ്യൂട്ടും തുറന്ന് തിരിച്ചെത്തിയാല് പത്രവും പിടിച്ച് അവിടിരിക്കും, ആദ്യ ദിവസങ്ങളൊക്കെ അവള്‍ മൈന്‍റ് ചെയ്തിരുന്നില്ല, അറിഞ്ഞതായി നടിച്ചിരുന്നില്ല,.....വേറൊരു സൌകര്യം ഇവളെന്‍റെ ചേച്ചിയുടെ അടുത്ത കൂട്ടുകാരിയാ, അവധി ദിവസങ്ങളിലും സ്കൂള്‍ വിട്ട് വന്നാലും ഇവള്‍ ചേച്ചിയുടെ കൂടെ കാണും,.....
കാര്യങ്ങളൊക്കെ എളുപ്പം അനുകൂലം, വിലങ്ങ തടിയായി ചേച്ചി മാത്രം, അതൊന്ന് മാറി കിട്ടിയാല്‍ കര്യം അവളോട് തുറന്ന് പറയായിരുന്നു... അങ്ങനെ കാത്ത് കാത്തിരിക്കുന്ന കാലം ഒരവസരം കിട്ടി, ഞാനും ചേച്ചിയും കുട്ടികളും ലവളും കൂടിയിരുന്ന് ടിവി കണുന്നു, ഞാന്‍ പിന്നിലെ കസേരയിലും അവരൊക്കെ മുന്നിലും, ലവളുള്ളത് കൊണ്ട മാത്രമാണ്‍ സഹിച്ചിരുന്നു ഞാന്‍ ടിവി കാണുന്നതെന്നോര്‍ക്കണം, ഹും എന്തൊക്കെ കഷ്ടപാടാ ഒരു പെണ്ണിനെ ഇഷ്ടമാണെന്‍ പറയാന്‍,........... 

ഒഹ് ശ്വാസം മുട്ടണ്‍ ഇതെങ്ങനെ ഒന്ന് പറയും, വിയര്‍ത്തു കുളിച്ചു ശെരിക്കും, ആദ്യായിട്ട് ഒരു പെണ്ണിനെ കാണുന്ന പോലെ, കോപ്പ് പെങ്ങളിരിക്കുന്നതോണ്ട അടുത്ത് ഇല്ലേല്‍ കാണായിരുന്നു...ഹും..... എന്ത് തന്നെയായാലും ഇന്ന് പറഞ്ഞിട്ട് തന്നെ ബാക്കി കാര്യം ....... മെല്ലെ അവളുടെ കയ്യില്‍ തൊട്ടു.......... അവളൊന്ന് തിരിഞ്ഞ് നോക്കി, ഞാനൊന്നും കണ്ടില്ലേന്നുള്ള മട്ടില്‍ ഞാന്‍ ടിവി കണ്ടോണ്ടിരിക്കുന്നു.... വീണ്ടൂം ഒന്നൂടി തൊട്ടു..... ഇത്തവണ അല്പം മുഖം കറൂപിച്ച് നോക്കി, നുമ്മളു വീണ്ടും രാമനാരായണ,
മൂന്നാമത് തൊടാനായി കൈ ഓങ്ങിയതും ലവളു തിരിഞ്ഞതും ഒന്നിച്ച്.............പ്ലിം...............ഭ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ് ഒരു വളിച്ച ചിരി പാസാക്കി ( സത്യായിട്ടും ഞാന്‍ ചമ്മിയൊന്നുമില്ല) 

ലവളാഞ്ഞൊരു വിളി .....ഇത്താ............
ഇലാഹുല്ലാലമീനായ തമ്പുരാനെ പെട്ടു........... എന്‍റെ ഹൃദയം അറബിയുടെ സാറ്റ് പോലെ നിര്‍ത്താടെ അടിക്കാന്‍ തുടങ്ങി 
എന്താ കുട്ടി....... ഹേയ് ഒന്നൂല്ലാ കസേരയില്‍ ഉറുമ്പുണ്ടോന്നൊരു സംശയം.....
ഹാവൂഊഊഊഊഊഉ..... ആശ്വാസം എല്ലാ സാറ്റുകളും ഒറ്റയടിക്ക് ഡിലീറ്റായി ഭാഗ്യം, ലവളൊറ്റി കൊടുത്തില്ല, അപ്പൊ ധൈര്യം കൂടി ലവള്‍ക്കൊരു സോഫ്റ്റ് കോറ്ണര്‍ വര്‍ക്കൌട്ടായീന്ന് ഉറപ്പായി ......... പക്ഷെ വായനക്കി ഒന്നും മിണ്ടാന്‍ മേല ഒന്നുകില്‍ പെങ്ങള്‍ കേക്കും അല്ലെങ്കില്‍ ഇപ്പുറത്തിരിക്കുന്ന പെങ്ങടെ കുട്ടി ........ പടച്ചോനെ ഇതിപ്പൊ മാമ്പഴം പഴുത്തപ്പൊ കാക്കക്ക് വായപ്പുണ്‍ന് എന്നെ പറഞ്ഞ പോലായല്ലോ,........പ്രേമ ദൈവങ്ങളേ ഒരു വഴി കാട്ടി തരണേ ............തന്നൂ, ആംഗ്യ ഭാഷ, സാക്ഷാല്‍ മോഹിനിയേയും ദിലീപിനേയ്യും മനസ്സില്‍ ധ്യാനിച്ച് വെച്ചി കാച്ചി, ഇലു(പഞ്ജാബി ഹൌസ്) ..................................

കത്തി, സംഗതി ഏറ്റു........ പെങ്ങളറിയാതെ കാര്യം ഓക്കെയായി ..... ലവളു നം ... .ന്ര്മ്മ്..... നമ്ര...... കോപ്പ് എന്തോ ശിരസ്ക്കയായി മുഖം വെട്ടിച്ചു.... 
അപ്പൊ ആദ്യം പടി കടന്നു, എനി ഫോണ്‍ നമ്പര്‍, ( വല്യ ബുദ്ധിമുട്ടില്ല പെങ്ങടെ വീട്ടിലെ ഡയക്ടറീയില്‍ ഉണ്ട്) വിളിക്കാനുള്ള അനുവാദം , സമയം, ഇത് രണ്ടും ഒപ്പിക്കണം...... കാണാനൊന്നും വല്യ ബുദ്ധിമുട്ടില്ലെങ്കിലും ഒന്ന് സ്വസ്ഥമായി സംസാരിക്കാന്‍ കഴിയില്ല, പെങ്ങടെ വീട്ടിലായതോണ്ട്, അവസാനം ഫോണ്‍ വിളിക്കാനുള്ള സമയവും അനുവാദവും ഒപ്പിച്ച് വിളി തുടങ്ങി ആദ്യമൊക്കെ ഒന്നോ ര്ണ്ടൊ മിനിറ്റ് , പിന്നെ നീണ്ട് നീണ്ട് 3-4 മണിക്കൂറൂകളായി, മുഴുവന്‍ ദിവസവും ഞാന്‍ അവിടെ തന്നെയായി അല്ലാത് സമയങ്ങളില്‍ അവള്‍ ക്ലാസ്സിലേക്കാന്നും പറഞ്ഞ് എന്‍റെ ഇന്‍സ്റ്റിട്ട്യൂട്ടിലും,
ചുരുക്കി പറഞ്ഞ കത്തിക്കയറാന്‍ തുടങ്ങി പ്രേമം, എന്‍റെ ബൈക്കിന്‍റെ ശബ്ധം കേട്ടാല്‍ അവള്‍ പറന്നെത്തും പിന്നാമ്പുറത്തൂടെ, പിന്നെ അവിടെ തന്നെ, ചേച്ചിടെ കണ്ണ് തെറ്റിയാ പിച്ചിയും നുള്ളിയും തൊട്ടും തലോടിയും,,,,,,,,,ഒന്നും പറയേണ്ട.... ദിവസങ്ങള്‍  നിമിഷങ്ങളായി പറന്ന് പോയി കൊണ്ടിരുന്നു, ചേച്ചിയെ സോപ്പിട്ട് കൂറ്റെ തന്നെയായി എപ്പൊഴും, എന്ത് പറഞ്ഞാലും അനുസരിക്കും നല്ല അനിയന്‍, ( അനിയന്‍റെ ഉദ്ദേശം ചേചിക്കറിയില്ലല്ലോ)... പൊന്നും കിനാക്കളെല്ലാ ഉന്നം മറന്നു തെന്നി പറക്കാന്‍ തുടങ്ങി, തുടങ്ങീന്നല്ല പറന്നങ്ങ് ആകാശം വരെയെത്തി, ആയിടക്ക് ചേച്ചീടെ കൂടെ എന്‍റെ വീട്ടിലും വരാന്‍ തുടങ്ങി ഉമ്മയെ പരിചയപെട്ടു , പിന്നെ പതുക്കെ വീട്ടുകാരുമായും കമ്പനിയായി, എല്ലാര്ക്കും പെരുത്തിഷ്ടായി നല്ല കുട്ടി, ......... മന്‍സ്സിലെ മാണിക്ക്യ കൊട്ടാരത്തില്‍ ഞാനവള്‍ക്ക് പള്ളിയറ പണിതു, അതിലെ രാജ്ഞിയായി അവരോധിച്ചു, ഭൂകമ്പങ്ങളുണ്ടായാലും, പേമാരിയും കൊടുംകാറ്റും ഒന്നിച്ച് വന്നാലും പിരിയില്ലെന്ന് ശപതം ചെയ്തു, ഒന്നിച്ച് ജീവിക്കാന്‍ തന്നെ തീരുമാനിച്ചു...... 

കാര്യങ്ങളങ്ങനെ ഷെഡ്യൂളായിട്ട് പോകുന്നു, ഫോന്‍ ടൈമിങ്, മീറ്റിങ് ടൈമിങ്, ഐസ്ക്രീം ടൈമിങ്, അങ്ങനെ എല്ലാം എല്ലാം സസുഖം, തടസ്സങ്ങളൊന്നുമില്ല, ചേച്ചിക്കും ചേച്ചിയെ തനിച്ചാക്കി ഗള്‍ഫില്‍ പോയ അളിയനും ദിവസവും ഒരായിരം നന്ദി പറഞ്ഞ് കൊണ്ടേയിരുന്നു ........ അങ്ങനെ ദിവസങ്ങള്‍ നിമിഷങ്ങളായും മാസങ്ങള്‍ മിനുറ്റുകളായും പറപറക്കുന്ന കാലം ...........ഒരു ദിവസം.............

റൈമൂഊഊഊഊഊഊഊ.......( ചേച്ചിയാ വിളിക്കുന്നെ , ഞാന്‍ പൂറത്ത് വരാന്തയില്‍ ഇരിക്കുവായിരുന്നു)
ന്തോഓഓഓഓഓഓഓഓ.....
ച്ചേച്ചി: എന്താ ഉദ്ദേശം
മി: എന്ത്? പ്രത്യേകിച്ചൊന്നുമില്ല ഊണ്‍ റെഡീയായോ , എങ്കില്‍ ഉണ്ണാം, 
ചേ: അതല്ല, എന്താ അവ്ളുമായിട്ട്?
മി: ഏതവളു? എനിക്കൊരു ലവളേം അറിയില്ല
ചേ: ദേ നിന്‍റെ ഈ അടവൊക്കെ അവളുടെ അടുത്ത് മതി, എന്നോട് വേണ്ടാ, നീ കുരുത്ത വയറ്റീ തന്നാ ഞാന്‍ വളര്‍ന്നേ, മര്യാദക്ക് പറഞ്ഞോ, എന്താന്ന്...
മി: പഷ്ട് , കുറേ നേരായി പറയുന്നു ലവള്‍ ലവള്‍, ആരാ ഈ ലവള്‍, എന്താ ഇത്താക്ക് അറിയേണ്ടേ
ചേ: ദേ അങ്ങോട്ട് നോക്കിയെ, 
(അവിടുന്ന് നുമ്മടെ കക്ഷി കൈ വീശി കാണിക്കുന്നു, ചേച്ചിക്കാ എനിക്കല്ല ... പണ്ടാറം പുറത്ത് വരാന്‍ കണ്ട സമയം)
മി: ഒഹ് ഇവളേയാണൊ? ഇവളുമായിട്ടെന്താ, ഇത്താടെ ഫ്രണ്ടല്ലെ, അപ്പൊ എന്‍റെയും ഫ്രണ്ട്....
ചേ: ശെരി ഞാന്‍ ഉമ്മാനെ വിളിച്ചോളാം, നീ പറയേണ്ട...... 
പടച്ചോനെ ശെരിക്കും പെട്ടു, 

മി: ഇത്താണ്‍, ഇത്താ നിങ്ങള്‍ക്ക് വിവരോം വിദ്യാഭ്യാസമൊക്കെ ഉള്ളതല്ലെ, ഒരുമാതിരി ഉമ്മുമ്മ മാരെ പോലെ സംസാരിക്കരുത്, ഞങ്ങള്‍ തമ്മിലൊന്നുമില്ല, ജസ്റ്റ് ഫ്രണ്ട്സ്, സത്യം........
ചേ: അപ്പൊ നീ വരുന്ന സമയം നോക്കി അവളോടി വരുന്നതോ...
മി: അ... അത് പിന്നെ ഇപ്പൊഴാണൊ, ഇതിനു മുമ്പും അവളിവിടെ തന്നെയായിരുന്നില്ലെ, ഇത്താടെ ഫ്രണ്ടല്ലെ ... ഹും
ചേ: ഹും..... ശെരി....മോന്‍ ചെല്ല് ഉമ്മ വിളിച്ചിരുന്നു, ഞാന്‍ വരണുണ്ട് വൈകീട്ട് ഉമ്മാനെ കാണാന്‍..
മി: എന്തിനാ ഇപ്പൊ പോണേ, പൊയിട്ട് ഒരുപണിയുമില്ല അവിടെ, ഞാന്‍ ഊണൊക്കെ കഴിഞ്ഞേ പോകുന്നുള്ളൂ
ചേ: വേണ്ട നിന്നെയെനിക്കത്ര വിശ്വാസം പോര, നീയിപ്പൊ പോ, എനിക്കിച്ചിരി ജോലിയുണ്ട്, അത് കഴിഞ്ഞ് ഞാനങ്ങൊട്ട് വരാം, എന്നിട്ട് നമ്മുക്കൊന്നിച്ച് വരാം....
മി: ശെരി, എനിക്കിത് തന്നെ കിട്ടണം, ഇത്താ ഇത്താന്നും പറഞ്ഞ് കൂടെ നടന്നിട്ട് , ഇപ്പൊ ഞാനാരായി....
പിറുപിറുത്തോണ്ട് അവിടുന്നിറങ്ങി......

വീട്ടിലേക്കുള്‍ല വഴിയില്‍ മനസ്സ് വല്ലാണ്ട് കുഴഞ്ഞ് മറിഞ്ഞിരുന്നു, ഒരു നിമിഷം കൊണ്ട് കെട്ടിപൊക്കിയ കൊട്ടാരങ്ങളും മണിയറകളും തകര്‍ന്ന് തരിപ്പണമാവുകയാണെന്ന് തോന്നി, യാന്ത്രികാമായി ബൈക്കും ഞാനും ഒരുപോലെ നീങ്ങിക്കൊണ്ടിരുന്നു, വീടെത്തിയതേ അറീഞ്ഞില്ല, മനസ്സ് നിറയെ പൊട്ടാന്‍ പോകുന്ന അഗ്നിപര്‍വ്വതം പോലെ പുകയുകയായിരുന്നു, 

വീടെത്തി, നേരെ ഉമ്മാടെ മുറിയില്‍ ചെന്നിരുന്നു, 
ഉമ്മ: എന്താടാ ? 
മി: എന്ത്? ഒന്നൂല്ല, 
ഉമ്മ: മുഖത്തൊരു വല്ലായ്മ, 
ഒന്നൂല്ലുമ്മ
ഉ: ദുബായിന്ന് ഇക്ക വിളിച്ചിരുന്നു, നിന്നെ കുറിച്ച് ചിലത് പറഞ്ഞു 
മി: എന്നെ കുറിച്ചോ? എന്താ? ഇന്‍സ്റ്റിട്ട്യൂട്ടൊക്കെ നല്ല ലാഭത്തിലാണല്ലോ, പിനെ എന്താ? 
ഉ: അവന്‍ നിന്‍റെ ഇത്താക്ക് വിളിച്ചിരുന്നത്രെ, അവളു ചിലതൊക്കെ പറഞ്ഞൂന്ന് അവനോട്
********************@@@@@@@@@################### 
പണ്ടാറക്കാലീ ഇത്താആആആആആആ.......... നേരെ ദുബായിലോട്ടാണിഒ ന്യൂസ് വിട്ടെ, ഉമ്മയായിരുന്നെങ്കില്‍ എങ്ങനെയെങ്കിലും പറഞ്ഞ് പിടിച്ച് നിക്കായിരുന്നു, ഇതിപ്പൊ ഇക്ക,  പടച്ചോനേഏഏഏഏഏഏഏഏഏഏഏഏ
ഉ: എന്താ നിന്‍റെ ഉദ്ദേശം , നീ തന്നെ പറ...
മി: ഒന്നൂല്ലുമ്മ, വീ ആര്‍ ജസ്റ്റ് ഫ്രണ്ട്സ്
ഉ: പ്ഫാആആആആആആആആആആആഅ ...... പോക്കിറിത്തരത്തിനു ഇംഗ്ലീഷ് പറഞ്ഞ് ന്യായീകരിക്കുന്നോടാ...
മി: ഇല്ലുമ്മ, ഉമ്മാടെ മോന്‍ അങ്ങനെ പ്രേമിക്കാനൊക്കെ നടക്കോ, ഇത്താടെ കൂടെയല്ലെ ഞാന്‍ ഉള്ളത് മുമ്പിലല്ലെ ഞങ്ങള്‍ സംസാരിക്കാറ്, ഞങ്ങള്‍ വെറൂം കൂട്ടുകാരാ( ഫ്രണ്ട്സ് എന്ന് പറഞ്ഞാ ഉമ്മടെ വായീന്ന് ബാക്കി കൂടി കേക്കേണ്ടി വരും)
ഉ: അപ്പൊ പിന്നെ നീ ആര്‍ക്കാ ഫോണ്‍ ചെയ്യുന്നത്... 
മി: ഫോണൊ? എവിടെ ? എപ്പൊ? 
ഉ: ഇന്‍സ്റ്റിട്ട്യൂട്ടില്‍ ചെന്നാല്‍ നീ തൊട്ടടുത്ത ഫോണ്‍ ബുത്തിലാ സ്ഥിരതാമസമെന്ന് കല്ലു പറഞ്ഞു  ( കല്ലു എനിക്ക് പാരവെക്കാനായി ദൈവം ശ്രിഷ്ടിച്ച എന്‍റെ പുന്നാര അനിയന്‍) അത് മത്രമല്ല അവളവിടെ വരാറൂണ്ടെന്നും പറഞ്ഞു
( ഓഹോ അപ്പൊ കാര്യങ്ങളൊക്കെ അത്രേടം വരെയെത്തി, എനിക്ക് പിന്നില്‍ ഒരു ചാരനായി ഇവനുണ്ടായിരുന്നു , ഇവനെല്ലാം വാച്ച് ചെയ്ത് റീപോര്‍ട്ട് ചെയ്തിരുന്നു ഹെഡ്ഡ് ഒഫീസില്‍) ഇനി ഒരു അപ്പീലും നടക്കില്ല, എല്ലാം തെളിവു സഹിതം ഹാജരാക്കപ്പെട്ടു കഴിഞ്ഞു......എന്തേലും പറഞ്ഞ് തല്‍ക്കാലം പിടിച്ച് നിക്കം അത്രേയുള്ളൂ

മി: അങ്ങനെ ഒന്നുമില്ലുമ്മ , അവളിടക്ക് വരും ഇന്‍സ്റ്റിട്ട്യൂട്ടില്‍ അവളുടെ ഫ്രണ്ട അവിടെ പടിക്കുന്നുണ്ട് അവളെ കാണാന്‍, അപ്പൊ പിന്നെ ഇവളേ എനിക്ക് നേരത്തേ അറിയാവുന്നത് കൊണ്ട് സംസാരിക്കും, ഞങ്ങള്‍ കൂട്ടുകാര്‍ മാത്രാ, വേറൊന്നുമില്ല, 
ഒരുവിധത്തില്‍ ഉമ്മാനെ പറഞ്ഞൊപ്പിച്ചു.....അതിനു പിന്നാലെ ചേച്ചിയും വന്നു...അവളുടെ വിസ്താരവും ചോദ്യം ചെയ്യലും ഉമ്മാന്‍റെ സങ്കടവും കൂടിയായപ്പൊ ശെരിക്കും പെട്ടു പോയി, എല്ലാം സമ്മതിച്ച് മാപ്പൂം പറഞ്ഞ് നിന്നെ ഞാനെടുത്തോളാമെന്നൊരു ഭീഷണി നോട്ടവും ചേച്ചിക്ക് കൊടുത്ത് അവിടുന്നിറങ്ങി.....

അക്ഷരാര്‍ത്ഥത്തില്‍ തകര്‍ന്ന് പോയി, ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല ഇങ്ങനെയൊരു ക്ലൈമാക്സ്, ചേച്ചി ഇതിനെ എതിര്‍ക്കുമെന്നൊന്നും ഒരിക്കലും കരുതിയിരുന്നില്ല, ഒന്നിനോടും തല്പര്യമില്ലാതായി , ജീവിതം വെറുത്തു പോയി...

ഒന്ന് രണ്ട് ദിവസം കൂടി അങ്ങനെയങ്ങ് കഴിഞ്ഞു... കുറച്ച് ദിവസം കൂടി കഴിഞ്ഞ് എങ്ങനെയെങ്കിലും ഉമ്മാനെ കൊണ്ട സമ്മതിപ്പിക്കാമെന്ന വിചാരത്തില്‍ തല്‍ക്കാലം ഫോണും കാണലുമൊക്കെ നിര്‍ത്തി

അങ്ങനെയിരിക്കെ ഒരു  ദിവസം ഒരു ഫോണ്‍ കോള്‍ അനിയനെടുത്തു എനിക്ക് തന്നു, 
മി: ഹെല്ലോ... ആ ഇക്ക റൈമുവാ, സുഖായിരിക്കുന്നു... ശെരി, ശെരി  ( ഈ കഥയും ഫോണില്‍ തന്നെ അവസാനിക്കാന്‍ പോകുന്നു)
ഇക്കയാണ്‍ ദുബായീന്ന്, നാളെ രാവിലെ ടൌണില്‍ ട്രാവത്സില്‍ പോകാന്‍, അവിടൊന്നൊരു സാധനം തരും അതും വാങ്ങി വീട്ടില്‍ വരാന്‍ പറഞ്ഞു, രാവിലെ കുളിച്ചൊരുങ്ങി ചെന്നു, സാധനം മേടിച്ചു തിരികെയെത്തി, ഉമ്മാനെ ഏല്പിച്ചു, ഇറങ്ങാന്‍ തൂടങ്ങിയപ്പൊ ഉമ്മ വിളിച്ചു, നിക്ക് ഇത് നിനക്കുള്ളതാ,

എനിക്കോ? എനിക്കെന്താ ഇങ്ങനെ ഒരു കവറില്‍,.........
ഉ: നിനക്കുള്ള വിസയും ടിക്കെറ്റും, മറ്റെന്നാള്‍ പോകാന്‍ റെഡീയായിക്കോ
മി: വാട്ട്................................വിസയോ ടിക്കെറ്റോ? എനിക്കോ? ( കുട്ടിക്കാലം മുതല്‍ക്കേ ഇക്കാമാരുടെ ഗള്‍ഫ് കഥകള്‍ കേട്ട് വളര്‍ന്ന എനിക്കീ ഗള്‍ഫ് എന്ന് കേക്കുന്നത് തന്നെ കലിപ്പായിരുന്നു, ഒരിക്കലും പോകില്ലെന്നും പോകേണ്ടീ വരില്ലെന്നും കരുതി നടന്നതാ, ഇന്‍സ്റ്റിട്ട്യൂട്ടൊക്കെ തുടങ്ങിയെ പിനെ ഗള്‍ഫിനെ കുറിച്ച് ചിന്തിച്ചിട്ട് പോലുമില്ല) 

ആ എനിക്കാണ്‍ ഗള്‍ഫിലേക്കുള്ള വിസയും ടിക്കെറ്റും, അതും വിത് ഇന്‍ 2 ഡേയ്സ് കേറി പൊക്കോളാന്‍, പരമാവതി പറഞ്ഞ് നോക്കി, ഇന്‍സ്റ്റിട്ട്യൂട്ട്, ഉമ്മാക്ക് അസുഖം വന്നാല്‍ ഹോസ്പിറ്റലില്‍ പോകാന്‍ ആളില്ല, എല്ലാം കാരണങ്ങളും നിരത്തി വാദിച്ചു , നോ രക്ഷ, ഉമ്മയും കയ്യൊഴിഞ്ഞു കളഞ്ഞ്...............

അവിടെ അവസാനിക്കുന്നു എന്‍റെ സ്വാതന്ത്ര ജീവിതം.......അതിലേക്കുള്ള അവസാനത്തെ പടിയും ഇക്കാക്ക കൊട്ടിയടച്ചു..... അങ്ങനെ 1947 ആഗസ്ത് 15നു പട്ടിണി കിടന്നും സമരം ചെയ്തു നമ്മുടെ മഹാന്മാര്‍ നമുക്ക് നേടിത്തന്ന സ്വാതന്ത്രം  2004 ഒരു ആഗസ്ത് 15നു അറബിയുടെ മുന്നില്‍ അടിയറവ് വെക്കാന്‍ ഞാനും പറന്നു ദുബായ് എന്നാ മായാ നഗരത്തിലേക്ക്,..........................

അവളെ അവസാനമായൊന്നെ കാണണമെന്നുണ്ടായിരുന്നു, കഴിഞ്ഞില്ല, അവളുടെ മുഖത്ത് നോക്കി യാത്രപറയാനുള്ള കരുത്ത് അന്നുണ്ടായിരുന്നില്ല, ഒരു കത്തെഴുതി ഫ്രണ്ടിനെ ഏല്പിച്ചു........................

ഒരു അവോക്കാഡ് ദുരന്തം


ഈ കഥ നടക്കുന്നത് മറ്റെവിടെയുമല്ല, കണ്‍നഞ്ജ്പ്പിക്കുന്ന വര്‍ണ്ണ വിസമയങ്ങളും, അമ്പരചുമ്പികളു, അത്ഭുതങ്ങളും കൊണ്ട് പേരു കേട്ട ദുബായ് നഗരം............... ഈ പറഞ്ഞ കാര്യങ്ങളൊക്കെ ഒരു പ്രാവസിയെന്ന നിലക്ക് അന്യമാണെങ്കില്‍ പുറത്തുള്ളവര്‍ക്ക് അതാണല്ലോ ദുബായ്...... 

ദുബായില്‍ എത്തിയ കഥ എന്‍റെ കഴിഞ്ഞ ബ്ലോഗില്‍ നിങ്ങള്‍ വായിച്ചുവല്ലോ.... ഒട്ടും താല്പര്യമില്ലാഞ്ഞിട്ടും ഇങ്ങോട്ടെത്തപെട്ട കഥ, അതൊക്കെ കഴിഞ്ഞ് ദുബായില്‍ ഇറങ്ങി, ജേഷ്ടന്‍റെ കൂടെയാ താമസം, ഒരു ചെറീയ വില്ലയില്‍ വേറെയും 5-6 പേരുണ്ട്, എല്ലാം ജേഷ്ടന്‍റെ പ്രായക്കാരു തന്നെ, എന്ന് വച്ചാ ഒന്ന് മിണ്ടാന്‍ പോലും ഒരു സമപ്രായക്കാരന്‍ പോലും ഇല്ലെന്ന്, ഉറങ്ങി എണീക്ക പത്രം നോക്കി സി വി അയക്കാ, നെറ്റില്‍ പോയിരുന്ന് ജോലി തപ്പുക ഇതൊക്കെ തന്നെ പ്രധാന പരിപാടി, ബാക്കി സമയം ചുമ്മാ റൂമിലിരിക്കും, പുറത്ത് പോയാ തിരിച്ച് വരണമെങ്കില്‍ ഇക്കാനെ അങ്ങോട്ട് വിളിപ്പിക്കേണ്ടി വരും അത്രയ്ക്കും വഴിപരിചയമാ, പോയ പോയടുത്ത് പെടും എന്നെ സമ്മതിക്കണം.. ഹും ഏതു പോലീസു കാരനായാലും നൈഫില്‍ ആദ്യായിട്ട് വരുവാണേല്‍ ഒന്നല്ല ഒമ്പത് പ്രാവശ്യ്യം പെടും പിന്നാ ഞാന്‍....

ഒന്നു രണ്ടാഴച്ചത്തെ ശ്രമ ഫലമായി ഒരുജോലി ഒപ്പിച്കു, അസ്സിസ്റ്റന്‍റ് അക്കൌണ്ടന്‍റ്, ജോലിക്ക് കേറീ, വിസയൊക്കെ റെഡിയായി....സാഹചര്യങ്ങളുമായി എങ്ങനെയൊക്കെയോ അഡ്ജസ്റ്റ് ചെയ്ത് മുന്നോട്ട് പോയി, മാസങ്ങള്‍ കഴിഞ്ഞു, ഇതിനിടയില്‍ പഴയ ഒന്നു രണ്ട് കോളേജ് കൂതറകള്‍ ദുബായിലെത്തി, പിന്നെ വൈകുന്നേരങ്ങള്‍ എന്നും അവരുടെ കൂടെയായി, എങ്കിലും ഒരു ആശ്വാസമില്ല, താമസം മാറനം, ഇച്ചിരി സ്വസ്തമായി ജീവിക്കനം, ഇക്കാടെ റൂമ്മീന്ന് മാറീയാലേ അത് നടക്കൂ, അങ്ങനെ പുതുതായി വന്ന കൂതറാസിനേം കൂട്ടി ഒരു റൂം ഒപ്പിച്ചു, അങ്ങോട്ട് താമസം മാറി..... 

ആശ്വാസം, ഇവിറ്റെ നിയന്ത്രണ രേഖകളില്ല, എല്ലാം സമ പ്രായക്കാര്‍ പോരാത്തതിനു പഴയ ഉടായിപ്പ് കമ്പനികള്‍, ഗള്‍ഫ് ജീവിതം എഞ്ജോയ് ചെയ്യാന്‍ തുടങ്ങി, വീക്കെന്‍റുകള്‍ അര്‍മ്മാദിക്കാന്‍ തുടങ്ങി, ശെരിക്കും ഒരുകോളേജ് ജീവിതം തന്നെ തിരിച്ച് കിട്ടിയ പോലെ, അങ്ങനെ അര്‍മ്മാദിച്ച് കഴിയുന്ന കാലത്താണ്‍, പുതിയ റൂം എടുത്തിട്ട് ഇത്രയും നാളായിട്ട് ഇക്കാനെ ഇങ്ങോട്ട് ക്ഷണിച്ചില്ലല്ലോ എന്നോര്‍ത്തത് ..... ( വലിയ ഇക്കാക അല്ല അതിന്‍റെ താഴെയുള്ളവന്‍ അവന്‍ ഫാമിലിയും ഇവിടാ)....... അങ്ങനെ ഇക്കാനെയും ബീവിയേയും ക്ഷണിക്കാന്‍ തീരുമാനിച്ചു..... ക്ഷണിച്ചു വരുന്ന വെള്ളി ഇവിടെ കൂടാമെന്ന്, ഇക്കാക്കും സമ്മതം...

അങ്ങനെ വെള്ളിയായി, ഉണ്ണാനൊന്നും വരില്ലാന്ന് നേരത്തെ പറഞ്ഞു,വൈകിട്ടേ വരൂ, അപ്പൊ എന്തേലും ഉണ്ടാക്കി വെക്കണം വൈകിട്ടത്തേക്ക്.....ചായയും കടിയും, പിന്നെ വല്ല ജൂസൊ മറ്റും, അങ്ങനെ മറ്റുള്ളവന്മാരുമായി ആലൊചിച്ച് സൂപ്പര്‍ മാര്‍കെറ്റി പോയി,
ഡാ ജൂസ് ഉണ്ടാക്കാന്‍ എന്താ വാങ്ങ ഞാന്‍ ചോദിച്ചു,
ഒരുത്തന്‍ ചാടിക്കേറി പറഞ്ഞു “അവോക്കാഡ്’.............
എന്ത്? അവക്കടേയും ഇവക്കടേയും ഒന്നും വേണ്ട നമ്മുക്ക് റൂമില്‍ തന്നെ ഫ്രഷ് ഉണ്ടാക്കാം, നീ വല്ലോ മാങ്ങയോ, ആപ്പിളോ എടുക്ക, ...........
അത് തന്നെയാ പറഞ്ഞേ “അവോക്കാഡ്” അതൊരു പഴമാ, ദേ ഇതാ സാദനം
.. 
ശെരി അതെങ്കി അത് നിനക്ക് ഉണ്ടാക്കാന്‍ അറിയാമോ? പിന്നേ ഇതൊക്കെ അത്രവല്യ കാര്യാണോ.... ലവന്‍ കൂളായിട്ട് പറഞ്ഞു.... ഒഹ് നുമ്മളീ സാധനം കാണുന്നത് തന്നെ ആദ്യായിട്ടാ പിന്നെയല്ലെ ഉണ്ടാക്കല്‍, സാരമില്ല അവനറിയാമല്ലൊ അത് മതി, ഇക്കാടെ അടുത്ത് ഇച്ചിരി ഗമയും കാണിക്കാം, 

അങ്ങനെ അവോക്കാഡും വാങ്ങി തിരിച്ച് റൂമിലെത്തി, ഇക്കയും ബീവിയും വന്നു, അവരോട് ബെഡ്റൂമില്‍ ഇരിക്കാന്‍ പറഞ്ഞ് ഞാനും ലവനും ( നേരത്തെ സൂപ്പര്‍മാര്‍ക്കറ്റി പോയ ലവന്‍ തന്നെ) കൂടീ അടുക്കലയീ കേറി, 
ഞാന്‍: ഡാ തുടങ്ങാം
ലവന്‍: ഒഹ് പിന്നേ, ദിപ്പൊ റെഡിയാക്കി തരാം... 
ഞാ: അപ്പൊ എങ്ങനാ ഇത് ഉണ്ടാക്കുന്നെ? അറീയാമോ..
ല: ഒന്ന് പോടാപ്പ നുമ്മളിതെത്ര കണ്ടതാ, നീ പോയി അവരോട് സംസാരിച്ചിരിക്ക് ഒരു അഞ്ജ് മിനിറ്റ് ഇപ്പൊ റെഡിയാക്കി തരാം
ഞാ: ശെരി
ഒരു പത്ത് മിനിറ്റ് ഞാന്‍ തിരിച്ച് അടുക്കളയില്‍ ചെന്നു നോക്കി, 
ബുജി ഡിസ്കില്‍ കേറീയ ആല്‍ബിച്ചായനെ പോലെ താടിക്ക് കയ്യും കൊടുത്തു ഇരിക്കുന്നു നമ്മുടെ കഥാപാത്രം, 
ഞാ: എന്ത് പറ്റിയേടാ?
ല: അതല്ല റൈമൂ നീ ഇത് കണ്ടോ... ഇത് മൂറിഛപ്പൊ ഇതിനകത്തൊരു കായ, ചെറിയൊരു കണ്‍ഫ്യൂഷന്‍, ഈ പച്ച ഭാഗമാണൊ , അകത്തെ കായയാണോ ജൂസ് അടിക്കേണ്ടതെന്ന്...........
ഞാ: ..................^&%$#^$^#& മോനെ, ഇത് തന്നെയല്ലെ ഞാന്‍ നിന്നോട് അവിടുന്നും ഇവിടുന്നും ചോദിഛത് ഉണ്ടാക്കാന്‍ അറിയോ അറീയോ എന്ന്, എന്നിട്ടിപ്പൊ അവന്‍റെ കണ്‍ഫ്യൂഷന്‍....മര്യാദക്ക് ഉണ്ടാക്കിയിട്ട് നീ ഒരു ഗ്ലാസ്സ് കുടിച്ചിട്ട് പോയാ മതി, 
എന്ന് പറഞ്ഞ് തിരിഞ്ഞ് നടന്ന എന്നെ അവന്‍ പിന്നീന്ന് വിളിച്ച്
ല: ഡാ............... നീ എന്നോട് ഷമി, ഞാന്‍ പ്രതീക്ഷിച്ച് അവോക്കാഡ് ഇങ്ങനെയല്ലടാ, അതിങ്ങനെ ആയിരുന്നില്ല, ഇത് എങ്ങനെയാ ഉണ്ടാക്കാന്ന് ഒരു പിടിയുമില്ല, 
................############ വിളിക്കാന്‍ അറീയാവുന്നതൊക്കെ വിളിച്ചു.......ഇനിയെന്ത് ചെയ്യും ഈശ്വരാ അവരാണെങ്കി വരുകേം ചെയ്തു....ഇനി സൂപ്പര്മാര്‍കെറ്റി പോയാ അവരെന്ത് കരുതും, മാറ്റി വേറേ വല്ലോം വാങ്ങിക്കാന്ന് വെച്ചാല്‍
ലവന്‍ തലയും കുനിച്ച് ഹെഡ്മാഷിന്‍റെ മുമ്പിലെന്ന പോലെ നിക്കുന്നു, ഇറങ്ങി പോടാ *(#റ്#&യ്യ് , പറഞ്ഞു തീരുന്നതിന്‍ മുമ്പ് ലവന്‍ റൂമ്മീന്‍ പൂറത്ത് ചാടി, 

എന്തായാലും ശെരി ഇന്നിനി അവോക്കാഡ് ഉണ്ടാക്കിയിട്ട് തന്നെ ബാക്കി കാര്യം, സകല ജൂസ് ദൈവങ്ങളേയും മാന്‍സ്സില്‍ ധ്യാനിച്ച് പണി തുടങ്ങി, തൊലി കളഞ്ഞു, അകത്തെ കായയും കളഞ്ഞു, വെട്ടി നുറുക്കി, ജൂസ് മെഷീനിലിട്ടു, ആവശ്യത്തിനു പഞ്ചസാരയും പാലും ചേര്‍ത്ത് അടിച്ചു, ഭേഷ് നമ്മളൊടാ കളി, അവോക്കാടല്ല അതിന്‍റെ അപ്പാപ്പന്‍ വന്നാലും നുമ്മള്‍ ജൂസടിക്കും, പിന്നെ ഈ അവോക്കാട് .............എനിക്കെന്നെ കുറിച്ച് വല്ലാത്ത മതിപ്പ് തോന്നി,,,....ഒഹ് 

ജൂസ് റെഡിയായി ഗ്ലാസ്സുകളിലാക്കി, കൊടുക്കുന്നതിനു മുമ്പ് ഒന്ന് ടെസ്റ്റ് ചെയ്യാന്‍ വേണ്ടി കുറച്ചെടുത്ത് കൂടിച്ചു നോക്കി...

വീണ്ടും കുറച്ചൂടി കുടിച്ചു ..............

ഹേയ്യ് അങ്ങനെ വരാന്‍ വഴിയില്ലല്ലോ...എന്‍റെ നാക്കിനു വല്ലോം പറ്റിയതായിരിക്കും.....ഇച്ചിരൂടി കുടിച്ചു.... അല്ല ഇത് നാക്കിന്‍റെ പ്രശ്നമല്ല, ന്നാലും, ഞാന്‍ പഞ്ചസാരതന്നെയല്ലെ ഇട്ടത് അതേ അത് തെറ്റിയിട്ടില്ല, പിന്നെ പാലായിരുന്നില്ലെ, അതെ അതും തെറ്റിയിട്ടില്ല...പിന്നേ...എങ്ങനെ ഇത്രയും കയ്പ്പ്....ആരെയെങ്കിലും വിളിച്ച് ഒന്ന് ടെസ്റ്റ് ചെയ്യിക്കാന്നു വെച്ചാ മാനക്കേടാ , വേണ്ട ഒന്നൂടി ശെരിയാക്കാം

എല്ലാ ജൂസും തിരിച്ച് ജാറിലൊഴിച്ച് ഇച്ചിരി പഞ്ചസാരയും പാല്പൊടിയും കൂടി ചേര്‍ത്ത് ഒന്നൂടി അടിച്ചു, എന്നിട്ട് ടേസ്റ്റ് ചെയ്ത് നോക്കി, ഇച്ചിരി നില മെച്ചപെട്ടിട്ടൂണ്ട് എന്നാലും ഒരു കയ്പ്പ് ചൊവയുണ്ട് , ഒന്നൂടി അടിക്കാം, ഇചിരൂടി പഞ്ച്സാരയും പാല്പൊടിയും ചേര്‍ത്ത് വീണ്ടും അടിച്ച്, ഈ പ്രക്രിയ ഏകദേശം നാലഞ്ച് പ്രാവശ്യം തുടര്‍ന്നു, എന്നിട്ട് ഗ്ലാസുകളിലാക്കി കൊടുത്തു എല്ലാവര്‍ക്കും, ഇക്ക, ബീവി, ബാക്കി റൂം മേറ്റ്സ്, സകല ദൈവങ്ങളേയും വിളിച്ചു പടച്ചോനെ ശെരിയാകണേ............അവരു സംസാരിച്ചിരിക്കുവാ ആരും കുടിക്കുന്നില്ല,  
ഇക്കാ കുടിക്കൂ ഇല്ലെങ്കില്‍ തണുപ്പ് പോകും, അങ്ങനെ ഇക്ക എടുത്ത് ചുണ്ടില്‍ വെച്ചു ............................................
ചുണ്ടീന്ന് ഗ്ലാസ്സ് എടുക്കാതെ ഒളികണ്ണിട്ട് എന്നെ ഒന്ന് നോക്കി, ഒരു ദയനീയ നോട്ടം......ഞാനൊരു വളിച്ച ചിരി തിരിച്ചും കൊടുത്തു, വായിലേക്കെടുത്ത് ജൂസ് കുടിച്ചെന്ന് വരുത്തി ഇക്ക ഗ്ലാസ് തിരിച്ച് വെച്ചു,  അടുത്തത് ഇത്ത കുടിക്കാനായി ഗ്ലാസ്സ് എടുത്തതും ഇക്ക തടഞ്ഞു .... ഭയങ്കര തണുപ്പാ നിനക്ക് ജലദോഷം പിടിക്കും വേണ്ടാന്ന്.... ഹാവൂ ആശ്വാസം രക്ഷപെട്ടു........എന്ന് സമാധാനിക്കാന്‍ വരട്ടേ ഇത്തയുണ്ടോ വിടാന്‍
പിന്നേ റൈമുന്‍റെ വീട്ടീ വന്നിട്ട് അവന്‍ ജൂസുണ്ടാക്കി തന്നപ്പൊ അത് വേണ്ടാന്നോ, ഇത് കുടിച്ചിട്ട് ഇനി ജലദോശം പിടിക്കുവാണേ അങ്ങ പിടിക്കട്ടെ അല്ല പിന്നെ..............പടച്ചോനേ, എന്‍റെ കമ്പ്ലീറ്റ് ഇമേജും ഇപ്പൊ പോകും.... 

ഇത്ത കുടിച്ചു.......ഇല്ല കുടിച്ചില്ല ചുണ്ടില്‍ വെച്ചതേയ്യുള്ളൂ, വാ പൊത്തി പിടിച്ച് ഒറ്റ ഓട്ടം, ബാത്റൂമിലേക്ക്....
പിന്നാലെ ഇക്ക എന്‍റെ അടുത്ത് വന്നിട്ട് .........എന്ത് ദ്രോഹാടാ ഞങ്ങള്‍ നിന്നോട് ചെയ്തത് .........
ഭ്ഹ്ഹ്...........അത് പിന്നെ ഇക്കാ.....

ബാക്കി അണ്ണന്മാരൊക്കെ ബ്ലിംഗസ്ക്യാ അടിച്ച് ഇരിക്കുവാ എന്താ സംഭവിക്കുന്നേന്നറിയാതെ....എന്താടാ റൈമൂ എന്താ പ്രശ്നം......ഒന്നൂല്ല്രാ നിങ്ങള്‍ ജൂസ് കുടിക്ക്..........കുടിച്ച് ............എല്ലാഅവന്മാരും കൂടി എന്‍റെ ചോര.....ഭാഗ്യത്തിനു ആ സമയത്ത് ഇക്കയും ബീവിയും അവിടെ ഉണ്ടായിരുന്നത് അല്ലെങ്കില്‍ ലവന്മാരെന്നെ പിടിച്ച് ജൂസടിച്ചേനേ..... 

ബാത് റൂമ്മീന്ന് തിരിച്ച് വന്ന് ഇത്ത എന്നെ നോക്കി ഒന്ന് നോക്കി, ആ ഭാവം എനിക്കിവിടെ വര്‍ണ്ണിക്കാന്‍ വാക്കുകളില്ല, അതൊരു പുതിയതരം ഭാവമായിരുന്നു, സഹ്താപം+ദേഷ്യം+പരിഹാസം+സങ്കടം എല്ലാം കൂടി മിക്സായി ഒരു തരം നിര്‍വികാരത....... പിന്നെ ഒന്നും പറയേണ്ടീ വന്നില്ല അവര്‍ യാത്ര പറഞ്ഞിറങ്ങി............അങ്ങനെ ജീവിതത്തില്‍ ആദ്യമായിട്ട് വീട്ടില്‍ വന്നവര്‍ കയ്പ്പു നീരു കുടിച്ചിറങ്ങി........... 
അത് കഴിഞ്ഞ് കയ്പ്പുനീര്‍ കുടിച്ച് കലിപ്പ് കയറിയ ബാക്കി കൂതറാസ് കയ്പ്പ് മാറ്റാന്‍ അടുക്കളയിലേക്കോടീ,,,,, പഞ്ചസാര ടിന്‍ നോക്കി അത് കാലി, പാല്പൊടി നോക്കി അതും കാലി,,,,ഡാആആആആആഅ റൈമൂഊഊഊഊഊഊഊഊ
എന്താടാ
എവിട്രാ പഞ്ചസാരയും പാല്പൊടിയുമൊക്കെ, 
അതൊക്കെ ജൂസിലാക്കി നിങ്ങളിപ്പൊ വയറ്റിലുമാക്കി
എന്ത്? അത് മൊത്തമോ?
യാ യാ
.....................ന്റ്റുമ്മോഓഓഓഓഓഓഓഓഓഓഓഓഓഓഓഓഓഓ ആ ഒരു നിലവിളിമാത്രം ഓര്‍മ്മയുണ്ട് 
(ഒരുമാസം ചായ ഉണ്ടാക്കാന്‍ കൊണ്ട് വെച്ചിരുന്ന പഞ്ചസാരയും പാല്പൊടിയുമാ ഒറ്റ ജൂസില്‍ തീര്‍ത്തത്)
പിന്നെ അരമണിക്കൂര്‍ കഴിഞ്ഞാ ഒന്ന് നടു നിവര്‍ത്താന്‍ പറ്റിയത്...........പൂരമൊക്കെ എത്രയോ ബേധം ഇതൊരുമാതിരി ഇറാക്കില്‍ ഇറങ്ങിയ അമേരിക്കന്‍ ബോമ്പറൂകള്‍ പോലായിരുന്നില്ലെ, പതുക്കെ നടുകും തടവി എണീറ്റ് ചെന്ന് ആ ബോമ്പുകളൊക്കെ മറ്റൊരുത്തന്‍റെ മുതുകില്‍ അണ്‍ലോട് ചെയ്തു ( എന്നെ കൊണ്ട് അവോക്കാഡ് വാങ്ങിച്ച് ഈ പൊല്ലാപ്പൊക്കെ ഉണ്ടാക്കിയ കൂതറക്ക് തന്നെ)

പിന്നീടാണ്‍ കാര്യം പിടികിട്ടിയത് .....ഈ അവോക്കാഡ് പഴുത്താല്‍ നല്ല സോഫ്റ്റായിരിക്കും ഈ മണ്ടന്‍ സോഫ്റ്റായതൊക്കെ ഒഴിവാക്കി നല്ല പരുത്തത് നോക്കി എടുത്തതാ (സാധാരന ആപ്പിളൊക്കെ നമ്മള്‍ അങ്ങനെയല്ലെ എടുക്കാറ്), നല്ല ഒന്നാന്തരം പച്ച അവോക്കാഡ്, ഇതിലേക്കിനി ഒരു ടിന്നല്ല ഒരു ലോഡ് പഞ്ചസാര കൊണ്ടിട്ടാലും എവിടെ മധുരിക്കാന്‍.........

അതിനു ശേഷം ഇന്നേ വരെ ഈ സാധനം കൈ കൊണ്ട് തൊട്ടിട്ടില്ല, ചേച്ചിയുടെ അടുത്ത് ജൂസ് കുടിക്കാനു ചെന്നിട്ടില്ല,